Connect with us

കങ്കണയെ ട്രോളി കൊമേഡിയന്‍; ലൈക്ക് അടിച്ച് നടി തപ്‌സി പന്നു

News

കങ്കണയെ ട്രോളി കൊമേഡിയന്‍; ലൈക്ക് അടിച്ച് നടി തപ്‌സി പന്നു

കങ്കണയെ ട്രോളി കൊമേഡിയന്‍; ലൈക്ക് അടിച്ച് നടി തപ്‌സി പന്നു

ബോളിവുഡ് നടി കങ്കണയെക്കുറിച്ചുള്ള ട്രോള്‍ വീഡിയകളിലൂടെ ശ്രദ്ധേയയാണ് കൊമേഡിയന് സലോണി ഗൗര്‍. കഴിഞ്ഞ ദിവസം കങ്കണയെക്കുറിച്ച് സലോണി പുറത്തിറക്കിയ വീഡിയോ വൈറലായിരുന്നു. ഇന്ത്യക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചത് 2014 ലാണെന്ന് പറയുന്ന കങ്കണയുടെ വിവാദ അഭിമുഖത്തെ ട്രോളിക്കൊണ്ടായിരുന്നു വീഡിയോ.

ഇപ്പോഴിതാ ഈ വീഡിയോക്ക് ലൈക്ക് അടിച്ചിരിക്കുകയാണ് നടി തപ്സി പന്നു. ബോളിവുഡിലെ മുന്‍നിര നടിമാരായ കങ്കണ റണൗത്തും തപ്‌സി പന്നുവും തമ്മില്‍ ഇടയ്ക്കിടെയുണ്ടാകാറുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്.

തപ്‌സി തന്നെ കോപ്പിയടിക്കുകയാണ് നിരന്തരം ആരോപിക്കുന്ന കങ്കണ രൂക്ഷഭാഷയിലാണ് തപ്‌സിക്കെതിരെ ട്വീറ്റുകള്‍ ഇട്ടിരുന്നത്. നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെയാണ് കങ്കണയും തപ്‌സിയും തമ്മില്‍ തര്‍ക്കം രൂക്ഷമായത്.

ബോളിവുഡിലെ സ്വജനപക്ഷപാതമാണ് സുശാന്തിന്റെ ആത്മഹത്യയിലേക്ക് വഴിവെച്ചതെന്ന് കങ്കണ ആരോപിച്ചപ്പോള്‍ തപ്‌സി ഈ വാദത്തെ തള്ളി. വ്യക്തിപരമായ ആക്ഷേപമാണ് സ്വജനപക്ഷ വാദത്തിലൂടെ നടക്കുന്നതെന്നും ഇതംഗീകരിക്കാനാവില്ലെന്നും തപ്‌സി പറഞ്ഞിരുന്നു.

More in News

Trending

Recent

To Top