Connect with us

ദൈവങ്ങളോടെല്ലാം പിണക്കമാണ്, ഒരു ദൈവവും എന്നെ തുണച്ചില്ല, എന്തിനാണ് കുഞ്ഞിന് അച്ഛനെ കാണാനുള്ള ഭാഗ്യം ഇല്ലാതാക്കിയത്; തന്റെ സങ്കടങ്ങള്‍ക്കുള്ള മറുപടിയായാണ് റയാന്റെ വരവ്; തുറന്ന് പറഞ്ഞ് മേഘ്‌ന രാജ്

News

ദൈവങ്ങളോടെല്ലാം പിണക്കമാണ്, ഒരു ദൈവവും എന്നെ തുണച്ചില്ല, എന്തിനാണ് കുഞ്ഞിന് അച്ഛനെ കാണാനുള്ള ഭാഗ്യം ഇല്ലാതാക്കിയത്; തന്റെ സങ്കടങ്ങള്‍ക്കുള്ള മറുപടിയായാണ് റയാന്റെ വരവ്; തുറന്ന് പറഞ്ഞ് മേഘ്‌ന രാജ്

ദൈവങ്ങളോടെല്ലാം പിണക്കമാണ്, ഒരു ദൈവവും എന്നെ തുണച്ചില്ല, എന്തിനാണ് കുഞ്ഞിന് അച്ഛനെ കാണാനുള്ള ഭാഗ്യം ഇല്ലാതാക്കിയത്; തന്റെ സങ്കടങ്ങള്‍ക്കുള്ള മറുപടിയായാണ് റയാന്റെ വരവ്; തുറന്ന് പറഞ്ഞ് മേഘ്‌ന രാജ്

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മേഘ്ന രാജ്. വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ താരത്തിനായി. താരത്തിന്റെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വേര്‍പാടിനു പിന്നാലെയാണ് താരത്തെ പ്രേക്ഷകര്‍ കൂടുതലറിയാന്‍ തുടങ്ങിയത്. ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വേര്‍പാട് തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി കൊണ്ടായിരുന്നു. പ്രിയതമന്റെ വിയോഗമുണ്ടാക്കിയ വേദനയില്‍ നിന്നും മേഘ്‌ന ജീവിതത്തിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ്. ഇതിനിടെ ഒരു മകന്‍ കൂടി ജനിച്ചതോടെ കുഞ്ഞിന്റെ കാര്യങ്ങളുമായി നടി തിരക്കിലായിരുന്നു. അതിനിടെ അഭിനയത്തിലേക്ക് താരം തിരിച്ചെത്തുകയും ചെയ്തിരുന്നു.

10 വര്‍ഷത്തെ സൗഹൃദത്തിനൊടുവിലായാണ് മേഘ്ന രാജും ചിരഞ്ജീവി സര്‍ജയും വിവാഹിതരായത്. സിനിമാലോകം ഒന്നടങ്കം കൊണ്ടാടിയ താരവിവാഹമായിരുന്നു ഇവരുടേത്. ചിരുവിന്റെ വിയോഗം ആരാധകരേയും വേദനയിലാഴ്ത്തിയിരുന്നു. മേഘ്ന എങ്ങനെ ഈ അവസ്ഥയെ അതിജീവിക്കുമെന്നായിരുന്നു എല്ലാവരും ചോദിച്ചത്. കുഞ്ഞിലൂടെ ഭര്‍ത്താവ് പുനര്‍ജനിക്കുമെന്ന വിശ്വാസമായിരുന്നു മേഘ്നയെ നയിച്ചത്. ചടങ്ങുകളിലെല്ലാം ചിരുവിന്റെ ചിരിച്ച് നില്‍ക്കുന്ന ഫോട്ടോയും വെക്കുമായിരുന്നു മേഘ്ന. പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴും മേഘ്നയ്ക്കരികില്‍ ചിരുവിന്റെ ഫോട്ടോയുണ്ടായിരുന്നു.

