Connect with us

ആര്യന്‍ ഖാന്‍ പ്രണയത്തില്‍…നടിയുടെ നായയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വരെ ഫോളോ ചെയ്ത് താരപുത്രന്‍

Social Media

ആര്യന്‍ ഖാന്‍ പ്രണയത്തില്‍…നടിയുടെ നായയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വരെ ഫോളോ ചെയ്ത് താരപുത്രന്‍

ആര്യന്‍ ഖാന്‍ പ്രണയത്തില്‍…നടിയുടെ നായയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വരെ ഫോളോ ചെയ്ത് താരപുത്രന്‍

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ പുത്രനാണ് ആര്യന്‍ ഖാന്‍. എന്നും ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ ആര്യന്‍ ഖാന്‍ മുന്‍പ് മയക്കുമരുന്ന് പാര്‍ട്ടി കേസില്‍ കുടുങ്ങിയതും അതില്‍ നിന്നും തിരിച്ചുവന്നതും വലിയ വാര്‍ത്തയായിരുന്നു. പിന്നീട് ഒരു വെബ് സീരിസ് ആര്യന്‍ സംവിധാനം ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് വന്നത്. പിന്നാലെ ഒരു ഫാഷന്‍ ബ്രാന്റും ആര്യന്‍ ആരംഭിച്ചു. ഡെവോള്‍ എക്‌സ് എന്ന ബ്രാന്റിന്റെ പരസ്യത്തില്‍ പിതാവ് ഷാരൂഖിനെയും അനുജത്തി സുഹാന ഖാനും അഭിനയിച്ചിരുന്നു.

ഇപ്പോഴിതാ ആര്യന്‍ ഖാന്‍ പുതിയൊരു ഡേറ്റിംഗ് പങ്കാളിയെ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട് വരുന്നത്. ബ്രസീലില്‍ നിന്നും വന്ന നടി ലാറിസ ബോനെസിയുമായി ആര്യന്‍ പ്രണയത്തിലാണെന്നാണ് ഗോസിപ്പുകള്‍ പരക്കുന്നത്. റെഡിറ്റില്‍ ഇത് സംബന്ധിച്ച് ഒരു വീഡിയോ സഹിതം പ്രചരിച്ച പോസ്റ്റ് അടിസ്ഥാനമാക്കിയാണ് ദേശീയ മാധ്യമങ്ങളിലെ ബിടൌണ്‍ കോളങ്ങളില്‍ ഇത് വാര്‍ത്തയായത്.

ആര്യന്‍ ഖാന്‍ ലാറ ബോനെസിയും ഒന്നിച്ച് സമയം ചിലവഴിക്കുന്ന വീഡിയോ അടുത്തിടെ കാണാന്‍ ഇടയായി. ആര്യനൊപ്പമുള്ള നടിയുടെ വിവരങ്ങള്‍ അറിയാന്‍ റെഡ്ഡിറ്റ് ഉപയോക്താവ് സോഷ്യല്‍ മീഡിയയില്‍ തിരഞ്ഞു. ആര്യന്‍ ഖാന്‍ ലാറിസ ബോനെസ്സിയുടെ കുടുംബത്തെ മൊത്തം ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നതായി മനസിലായി. ലാറിസ്സയും ആര്യന്റെ അച്ഛന്‍ ഷാരൂഖിനെയും അമ്മ ഗൗരിയെയും അടക്കം കുടുംബത്തിലെ എല്ലാവരെയും ഫോളോ ചെയ്യുന്നുണ്ട്. രസകരമായ കാര്യം ലാറിസയുടെ നായയുടെ അക്കൗണ്ട് വരെ ആര്യന്‍ ഖാന്‍ ഫോളോ ചെയ്യുന്നുണ്ട് എന്നതാണ് എന്നും വൈറലായ റെഡ്ഡിറ്റ് പോസ്റ്റില്‍ പറയുന്നു.

