Connect with us

മദ്യപിച്ച് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമാരുമായി വാക്കുതർക്കം; നടൻ വിനായകന് ജാമ്യം

News

മദ്യപിച്ച് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമാരുമായി വാക്കുതർക്കം; നടൻ വിനായകന് ജാമ്യം

മദ്യപിച്ച് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമാരുമായി വാക്കുതർക്കം; നടൻ വിനായകന് ജാമ്യം

കഴിഞ്ഞ ദിവസമായിരുന്നു യാത്രയ്ക്കിടെ ഹൈദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമാരുമായി വാക്കുതർക്കമുണ്ടായതിനെ തുടർന്ന് നടൻ വിനായകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇപ്പോഴിതാ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടുവെന്നാണ് പുറത്ത് വരുന്ന വിവരം.

മദ്യപിച്ച് ബഹളമുണ്ടാക്കൽ, പൊതുസ്ഥലത്ത് മോശം പെരുമാറ്റം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിലാണ് വിട്ടയച്ചത്. ഡൊമസ്റ്റിക് ട്രാൻസ്ഫർ ഏരിയയിൽ വിനായകൻ ബഹളമുണ്ടാക്കിയെന്നാണ് പോലീസ് പറയുന്നത്. കൊച്ചിയിൽ നിന്ന് ഗോവയിലേക്കുള്ള യാത്രയ്ക്കിടെ കണക്ഷൻ ഫ്ളൈറ്റിനായാണ് വിനായകൻ ഹൈദരാബാദ് വിമാനത്താവളത്തിൽ എത്തിയത്.

ഹൈദരാബാദ് വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ട്രാൻസ്ഫർ ഏരിയയിൽ വിനായകൻ മദ്യപിച്ച് ആവർത്തിച്ച് ബഹളം വെയ്ക്കുകയായിരുന്നുവെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥൻ നടത്തിയ പ്രതികരണത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. വിമാനത്താവളത്തിൽ നിന്നുളള വിനായകന്റെ ദൃശ്യങ്ങളും ഇതിനൊപ്പമുണ്ട്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവായി ഹാജരാക്കുമെന്ന് സിഐഎസ്എഫ് വ്യക്തമാക്കി. കൊച്ചിയിൽ നിന്ന് വൈകിട്ട് 4.30 ന് ഹൈദരാബാദിലെത്തിയ ഇൻഡിഗോ വിമാനത്തിലായിരുന്നു വിനായകൻ യാത്ര ചെയ്തത്. ആറ് മണിയോട് അടുപ്പിച്ചാണ് സിഐഎസ്എഫ് ഇതേക്കുറിച്ച് രാജീവ് ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവള പൊലീസിന് വിവരം കൈമാറുന്നത്.

പരാതി അപ്ലോഡ് ചെയ്ത ശേഷം അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. വീഡിയോ പകർത്തുന്ന ആളോട് എന്താണെന്നും പൊലീസാണോയെന്നും വിനായകൻ ചോദിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ പിന്നാലെ വിമാനത്താവളത്തിലെ മുറിയിലേയ്ക്ക് മാറ്റി സിഐഎസ്എഫ് ഉദ്യോഗസ്ഥർ മർദിച്ചതായി ആണ് വിനായകൻ പറയുന്നത്. അതേസമയം, തന്നെ കസ്റ്റഡിയിലെടുത്തത് എന്തിനാണെന്ന് അറിയില്ലെന്നും നടൻ പറഞ്ഞിരുന്നു.

More in News

Trending