
News
കാര്യങ്ങൾ കെവിട്ടു; ശില്പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രക്കുമെതിരെ വഞ്ചനാകേസ്
കാര്യങ്ങൾ കെവിട്ടു; ശില്പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രക്കുമെതിരെ വഞ്ചനാകേസ്

ശില്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രക്കെതിരെ നീലച്ചിത്ര നിര്‍മാണ കേസ് നിലവിലുണ്ട്. ഏറെ നാളത്തെ ജയില്‍വാസത്തിന് ശേഷം ഈയടുത്താണ് രാജ് കുന്ദ്ര ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ഇപ്പോഴിതാ ശില്പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രക്കുമെതിരെ വഞ്ചനാകേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്
നിതിന്‍ ബറായി എന്നയാളാണ് ബാന്ദ്ര സ്റ്റേഷനില്‍ ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയത്. 2014ല്‍ എസ്എഫ്എല്‍ ഫിറ്റ്നസ് ഡയറക്ടറായ കാസിഫ് ഖാന്, ശില്പ ഷെട്ടി, രാജ് കുന്ദ്ര എന്നിവര്‍ അവരുടെ സ്ഥാപനത്തില്‍ 1.5 കോടി രൂപ നിക്ഷേപിച്ചാല്‍ ലാഭം നല്‍കാമെന്ന് ഇവര്‍ വാഗ്ദാനം ചെയ്തെന്നും പരാതിയില്‍ പറയുന്നു. എസ്എഫ്എല്‍ ഫിറ്റ്നസ് കമ്പനി ഒരു ഫ്രാഞ്ചൈസി അനുവദിക്കാമെന്നും ഡഹാസ്പര്, കൊറേഗാവ് എന്നിവിടങ്ങളില്‍ ജിം, സ്പാ എന്നിവ ആരംഭിക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നെന്നും പരാതിയില്‍ പറയുന്നു.
വാഗ്ദാനങ്ങള്‍ നടപ്പാകാതിരുന്നപ്പോള്‍ പണം തിരികെ ചോദിച്ചെങ്കിലും ഇവര്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരന് ആരോപിച്ചു. ഐപിസി 420, 120ബി, 506, 34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ഇപ്പോഴിതാ അനിരുദ്ധ് വിവാഹിതനാകുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഹൈദരാബാദ് സൺറൈസേഴ്സ് ടീം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
ലോകേഷ്-കാർത്തി കൂട്ടുക്കെട്ടിൽ പുറത്തെത്താനിരിക്കുന്ന കൈതി 2 ല്‍ അനുഷ്ക ഷെട്ടി എത്തുന്നുവെന്ന് വിവരം. എന്നാൽ ഇതിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകണം ഇല്ല....
ഹർഷ്വർധൻ റാണെയും സോനം ബജ്വയും അഭിനയിക്കുന്ന ‘ഏക് ദീവാനേ കി ദീവാനീയത്’ എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയ്ക്കിടെ ഹീലിയം ബലൂണുകൾക്ക് തീപിടിച്ചു....
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ നടൻ സൽമാൻ ഖാനും ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗും മുംബൈയിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കിയതായി...