മകനായിരിക്കും ജനിക്കാന്‍ പോവുന്നതെന്ന് ചിരു പറഞ്ഞിരുന്നു. ചിരു ആഗ്രഹിച്ചത് പോലെ തന്നെ ആണ്‍കുഞ്ഞായിരുന്നു ജനിച്ചത്. തന്റെ സങ്കടങ്ങള്‍ക്കുള്ള മറുപടിയായാണ് റയാന്റെ വരവെന്ന് മേഘ്ന രാജ് പറയുന്നു. ദൈവങ്ങളോടെല്ലാം പിണക്കമാണ്, ഒരു ദൈവവും എന്നെ തുണച്ചില്ല. എന്തിനാണ് കുഞ്ഞിന് അച്ഛനെ കാണാനുള്ള ഭാഗ്യം ഇല്ലാതാക്കിയതെന്നായിരുന്നു മേഘ്നയുടെ ചോദ്യം.

8 മാസം ഗര്‍ഭിണിയായിരുന്ന സമയത്തായിരുന്നു ചിരുവിന്റെ വിയോഗം. ചിരു വീണ്ടും ജനിക്കുമെന്നായിരുന്നു ആരാധകരുടെ മെസ്സേജുകളിലെല്ലാം ഉണ്ടായിരുന്നത്. പ്രസവ ശേഷം കുഞ്ഞിനെ വാങ്ങുമ്പോള്‍ ആണ്‍കുട്ടിയല്ല എന്ന് പറയല്ലേയെന്നായിരുന്നു താന്‍ ഡോക്ടറോട് പറഞ്ഞതെന്നും മേഘ്ന പറയുന്നു. കുറച്ച് സമയം സസ്പെന്‍സ് ഇട്ടതിന് ശേഷമായാണ് ഡോക്ടര്‍ ആണ്‍കുഞ്ഞാണെന്ന് പറഞ്ഞത്. മകനെ ആദ്യമായി കൈയ്യിലേക്ക് വാങ്ങിയ സമയം താന്‍ പൊട്ടിക്കരഞ്ഞ് പോയെന്നും മേഘ്ന പറയുന്നു. ജൂനിയര്‍ ചിരുവെന്നായിരുന്നു ആരാധകര്‍ കുഞ്ഞിനെ വിശേഷിപ്പിച്ചത്.

കുഞ്ഞതിഥിയുടെ വരവിന് ശേഷമായി മേഘ്‌ന രാജ് അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തിരുന്നു. അധികം വൈകാതെ തന്നെ താന്‍ തിരിച്ചെത്തുമെന്ന് താരം വ്യക്തമാക്കിയിരുന്നു. ചിരുവിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം വന്നത്. ചിരുവിന്റെ ആത്മസുഹൃത്തായിരുന്നു ചിത്രം സംവിധാനം ചെയ്യുന്നത്. ചിരുവും ഏറെ ആഗ്രഹിച്ച കാര്യമായിരുന്നു ഇതെന്നായിരുന്നു എല്ലാവരും പറഞ്ഞത്.

തെന്നിന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും ക്യൂട്ട് കപ്പിള്‍സായിരുന്നു മേഘ്‌ന രാജും ചിരഞ്ജീവി സര്‍ജയും. പത്ത് വര്‍ഷത്തോളം നീണ്ട സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. 2018 ല്‍ ആഘോഷമായി താരവിവാഹം നടക്കുകയും ചെയ്തു. രണ്ട് വര്‍ഷം ദാമ്പത്യ ജീവിതം സന്തുഷ്ടമായി നയിച്ചെങ്കിലും 2020 ജൂണ്‍ ഏഴിനാണ് അപ്രതീക്ഷിതമായ സംഭവങ്ങള്‍ നടക്കുന്നത്.

വീട്ടില്‍ കുഴഞ്ഞ് വീണ ചിരഞ്ജീവിയെ അതിവേഗം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകാതെ ഹൃദയാഘാതംമൂലം താരം അന്തരിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ വേര്‍പാടുണ്ടായ സമയത്ത് മേഘ്‌ന നാല് മാസത്തോളം ഗര്‍ഭിണിയായിരുന്നു. ഒക്ടോബറില്‍ നടി ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. അന്ന് മുതല്‍ ജൂനിയര്‍ സി എന്ന പേരിലായിരുന്നു കുഞ്ഞ് അറിയപ്പെട്ടിരുന്നത്. മകന്റെ ചിത്രങ്ങളുമായി മേഘ്‌ന ഇടയ്ക്കിടെ എത്താറുണ്ട്.

More in News

Trending

Recent

To Top