കഴിഞ്ഞ ദിവസമാണ് ആര്യന് ഖാന് ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ യുവനടിയായ അനന്യയുടെ പേരും ഉയര്‍ന്നു വന്നത്. കഴിഞ്ഞ ദിവസം ഇവരെ എന്‍സിബി (നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ) ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും വീട്ടില്‍ റെയ്ഡ് ചെയ്യുകയും ചെയ്തു.
എന്നാല്‍ ഇതിനിടെ അനന്യയുടെ ആസ്തികളെ കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്. സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2, പതി പത്നി ഔര്‍ വോ, ഖാലി പീലി എന്നീ സിനിമകളില്‍ അനന്യ അഭിനയിച്ചെങ്കിലും ഈ ചിത്രങ്ങള്‍ക്ക് ബോക്സ് ഓഫീസില്‍ കാര്യമായ ചലനങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.
ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് അവര്‍ ഏകദേശം രണ്ട് കോടി രൂപ ഈടാക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദേശീയ മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം 22 കാരിയായ അനന്യയുടെ ആസ്തി ഏകദേശം 72 കോടി രൂപയാണ്. സിനിമകളില്‍ പ്രവര്‍ത്തിക്കുന്നതിനു പുറമേ അനന്യ നിരവധി ബ്രാന്‍ഡ് എന്‍ഡോര്‍സ്മന്റ്റുകളിലൂടെയും പണം സമ്പാദിക്കുന്നു.
സോഷ്യല്‍ മീഡിയ എടുക്കുകയാണെങ്കില്‍ നടിക്ക് ഇന്‍സ്റ്റാഗ്രാമില്‍ മാത്രം 20.3 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്. ബ്രാന്‍ഡ് പ്രമോഷന് നടത്തുമ്പോഴും അനന്യയ്ക്ക് പ്രയോജനം ലഭിക്കുന്നു. നടന് ചങ്കി പാണ്ഡെയുടെ മകളായ അനന്യയ്ക്ക് കുട്ടിക്കാലം മുതല്‍ സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹമുണ്ടായിരുന്നു. ‘സ്റ്റുഡന്റ് ഒഫ് ദി ഇയര്‍ 2’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...