മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് ശരണ്യ ആനന്ദ്. റിയല്‍ ലൈഫില്‍ വേദികയുമായി ചെറിയ സാമ്യമുണ്ടെന്നാണ് തുറന്നു പറഞ്ഞ് ശരണ്യ ആനന്ദ്. വേദികയെ പോലെ പ്രാക്ടിക്കലാണ് താന്‍. മറ്റൊരു പരമ്പരയില്‍ പോസിറ്റീവ് കഥപാത്രത്തിനായുള്ള അവസരം കിട്ടിയാല്‍ പോകില്ല. പക്ഷെ തനിക്ക് പോസിറ്റീവ് വേഷം ചെയ്യാന്‍ പറ്റും. ആനന്ദ് നാരായണന് ആണ് കുടുംബവിളക്ക് സീരിയലിലെ പ്രിയപ്പെട്ട സഹതാരം. ആനന്ദുമായുള്ള ഒരു രസകരമായ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ആരാധകരുടെ ചോദ്യത്തിന് ഉത്തരം നല്‍കിയത്.
സീരിയലില്‍ ഡോക്ടര്‍ അനിരുദ്ധ് എന്ന കഥാപാത്രത്തെയാണ് ആനന്ദ് അവതരിപ്പിച്ചുന്നത്. സിദ്ധാര്‍ത്ഥിന്റെ മകനാണ് അനി. വേദികയെ പോലെ തന്ന നെഗറ്റീവ് ഷെയ്ഡുളള കഥാപാത്രമാണ് ആനന്ദിന്റേതും. പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് ശരണ്യ വിശേഷം പങ്കുെവച്ചത്
നെഗറ്റീവ് കഥാപാത്രങ്ങള്‍ പരമ്പരകളില്‍ അവതരിപ്പിക്കാന്‍ യാതൊരു മടിയും ശരണ്യ കാണിക്കാറില്ല. നാലുവര്‍ഷമായി മലയാള സിനിമയിലുളള പത്തനംതിട്ട അടൂര്‍ സ്വദേശിയായ ശരണ്യ ജനിച്ച് വളര്‍ന്നത് ഗുജറാത്തിലാണ്. അടുത്തിടെയാണ് താരം വിവാഹിതയായത്. കുടുംബവിളക്കിലെ വേദിക എന്ന കഥാപാത്രം വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്.
2016ല്‍ ബിയോണ്ട് ദ ബോര്‍ഡേഴ്സ് എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ചെറിയ കഥാപാത്രമായിരുന്നു എങ്കിലും ലാലേട്ടനോടൊപ്പം അരങ്ങേറ്റ ചിത്രത്തില്‍ അഭിനയിക്കാന്‍ പറ്റി എന്നത് ഭാഗ്യമായി കാണുന്നുവെന്നും ശരണ്യ വ്യക്തമാക്കിയിരുന്നു. പിന്നീട് തനഹ, ലാഫിങ് അപ്പാര്‍ട്ട്മെന്റ് എന്നി ചിത്രങ്ങളിലെ നായികയായി. 2014-2015 കാലത്ത് കേരളത്തിലെത്തിയ ശരണ്യ അച്ഛനും അമ്മയും അടങ്ങിയ കുടുംബത്തോടൊപ്പമാണ് ഇപ്പോള്‍ കൊച്ചിയില്‍ താമസിക്കുന്നത്.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...