Connect with us

ഞാന്‍ ചിന്തിച്ച ജീവിതം ഇതല്ലെന്ന് മനസിലായപ്പോഴാണ് മറ്റൊരു ബന്ധത്തിലേയ്ക്ക് എത്തുന്നത്, എനിക്ക് ജീവിച്ച് കാണിച്ച് കൊടുക്കണമെന്ന് തോന്നി; ഒന്നും കൂടി കെട്ടിക്കൂടേ എന്നൊക്കെ ചോദിച്ചവരുണ്ട്; തുറന്ന് പറഞ്ഞ് മല്ലിക സുകുമാരന്‍

Malayalam

ഞാന്‍ ചിന്തിച്ച ജീവിതം ഇതല്ലെന്ന് മനസിലായപ്പോഴാണ് മറ്റൊരു ബന്ധത്തിലേയ്ക്ക് എത്തുന്നത്, എനിക്ക് ജീവിച്ച് കാണിച്ച് കൊടുക്കണമെന്ന് തോന്നി; ഒന്നും കൂടി കെട്ടിക്കൂടേ എന്നൊക്കെ ചോദിച്ചവരുണ്ട്; തുറന്ന് പറഞ്ഞ് മല്ലിക സുകുമാരന്‍

ഞാന്‍ ചിന്തിച്ച ജീവിതം ഇതല്ലെന്ന് മനസിലായപ്പോഴാണ് മറ്റൊരു ബന്ധത്തിലേയ്ക്ക് എത്തുന്നത്, എനിക്ക് ജീവിച്ച് കാണിച്ച് കൊടുക്കണമെന്ന് തോന്നി; ഒന്നും കൂടി കെട്ടിക്കൂടേ എന്നൊക്കെ ചോദിച്ചവരുണ്ട്; തുറന്ന് പറഞ്ഞ് മല്ലിക സുകുമാരന്‍

മലയാളി സിനിമ പ്രേമികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരന്‍. മല്ലിക സുകുമാരന്‍ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും പ്രേക്ഷകര്‍ക്ക് പരചിതമാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സുകുമാരന്‍ തന്നെ രക്ഷിക്കാന്‍ വേണ്ടി വന്നൊരു അവതാരമായിരുന്നു എന്ന് പറയുകയാണ് മല്ലിക സുകുമാരന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക ഇതേ കുറിച്ച് പറഞ്ഞത്.

എനിക്ക് ജീവിതം തരാമെന്ന് അദ്ദേഹം പറഞ്ഞു. ഞാനും അതിന് അനുകൂലിച്ചു. അഭിനയത്തിലൂടെയാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്. ഞാന്‍ ചിന്തിച്ച ജീവിതം ഇതല്ലെന്ന് മനസിലായപ്പോഴാണ് മറ്റൊരു ബന്ധത്തിലേയ്ക്ക് എത്തുന്നത്. എനിക്ക് ജീവിച്ച് കാണിച്ച് കൊടുക്കണമെന്ന് തോന്നിയതും അത് മനസിലാക്കിയ ഏക വ്യക്തി സുകുമാരന്‍ ചേട്ടനാണ്. ഞാനിത് അല്ല കഥാപാത്രമെന്ന് സുകുവേട്ടന് നന്നായി അറിയാമായിരുന്നു. സുകുമാരന്‍ എന്ന വ്യക്തിത്വം എന്നെ രക്ഷിക്കാന്‍ വേണ്ടി ദൈവം അയച്ച അവതാരമായിട്ടാണ് ഇന്നും ഞാന്‍ വിശ്വസിക്കുന്നത്. നിനക്ക് ഇപ്പോള്‍ 39 വയസല്ലേ ആയിട്ടുള്ളു. കൊച്ച് പിള്ളേരല്ലേ, ഒന്നും കൂടി കെട്ടിക്കൂടേ എന്നൊക്കെ ചോദിച്ചവരുണ്ട്. ആ സ്ഥാനത്തേക്ക് ഇനി ഒരാളെ കാണാന്‍ പറ്റില്ല.

