Connect with us

താളവട്ടത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് റിഹേഴ്സല്‍ ചെയ്തു നോക്കിയിട്ടാണോ എന്ന് പ്രിയദർശനോട് ആമിര്‍ ഖാന്‍? ആ മറുപടി ഞെട്ടിച്ചു!

Malayalam

താളവട്ടത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് റിഹേഴ്സല്‍ ചെയ്തു നോക്കിയിട്ടാണോ എന്ന് പ്രിയദർശനോട് ആമിര്‍ ഖാന്‍? ആ മറുപടി ഞെട്ടിച്ചു!

താളവട്ടത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് റിഹേഴ്സല്‍ ചെയ്തു നോക്കിയിട്ടാണോ എന്ന് പ്രിയദർശനോട് ആമിര്‍ ഖാന്‍? ആ മറുപടി ഞെട്ടിച്ചു!

ഇന്നും ഒരു വിങ്ങലായി മലയാളി സിനിമാസ്വാദകരുടെ ഹൃദയത്തിൽ തങ്ങി നിൽക്കുന്നൊരു ചിത്രമാണ് മോഹൻലാൽ നായകനായ ‘താളവട്ടം’. ലാലേട്ടൻ വിസ്മയം തീർത്ത താളവട്ടം 1986 ഒക്ടോബര്‍ 9ന് ആയിരുന്നു റിലീസ് ചെയ്തത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍, നെടുമുടി വേണു, എം ജി സോമന്‍, കാര്‍ത്തിക, ലിസി എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തിയത്. മലയാളത്തിൽ ക്ലൈമാക്സ്‌ കാണാൻ അൽപം മടിക്കുന്ന ചില സിനിമകളിൽ ഒന്നാണ് താളവട്ടം.

സിനിമയില്‍ മാനസികവിഭ്രാന്തിയുള്ള വിനു എന്ന ചെറുപ്പക്കാരനായുള്ള മോഹന്‍ലാലിന്റെ പകര്‍ന്നാട്ടം മികച്ച അഭിപ്രായമാണ് നേടിയത്. ഇപ്പോഴിതാ ഈ സിനിമയിലെ മോഹന്‍ലാലിന്റെ അഭിനയത്തെക്കുറിച്ച് ബോളിവുഡ് താരം ആമിര്‍ ഖാന്‍ സംവിധായകന്‍ പ്രിയദര്‍ശനോട് ചോദിച്ച വാക്കുകളാണ് വൈറലായിരിക്കുന്നത്.

താളവട്ടത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് റിഹേഴ്സല്‍ ചെയ്തു നോക്കിയിട്ടാണോ എന്നാണ് ആമിര്‍ ഖാന്‍ പ്രിയദര്‍ശനോട് ചോദിച്ചത്. ആമിര്‍ ചോദിച്ച ചോദ്യത്തിന് പ്രിയദര്‍ശന്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു..

‘റിഹേഴ്സല്‍ ഇല്ലാതെയാണ് ആ ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചത്. ഒട്ടും തയ്യാറെടുപ്പുകള്‍ ഇല്ലാതെ, വളരെ വേഗത്തില്‍, വളരെ സ്വാഭാവികമായും അനായാസമായും മോഹന്‍ലാലിന് അഭിനയിക്കാന്‍ കഴിയുന്നു എന്നതാണ് മോഹന്‍ലാലിനെ മറ്റുള്ളവരില്‍ നിന്നും മാറ്റി നിര്‍ത്തുന്ന പ്രത്യേകത എന്നും പ്രിയദര്‍ശന്‍ പറയുന്നു.

താളവട്ടം കണ്ടവര്‍ക്കാര്‍ക്കും വിനു എന്ന കഥാപാത്രത്തെ മറക്കാന്‍ കഴിയില്ല. അത്രയും ഗംഭീരമായിട്ടായിരുന്നു ചിത്രത്തിലെ മോഹന്‍ലാലിന്റെ അഭിനയം. ചിത്രം സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു.

More in Malayalam

Trending

Recent

To Top