ആര്യന്‍ ഖാന്റെ ഫാഷന്‍ ബ്രാന്റിന്റെ ക്യാംപയിനിലും ലാറിസ പങ്കാളിയായിരുന്നു. ഇരുവരും തമ്മില്‍ പ്രായത്തില്‍ ഏഴു വയസിന്റെ വ്യത്യാസം ഉണ്ട്. ലാറിസ ബ്രസീലുകാരിയാണെങ്കിലും ബോളിവുഡില്‍ ദേസി ബോയ്‌സ്, ഗോ ഗോവ ഗോണ്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഗുരു രന്ധാവയുടെ സുര്‍മ സുര്‍മ എന്ന മ്യൂസിക് വീഡിയോയിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. ചില തെലുങ്ക് സിനിമകളിലും ഇവര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അതേസമയം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ആര്യന്‍ ഖാന്‍ തന്റെ ആഡംബര വസ്ത്ര ബ്രാന്‍ഡായ ‘ഡി യാവോള്‍ എക്‌സ്’ന്റെ വെബ്‌സൈറ്റ് പുറത്തിറക്കിയത്. ബ്രാന്‍ഡഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ലൈവായതോടെ പ്രൊഡക്റ്റുകള്‍ കാണാന്‍ ആളുകളും സൈറ്റിലെത്തി. എന്നാല്‍ പലതിന്റെയും വില കണ്ട് അമ്പരന്നിരുന്നു. ഒരു ജാക്കറ്റിന് 2 ലക്ഷം രൂപയാണ് വില. വെള്ള നിറത്തിലുള്ള ഒരു ടീ ഷര്‍ട്ടിന് 24,400 രൂപ ആണ് വില. മറ്റൊരു കറുത്ത ഹൂഡിക്ക് 45,500 രൂപയും! ലക്ഷ്വറി ബ്രാന്‍ഡിന്റെ പരസ്യത്തിന്റെ ഔദ്യോഗിക ടീസര്‍ ഷാരൂഖ് തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ലക്ഷ്വറി ബ്രാന്‍ഡിന്റെ പരസ്യത്തിന്റെ ഔദ്യോഗിക ടീസര്‍ ഷാരൂഖ് തന്നെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു.

ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖിന്റെയും ഗൗരി ഖാന്റെയും മൂന്ന് മക്കളില്‍ മൂത്തയാളാണ് ഇരുപത്തിമൂന്നുകാരനായ ആര്യന്‍ ഖാന്‍. സുഹാന ഖാന്‍, അബ്രാം ഖാന്‍ എന്നിവരാണ് സഹോദരങ്ങള്‍. കഭി ഖുഷി കഭി ഗം എന്ന ചിത്രത്തില്‍ അച്ഛന്റെ ചെറുപ്പക്കാലം അവതരിപ്പിച്ചുകൊണ്ട് ആര്യന്‍ സിനിമയിലും മുഖം കാണിച്ചിട്ടുണ്ട്. എന്നാല്‍, അഭിനയത്തിലുപരി ആര്യന് സംവിധാനത്തിലാണ് താത്പര്യമെന്ന് മുമ്പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ ഷാരൂഖ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

നടന്‍ അമിതാഭ് ബച്ചന്റെ കൊച്ചുമകള്‍ നവ്യ നവേലി നന്ദയുമായി അടുത്ത സൗഹൃദമാണ് ആര്യനുള്ളത്. ഇരുവരുടെയും ഈ സൗഹൃദം പല തവണ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളത് ബോളിവുഡിലെ ഗോസിപ് കോളങ്ങളില്‍ ഇടം പിടിച്ചതുമാണ്. എന്നാല്‍ ഇരുവരുടെയും കുടുംബവും നവ്യയും ആര്യനുമായുള്ളത് സൗഹൃദമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയതും വാര്‍ത്തയായതാണ്. ഈ വര്‍ഷമാണ് സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ആര്യന്‍ ബിരുദം നേടിയത്. 2016ല്‍ സെവന്‍ ഓക്‌സ് ഹൈ സ്‌കൂളില്‍ നിന്നും ആര്യന്‍ ബിരുദം നേടിയിരുന്നു. സമൂഹമാധ്യങ്ങളില്‍ സജീവമല്ലാത്ത ആര്യന്‍ വളരെ വിരളമായി മാത്രമേ ചിത്രങ്ങളും മറ്റും ആരാധകരുമായി പങ്കുവയ്ക്കാറുള്ളൂ എന്നതും ശ്രദ്ധേയമാണ്.

More in Social Media

Trending

Recent

To Top