
Malayalam
ജീവിതത്തിലെ പുത്തന്‍ സന്തോഷം ആരാധകരുമായി പങ്കുവെച്ച് മിയ ജോര്‍ജ്; ആശംസകളുമായി ആരാധകരും
ജീവിതത്തിലെ പുത്തന്‍ സന്തോഷം ആരാധകരുമായി പങ്കുവെച്ച് മിയ ജോര്‍ജ്; ആശംസകളുമായി ആരാധകരും

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് മിയ ജോര്‍ജ്. ഒരുപിടി നല്ല ചിത്രങ്ങളുമായി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ മിയ വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും മിയ ജോര്‍ജ്ജിന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയാറുണ്ട്. താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്ന താരം ഇപ്പോഴിതാ അഭിനയലോകത്തേയ്ക്ക് തിരികെയെത്തുകയാണ്.
താരം തന്നെയാണ് ഈ വിവരങ്ങള്‍ പങ്കുവെച്ചത്. ഇതിനു പിന്നാലെ നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. വിവാഹം കഴിഞ്ഞും കുട്ടി ജനിച്ചതിനു ശേഷവും പല നടിമാരും സിനിമയിലേയ്ക്ക് എത്താറില്ല. അവര്‍ക്ക് അധികം അവസരവും ലഭിക്കാറില്ല. എന്നാല്‍ മിയയ്ക്ക് ഇങ്ങനൊരു അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും എല്ലാം മകന്റെ ഭാഗ്യമാണെന്നും ആരാധകരില്‍ ചിലര്‍ പറയുന്നുണ്ട്.
2010 മുതല്‍ സിനിമാലോകത്ത് സജീവമാണ് മിയ. ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത്, ചേട്ടായീസ്, റെഡ് വൈന്‍, മെമ്മറീസ്, വിശുദ്ധന്, സലാം കാശ്മീര്‍, മി. ഫ്രോഡ്, ഹായ് ഐ ആം ടോണി, അമരകാവ്യം, കസിന്‍സ്, അനാര്‍ക്കലി, പാവാട, വെട്രിവേല്‍, പരോള്‍, പട്ടാഭിരാമന്, ഡ്രൈവിങ് ലൈസന്‍സ്, ഗാര്ഡിയന് തുടങ്ങി ഒട്ടനവധി സിനിമകളുടെ ഭാഗമായിട്ടുണ്ട് താരം. വിവാഹശേഷം സിനിമയില്‍ സജീവമായി തുടങ്ങിയിട്ടില്ലെങ്കിലും സിനിമയിലേക്ക് മടങ്ങിയെത്തുമെന്ന് താരം മുന്നേ അറിയിച്ചിട്ടുമുണ്ട്.
അടുത്തിടെയാണ് മിയ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മകന് ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് പേരിട്ടതെന്നും മിയ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. കുഞ്ഞ് ലൂക്കയുടെ മാമോദീസ ചിത്രങ്ങള്‍ മിയ ഏതാനും ദിവസം മുന്‍പ് പങ്കുവച്ചിരുന്നു. 2020 സെപ്റ്റംബര്‍ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് അശ്വിന്. വിവാഹശേഷം അഭിനയജീവിതത്തില്‍ നിന്നും താല്‍ക്കാലികമായി ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു മിയ. തുടര്‍ന്നും അഭിനയിക്കുന്നതില്‍ അശ്വിന് പ്രശ്നങ്ങളില്ലെന്നും താന്‍ സിനിമ വിടുന്നില്ലെന്നും വിവാഹ സമയത്ത് തന്നെ മിയ വ്യക്തമാക്കിയിരുന്നു.
മകന് ലൂക്കയ്ക്കൊപ്പമായിരുന്നു മിയയുടെ ആദ്യ വിവാഹ വാര്‍ഷികാഘോഷം. മകനൊപ്പം ആദ്യ വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു മിയയും അശ്വിനും. കേക്ക് മുറിച്ചായിരുന്നു ആഘോഷം. ഇതിന്റെ വീഡിയോ മിയ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. വിവാഹ വാര്‍ഷിക ദിനത്തില്‍ അശ്വിനൊപ്പമുളള ഫോട്ടോയാണ് മിയ ഷെയര്‍ ചെയ്തത്. ഒരു വര്‍ഷം കഴിഞ്ഞു, ഇനിയും ഒരുപാട് പോകാനുണ്ടെന്നായിരുന്നു ഫോട്ടോയ്ക്കൊപ്പം മിയ കുറിച്ചത്. ഈ സന്തോഷം കെടിടടങ്ങുന്നതിന് മുന്‍പാണ് അച്ഛന്റെ വിയോഗം മിയയെ തേടിയെത്തിയത്.
അതേസമയം, മിയ ഗര്‍ഭിണി ആണെന്നുള്ള വിവരം ആരാധകരെ അറിയിച്ചിരുന്നില്ല. ഇതേ കുറിച്ച് ഒരു ചിത്രം പോലും പോസ്റ്റ് ചെയ്യാതിരുന്ന മിയയെ നിരവധി പേരാണ് പ്രശംസിച്ച് രംഗത്തെത്തിയത്. ഗര്‍ഭകാലം ഒരു ‘ വലിയ സംഭവം’ ആക്കി മാറ്റി സോഷ്യല്‍ മീഡിയയില്‍ അതിനെ ഒരു ‘ആഘോഷം’ ആക്കാതിരുന്ന മിയയുടെ വകതിരിവിന്, എന്റെ ആദ്യ കൈയ്യടിയെന്നായിരുന്നു ഒരാള്‍ കമന്റിട്ടത്. ഇവിടെ ചിലര്‍ ഗര്‍ഭം ധരിച്ച മുതല്‍ പ്രസവം കഴിയുന്നത് വരെ ആഘോഷിച്ച് വെറുപ്പിച്ച് കയ്യില്‍ തരുന്നു.
നിങ്ങളെ കണ്ട് അവര്‍ പഠിക്കട്ടെ. ഗര്‍ഭം ധരിച്ചതും പ്രസവിച്ചതും ആരും അറിഞ്ഞില്ല. പ്രസവം ഒരു ഷോര്‍ട്ട് ഫിലിം ആക്കി പബ്ലിസിറ്റിക്ക് നില്‍ക്കാതെ തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ കൊട്ടിഘോഷിക്കാതെ അമ്മ എന്ന കടമ കൃത്യമായി നിര്‍വഹിച്ച മിയക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവന്‍ എന്നായിരുന്നു വേറൊരു കമന്റ്. മിയ മാത്രമല്ല തൊട്ട് മുന്‍പ് നടി ഭാമയും സംവൃത സുനില്‍ അടക്കമുള്ള നടിമാരും ഗര്‍ഭകാലം പുറംലോകത്തെ അറിയിച്ചിരുന്നില്ല. കുഞ്ഞ് ജനിച്ച് ഒരു മാസത്തിന് ശേഷമാണ് പലരും ഇതേ കുറിച്ച് വെളിപ്പെടുത്താറുള്ളു. അവരെയും അഭിനന്ദിക്കുകയാണ് എന്നെല്ലാമായിരുന്നു കമന്റുകള്‍.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...