Connect with us

വിവേകിന്റെ മരണ കാരണം പുറത്ത്; അന്തിമ റിപ്പോര്‍ട്ട് പുറത്ത് വിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഇമ്യൂണൈസേഷന്‍ വകുപ്പ്

News

വിവേകിന്റെ മരണ കാരണം പുറത്ത്; അന്തിമ റിപ്പോര്‍ട്ട് പുറത്ത് വിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഇമ്യൂണൈസേഷന്‍ വകുപ്പ്

വിവേകിന്റെ മരണ കാരണം പുറത്ത്; അന്തിമ റിപ്പോര്‍ട്ട് പുറത്ത് വിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഇമ്യൂണൈസേഷന്‍ വകുപ്പ്

നിരവധി ആരാധകരുളള തമിഴ് ഹാസ്യ താരമായിരുന്നു വിവേക്. താരത്തിന്റെ അപ്രതീക്ഷിത മരണം സിനിമാ ലോകത്തെയും സഹപ്രവര്‍ത്തകരെയും നിരാശയിലാഴ്ത്തിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ മരണകാരണം പുറത്ത് വന്നിരിക്കുകയാണ്. വിശദമായ അന്വേഷണത്തിനൊടുവിലാണ് റിപ്പോര്‍ട്ട് പുറത്തെത്തിയിരിക്കുന്നത്. വിവേകിന്റെ മരണം കോവിഡ് വാക്സിന്‍ മൂലമല്ലെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. ഹൃദയാഘാതമാണ് നടന്റെ മരണ കാരണമെന്നും, കോവിഡ് വാക്സിനുമായി യാതൊരു ബന്ധവുമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഇമ്യൂണൈസേഷന്‍ വകുപ്പ് റിപ്പോര്‍ട്ട് നല്‍കി.

ഏപ്രില്‍ 16 നാണ് 59 കാരനായ നടന്‍ വിവേകിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ചികില്‍സയില്‍ കഴിയവെ പിറ്റേന്ന് നടന്‍ അന്തരിച്ചു. രണ്ടു ദിവസം മുമ്പ് ഏപ്രില്‍ 15 നാണ് താരം കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നത്. ഇതേത്തുടര്‍ന്ന് കോവിഡ് വാക്സിന്‍ സ്വീകരിച്ചതാണ് വിവേകിന്റെ മരണകാരണമെന്ന് ആരോപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രചാരണം ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ആളുകള്‍ വാക്സിന്‍ സ്വീകരിക്കാന്‍ വിമുഖത കാട്ടുകയും ചെയ്തിരുന്നു.

ഇതിനിടെ, വിഴുപുരം സ്വദേശിയായ ഒരു സാമൂഹിക പ്രവര്‍ത്തകന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് ഹര്‍ജി സമര്‍പ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. കോവിഡ് വാക്സിന്‍ എടുത്തശേഷമാണ് മരണം സംഭവിച്ചതെന്ന് വ്യാപക പ്രചാരണം ഉണ്ടെന്നും, അതിനാല്‍ ജനങ്ങളുടെ ആശങ്ക ദൂരീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. വാക്സിന്‍ സുരക്ഷിതമാണെന്നും, ആശങ്ക വേണ്ടെന്നും ഇമ്യൂണൈസേഷന്‍ വകുപ്പ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ വിവേകിന്റെ മരണം കോവിഡ് വാക്‌സിന്‍ മൂലമാണെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെ അദ്ദേഹം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനു ശേഷം പറഞ്ഞ കാര്യങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘പൊതുവിടങ്ങളില്‍ നമ്മള്‍ സുരക്ഷിതരായിരിക്കാന്‍ മാസ്‌ക് ധരിക്കുകയും, കൈകള്‍ കഴുകുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക അത്യന്താപേക്ഷിതമാണ്. അതേസമയം ആരോഗ്യപരമായി സുരക്ഷിതരാവാന്‍ വേണ്ടിയാണ് വാക്സിന്‍.

നിങ്ങള്‍ സിദ്ധ, ആയുര്‍വേദ മരുന്നുകള്‍, വൈറ്റമിന്‍ സി, സിങ്ക് ടാബ്ലെറ്റുകളും മറ്റും കഴിക്കുന്നുണ്ടാവും. അതെല്ലാം നല്ലതു തന്നെ. എന്നാല്‍ നമ്മുടെയെല്ലാം ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നത് വാക്സിന്‍ കൊണ്ട് മാത്രമാണ്. വാക്സിന്‍ എടുത്തവര്‍ക്കു കോവിഡ് വരില്ലേ എന്ന് നിങ്ങള്‍ എന്നോട് ചോദിച്ചാല്‍, അതങ്ങനെയല്ല. കോവിഡ് വന്നാലും നിങ്ങളുടെ ജീവന്‍ ഹനിക്കപ്പെടില്ല എന്നായിരുന്നു തരാം പറഞ്ഞത്.

1987ല്‍ കെ. ബാലചന്ദറിന്റെ മനതില്‍ ഒരുത്തി വേണ്ടും എന്ന ചിത്രത്തിത്തിലൂടെയാണ് വിവേകാനന്ദന്‍ എന്ന വിവേക് അഭിനയ ലോകത്തിലേയ്ക്ക് കാലുവെയ്ക്കുന്നത്. തുടര്‍ന്ന് ഖുഷി, മിന്നലേ, റണ്‍, സാമി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയമാണ് താരത്തെ ഏറെ ശ്രദ്ധേയനാക്കിയത്. മൂന്നു തവണ മികച്ച ഹാസ്യ നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയ താരം കൂടിയാണ് വിവേക്.

1990 കളില്‍ തുടര്‍ച്ചയായി വന്‍ഹിറ്റുകളുടെ ഭാഗമായ വിവേകിനെ പ്രേക്ഷകര്‍ ഏറ്റെടുത്തു. തമിഴ് സിനിമ പരിചയിച്ച രീതികളില്‍നിന്നു വ്യത്യസ്തമായിരുന്നു വിവേകിന്റെ തമാശകള്‍. കടുത്ത ആക്ഷേപഹാസ്യത്തിലൂടെ, സമൂഹത്തില്‍ നിലനില്‍ക്കുന്ന പല മോശം പ്രവണതകളെയും വിമര്‍ശിച്ച ഹാസ്യരംഗങ്ങള്‍ തമിഴ്നാടിനു പുറത്തും വിവേകിന് ആരാധകരെ സമ്മാനിച്ചു. പിന്നീട് വര്‍ഷങ്ങളോളം സൂപ്പര്‍സ്റ്റാര്‍ സിനിമകളുടെ അവിഭാജ്യഘടകമായി വിവേക്. രജനികാന്ത്, വിജയ്, അജിത്, വിക്രം, ധനുഷ്, സൂര്യ തുടങ്ങി എല്ലാ സൂപ്പര്‍താരങ്ങള്‍ക്കുമൊപ്പം അഭിനയിച്ച അദ്ദേഹം അന്‍പതിേലറെ സിനിമകള്‍ ചെയ്ത വര്‍ഷങ്ങളുമുണ്ടായി.

More in News

Trending

Recent

To Top