നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ദീപിക പദുകോൺ. അഭിനയത്തോടൊപ്പം തന്നെ വ്യക്തിത്വം കൊണ്ടും സ്റ്റൈൽ സ്റ്റേറ്റ്മെന്റ കൊണ്ടും ദീപിക ആരാധകരുടെ മനം കവരാറുണ്ട്.
താന്‍ പ്രണയിച്ചവരൊക്കെ ഒടുവില്‍ തന്നെ വേദനിപ്പിക്കുകയായിരുന്നുവെന്ന് തുറന്ന് പറഞ്ഞ് ദീപിക. രണ്ബീറിനെതിരെയുള്ള ഒളിയമ്പാണ് നടിയുടെ ഈ പ്രസ്താവനയെന്നാണ് ആരാധകര്‍ വിലയിരുത്തിയത്. കാരണം തന്റെ വിവാഹത്തിന് നടി കത്രീന കൈഫിനെ ക്ഷണിച്ചിരുന്നില്ല. ദീപികയുമായുള്ള പ്രണയ തകര്‍ന്ന ശേഷം രണ്‍ബീര്‍ കത്രീനയുമായി പ്രണയത്തിലായിരുന്നു.
പൊതുവെ അഭിമുഖങ്ങളില്ലെല്ലാം നിയന്ത്രണത്തോടെ സംസാരിക്കുന്ന ദീപിക ഇത്രയും തുറന്ന് സംസാരിച്ചത് ആരാധകരെ അമ്പരപ്പിക്കുന്നതായിരുന്നു. സഹോദരിയും ഒപ്പമുണ്ടായിരുന്നതിനാലാണ് ദീപിക ഇത്രയും ഫ്രീയായി സംസാരിച്ചത് എന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.
അതേസമയം ദീപികയും ഭര്‍ത്താവ് രണ്‍വീറും വീണ്ടും സിനിമയില്‍ കൈകോര്‍ക്കുകയാണ്. 83 യിലാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിനെയാണ് ചിത്രത്തില്‍ രണ്‍വീര്‍ അവതരിപ്പിക്കുന്നത്. കപില്‍ ദേവിന്റെ ഭാര്യയായ റോമി ഭതിത ദേവിനെയാണ് ദീപിക അവതരിപ്പിക്കുന്നത്. 1983 ലെ ഇന്ത്യയുടെ പ്രശസ്തമായ ക്രിക്കറ്റ് ലോകകപ്പ് വിജയത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് സൂപ്പര്‍ ഹിറ്റ് ജോഡിയെ വീണ്ടും ഒരുമിച്ച് കാണാനായി കാത്തിരിക്കുന്നത്.
മലയാളത്തിലെ പ്രശസ്തനായ വ്ളോഗർമാരിൽ ഒരാളാണ് കാർത്തിക് സൂര്യ. ലൈഫ് സ്റ്റൈൽ വ്ളോഗിംഗിന്റെ കേരളത്തിലെ തുടക്കക്കാരിൽ ഒരാൾ. ഇന്ന് അവതാരകനായും മലയാളികൾക്ക് സുപരിചിതനാണ്...
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരജോഡികളായി മാറിയ താരങ്ങളാണ് മനോജ് കെ ജയനും ഉർവശിയും. ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് സന്തോഷം...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...