നടി ലക്ഷ്മി ഗോപാലസ്വാമിയുടെ വിവാഹവും അതിനെപ്പറ്റിയുള്ള ചർച്ചകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. നടി വിവാഹിതയാകുന്നു എന്ന വാർത്തകൾ പുറത്ത് വന്നത് മുതൽ സോഷ്യൽ മീഡിയയുടെ ചോദ്യം വരൻ ആരാണെന്ന് ആയിരുന്നു. എന്നാൽ ഇതിനോട് നടി പ്രതികരിക്കാതിരുന്നപ്പോൾ സോഷ്യൽ മീഡിയ തന്നെ അത് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങി. ആ ശ്രമത്തിൽ ഉയർന്ന് വന്നത് നടൻ മുകേഷിന്റെയും, ഇടവേള ബാബുവിന്റേയുമൊക്കെ പേരായിരുന്നു.
ഇപ്പോഴിതാ പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടി നൽകുകയാണ് താരം. തന്റെ വിവാഹ വാര്‍ത്ത വ്യാജമെന്നല്ല, അത് തീര്‍ത്തും അടിസ്ഥാന രഹിതമായ വാര്‍ത്തയാണെന്ന് വേണം പറയാന്‍. താന്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ കാണുന്നുണ്ടെന്നും താരം വ്യക്തമാക്കി. ഈ വിഷയത്തില്‍ എനിക്കിതാണ് മലയാളികളോട് പറയാനുള്ളത്. എന്നെ വിളിച്ച് സത്യാവസ്ഥ തിരക്കിയതില്‍ സന്തോഷമുണ്ടെന്നും ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ ലക്ഷ്മി പറഞ്ഞു.
മലയാളത്തിലും തമിഴിലും കന്നടയിലും തെലുങ്കിലും ഒരുപോലെ ശ്രദ്ധേയയായ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. അമ്പത്തിരണ്ട് വയസുള്ള താരം വിവാഹം കഴിക്കാന്‍ പോകുന്നത് മലയാളത്തിലെ ഒരു നടനെയാണെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും മുമ്പ് വിവാഹം കഴിക്കാത്തതിന് താരം പല കാരണങ്ങളും പറഞ്ഞിരുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പ് വിവാഹം വേണമെന്ന് തോന്നിയിരുന്നോ എന്ന ചോദ്യത്തിന് വേണമെന്ന് തോന്നിയിട്ടുണ്ടെന്നാണ് താരം മറുപടി നൽകിയത്. കൊറോണ കാലത്ത് ജീവിതം കുറച്ച് പതുക്കെയായി. ഒരു കംപാനിയന് ഉണ്ടായിരുന്നു എങ്കില്‍ എന്ന് തോന്നി. വിവാഹം കഴിച്ചു എന്ന് കരുതി ഒന്നും സംഭവിക്കില്ല. സിംഗിള്‍ ആണെങ്കിലും വിവാഹിത ആണെങ്കിലും ജീവിതത്തില്‍ പ്രശ്നങ്ങളുണ്ട്. അത് നമ്മള് തന്നെ നേരിടണം. ഒന്ന് മറ്റൊന്നിനെക്കാള്‍ നല്ലതാണെന്ന് തോന്നുന്നില്ല എന്നും താരം പറഞ്ഞു. കൂടാതെ പങ്കാളിയെ കുറിച്ചുള്ള താരത്തിന്റെ സങ്കൽപ്പവും പറഞ്ഞിരുന്നു. രൂപഭാവങ്ങളിലും കാഴ്ചപാടുകളിലും അഭിരുചിയിലും താനുമായി യോജിക്കുന്ന ആളായിരിക്കണം. അത്തരമൊരു ആളെ കണ്ടെത്തിയാല്‍ ഏത് നിമിഷവും വിവാഹത്തിന് താന്‍ ഒരുക്കണമാണെന്നും ലക്ഷ്മി പറഞ്ഞിരുന്നു.
അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി അഭിനയ ലോകത്തേയ്ക്ക് എത്തുകയായിരുന്നു താരം. നടിയായും നര്‍ത്തകിയായും പ്രേക്ഷകരുടെ പ്രീതി സമ്പാദിക്കുവാൻ താരത്തിന് സാധിച്ചു
ആദ്യ സിനിമയിലൂടെ തന്നെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ ലക്ഷ്മി പിന്നീടിങ്ങോട്ട് മോഹന്‍ലാല്‍, ജയറാം, മമ്മൂട്ടി തുടങ്ങി മുന്‍നിര നായകന്മാരുടെ എല്ലാം നായികയായി അഭിനയിച്ചു. ശക്തമായ സ്ത്രീകഥാപാത്രങ്ങളും നടിയെ തേടി എത്തി.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...