കാള പെറ്റു എന്ന് കേള്‍ക്കുമ്പൊള്‍ കയര്‍ എടുക്കരുത്. അത് അമ്മ എന്ന സംഘടന ആയാലും രാഷ്ട്രീയ സംഘടനകള്‍ ആയാലും സാംസ്‌കാരിക സംഘടനകള്‍ ആയാലും ശരി. പൃഥ്വിരാജിന് ആവശ്യമില്ലാത്ത ഇംപോര്‍ട്ടന്‍സ് കൊടുത്തത് ഇവരെല്ലാം കൂടിയാണ്. ഇതൊന്നും കണ്ടെന്റെ മോന്‍ വിഷമിക്കണ്ട. നീ ഇവിടെ നില്‍ക്കും. ഞാന്‍ ആണ് പറയുന്നത്. എന്റെ മോന്‍ ഇവിടെ നില്‍ക്കും. നീ ഈ ഇന്‍ഡസ്ട്രിയില്‍ ഒരു വലിയ ആളാകും. നിന്നെ പ്രസവിച്ച അമ്മയാണ് പറയുന്നത്. ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല. ഈ വിരട്ടലുകള്‍ കൊണ്ടൊന്നും. ഒരു മനുഷ്യന്‍ വിരട്ടിയിട്ടല്ല ഒരാളുടെ ഉയര്‍ച്ചയും താഴ്ചയും തീരുമാനിക്കുന്നത്. അത് മുകളില്‍ ഉണ്ട്, നിന്റെ അച്ഛനും ഉണ്ട് അവിടെ അവര്‍ ആണ് തീരുമാനിക്കുന്നത്. ഈ വാക്കാണ് ഞാന്‍ അന്ന് മകനോട് പറഞ്ഞത്. അതൊക്കെ ചില പ്ലാന്‍ഡ് സംഭവങ്ങള്‍ ആയിരുന്നു. അത് ഇന്നും അന്നും എന്നും ഞാന്‍ പറയുമെന്നും മല്ലിക സുകുമാരന്‍ വ്യക്തമാക്കുന്നു.

കാരണം അത് വേണ്ട എന്ന് ധരിക്കുന്നവര്‍ ആയിരുന്നു അമ്മയിലെ മുതിര്‍ന്ന അംഗങ്ങള്‍. കാരണം അന്ന് ആ സമയത്ത് അത് നടക്കുമ്പോള്‍ അത് എന്നോട് നേരിട്ട് പറഞ്ഞിട്ടുള്ള രണ്ടു വ്യക്തികള്‍ ആണ് മോഹന്‍ലാലും മമ്മൂട്ടിയും. കഴിഞ്ഞ രണ്ടു വര്‍ഷം മുന്‍പേ മമ്മൂട്ടി പറഞ്ഞിരുന്നു, തുടക്കത്തില്‍ ഉണ്ടായ പ്രശ്നങ്ങള്‍ ഒന്നും വേണ്ടായിരുന്നു എന്ന്. മൈക്കിലൂടെ അദ്ദേഹം പറഞ്ഞതാണ്. വളരെ സത്യസന്ധമായിട്ടാണ് ഞാന്‍ ഇത് പറയുന്നത്.

നമ്മള്‍ നമുക്ക് വേണ്ടി പറയും എന്ന് പ്രതീക്ഷിച്ച ഒന്ന് രണ്ട് ആളുകള്‍ എനിക്ക് പേര് പറയാന്‍ യാതൊരു മടിയും ഇല്ല. എനിക്ക് അതില്‍ നല്ല വിഷമം ഉണ്ട്. ഞാന്‍ അത് നേരിട്ട് പറഞ്ഞിട്ടും ഉണ്ട്. വിഷമം എന്നു പറഞ്ഞാല്‍ എന്റെ കുഞ്ഞിന് നേരെ കൈയുയര്‍ത്തി മുദ്രാവാക്യം വിളിച്ചതില്‍ അല്ല വിഷമം. അവനു മുദ്രാവാക്യം വിളിച്ചാല്‍ ഒന്നും തീരുന്ന ആളല്ല പൃഥ്വിരാജ്. എന്റെ കുഞ്ഞാണ് അവനെ എനിക്ക് അറിയാം. പരസ്യമായി രാജുവിനെ എതിര്‍ക്കണം എന്ന് ഒരു സംഘം തീരുമാനിക്കുകയും, അതിനു വേണ്ടി ചരടുവലികള്‍ നടത്തുകയും ചെയ്യുമ്പോള്‍ അത് ആര്‍ക്കും മനസിലായില്ല എങ്കിലും മല്ലിക ചേച്ചിക്ക് മനസിലാകുന്ന സ്ത്രീ ആണ് എന്ന് അവര്‍ ഓര്‍ക്കണം. എനിക്ക് ദിലീപ് അവന്റെ നേരെ എന്തെങ്കിലും ചെയ്തു എന്ന് ഞാന്‍ പരസ്യമായി കണ്ടിട്ടില്ല. ഇന്ന് ഗണേഷിന് മനസ്സിലായിട്ടുണ്ട് അതില്‍ തെറ്റുകള്‍ ഉണ്ടെന്ന്. അന്ന് ഗണേഷിന് അത് മനസ്സിലായിരുന്നില്ല എന്നും മല്ലിക പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top