Connect with us

വ്യക്തിജീവിത വിവരങ്ങള്‍ പൊതുവിടങ്ങളില്‍ പങ്കുവച്ചതിനു ശേഷം മാനനഷ്ടക്കേസ് നല്‍കാന്‍ നടക്കുകയാണ് ഇത് നല്ല പ്രവണതയല്ല, നടി ആയതുകൊണ്ട് നടപടികളുടെ വേഗം കൂട്ടാനാവില്ലെന്ന് കോടതി; മാനനഷ്ട കേസ് നല്‍കിയ സാമന്തയ്ക്ക് കോടതിയുടെ വിമര്‍ശനം

News

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെം ചര്‍ച്ചാ വിഷയമാണ് തെന്നിന്ത്യന്‍ താരസുന്ദരി സാമന്തയുടെയും ഭര്‍ത്താവ് നാഗചൈതന്യയുടെയും വിവാഹ മോചനം. ഇതിനു പിന്നാലെ നിരവധി പേരാണ് സാമന്തയെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. കഴിഞ്ഞ ദിവസം തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നടി സാമന്ത കഴിഞ്ഞ ദിവസം ഒരു മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു.

സുമന്‍ ടിവി, തെലുങ്ക് പോപ്പുലര്‍ ടിവി എന്നിവയ്‌ക്കൊപ്പം ചില യുട്യൂബ് ചാനലുകള്‍ക്കുമെതിരെയാണ് കേസ് നല്‍കിയത്. നാഗ ചൈതന്യയുമായുള്ള തന്റെ വിവാഹമോചനം പ്രഖ്യാപിച്ചതിനോടനുബന്ധിച്ചാണ് സാമന്തയ്‌ക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ചില മാധ്യമങ്ങളില്‍ നിന്നു വന്നത്. എന്നാല്‍ കേസ് പരിഗണിക്കുന്ന കോടതി ചില വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്.

ഹൈദരാബാദിലെ കുക്കട്പള്ളി കോടതിയിലാണ് അഭിഭാഷകന്‍ മുഖാന്തിരം സാമന്ത മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ മാനനഷ്ടക്കേസ് നല്‍കുന്നതിനു പകരം പ്രസ്തുത യുട്യൂബ് ചാനലുകളോട് ക്ഷമാപണം ആവശ്യപ്പെടാമായിരുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു. കേസ് അടിയന്തിരമായി പരിഗണിക്കണമെന്ന് സാമന്തയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതിനോടും വിമര്‍ശനാത്മകമായാണ് കോടതി പ്രതികരിച്ചത്.

‘നിയമത്തിനു മുന്നില്‍ എല്ലാവരും സമന്മാരാണ്. ചിലര്‍ ഉയര്‍ന്നവരും മറ്റു ചിലര്‍ താഴ്ന്നവരുമല്ല. സാമന്ത ഒരു ജനപ്രിയ നടി ആയതുകൊണ്ട് നടപടികളുടെ വേഗം കൂട്ടാനാവില്ല. നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് നിങ്ങളുടെ (സാമന്ത) കേസ് പരിഗണിക്കും’, എന്ന് അഡീഷണല്‍ ജില്ലാ ജഡ്ജി പറഞ്ഞതായാണ് വിവരം. താരങ്ങള്‍ വ്യക്തിജീവിത വിവരങ്ങള്‍ പൊതുവിടങ്ങളില്‍ പങ്കുവച്ചതിനു ശേഷം മാനനഷ്ടക്കേസ് നല്‍കാന്‍ നടക്കുകയാണെന്നും ഇത് നല്ല പ്രവണതയല്ലെന്നും കോടതി നിരീക്ഷിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഈ മാസം രണ്ടിനാണ് തങ്ങള്‍ വിവാഹബന്ധം വേര്‍പെടുത്തുകയാണെന്ന വിവരം സാമന്തയും നാഗ ചൈതന്യയും സമൂഹമാധ്യത്തിലൂടെ പങ്കുവച്ചത്. ഒരുപാട് ആലോചനകള്‍ക്കു ശേഷമാണ് വിവാഹമോചനമെന്ന തീരുമാനത്തില്‍ എത്തിയതെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും സാമന്തയും നിത്യചൈതന്യയും അഭ്യര്‍ഥിച്ചിരുന്നു.

More in News

Trending

Recent

To Top