Actor
ഏറ്റവും സുന്ദരിയായ സൂപ്പര്‍ സ്റ്റാര്‍, ദീപികയെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യം; പ്രഭാസ്
ഏറ്റവും സുന്ദരിയായ സൂപ്പര്‍ സ്റ്റാര്‍, ദീപികയെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യം; പ്രഭാസ്
നിരവധി ആരാധകരുള്ള താരമാണ് പ്രഭാസ്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. പ്രഭാസിന്റേതായി പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കല്‍ക്കി 2898 എഡി.
നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, കമല്‍ ഹാസന്‍, ദിഷ പഠാനി തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്. സയന്‍സ് ഫിക്ഷനായി ഒരുങ്ങുന്ന ചിത്രം റിലീസിന് തയാറെടുക്കുകയാണിപ്പോള്‍.
ഭൈരവ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പ്രഭാസെത്തുന്നത്. ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങ് ബുധനാഴ്ച ഹൈദരാബാദില്‍ വച്ച് നടന്നിരുന്നു. ചടങ്ങില്‍ വച്ച് തന്റെ നായികയായ ദീപികയെ കുറിച്ച് പ്രഭാസ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. ‘ദീപിക ഏറ്റവും സുന്ദരിയായ സൂപ്പര്‍ സ്റ്റാറാണ്.
അന്താരാഷ്ട്ര സിനിമകളും പരസ്യങ്ങളുമൊക്കെ ചെയ്യുന്നുണ്ട്. ഈ സിനിമയ്ക്കായി ദീപികയെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യമാണ്’ പ്രഭാസ് പറഞ്ഞു. അതേസമയം ഭൈരവ ഉപയോഗിക്കുന്ന സ്‌പെഷ്യല്‍ കാറായ ബുജ്ജിയെ അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയിരുന്നു.
നടി കീര്‍ത്തി സുരേഷാണ് ബുജ്ജിക്കായി ഡബ്ബ് ചെയ്തിരിക്കുന്നത്. ജൂണ്‍ 27 ന് തിയറ്ററുകളിലെത്തുന്ന കല്‍ക്കി വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്താണ് നിര്‍മ്മിക്കുന്നത്. ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സലാര്‍ ആണ് പ്രഭാസിന്റേതായി ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം.
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)