Bollywood
ആര്യന്‍ ഖാന്റെ ചിത്രത്തില്‍ നായകനാകുന്നത് ഷാരൂഖ് ഖാന്‍ അല്ല, അത് ഈ താരം
ആര്യന്‍ ഖാന്റെ ചിത്രത്തില്‍ നായകനാകുന്നത് ഷാരൂഖ് ഖാന്‍ അല്ല, അത് ഈ താരം
ഷാരൂഖ് ഖാന്റെ മക്കളായ ആര്യനും സുഹാനയും സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. അച്ഛന്റെ വഴിയെ മകള്‍ അഭിനയ രംഗത്ത് എത്തുകയാണെങ്കില്‍ സംവിധാനത്തിലാണ് മകന്‍ ആര്യന് താല്‍പര്യം. മാസങ്ങള്‍ക്ക് മുമ്പ് ഒരു പരസ്യ ചിത്രം സംവിധാനം ചെയ്തു ആര്യന്‍ തന്റെ കഴിവ് തെളിയിച്ചിരുന്നു.വെബ്‌സീരീസിലൂടെയാണ് ബിഗ് സ്‌ക്രീനില്‍ തുടക്കം കുറിക്കാന്‍ ആര്യന്‍ ഒരുങ്ങുന്നത്.
സ്റ്റാര്‍ഡം എന്ന് പേരിട്ടിരിക്കുന്ന വെബ് സീരീസിനെ കുറിച്ചുള്ള കൂടുതല്‍ വിവരം പുറത്തു വരുകയാണ് ഇപ്പോള്‍. നടന്‍ ബോബി ഡിയോളാണ് ആര്യന്‍ ഖാന്റെ വെബ്‌സീരിസിലെ നായകനായി എത്തുന്നത്. അണിയറപ്രവര്‍ത്തകരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ ആണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
ചിത്രത്തിനായി ആര്യന്‍ ബോബി ഡിയോളിനെ സമീപിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. ഷാറൂഖ് ഖാന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ബോബി. പുറത്ത് പ്രചരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം വ്യത്യസ്ത ലുക്കിലാകും ബോബി ഡിയോള്‍ വെബ്‌സീരീസില്‍ എത്തുക.
ഇതിനോടകം തന്നെ പല രംഗങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. ബാക്കിയുളള ഭാഗം സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കും. ബോബി ഡിയോളിനൊപ്പം നിരവധി പുതുമുഖതാരങ്ങളും വെബ്‌സീരീസില്‍ എത്തുന്നുണ്ട്.
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)