ബോളിവുഡില്‍ ഇന്നും ആരാധകരേറെയുള്ള നടനാണ് അമിതാഭ് ബച്ചന്. ഇന്നും താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ബച്ചനൊപ്പം ചില സിനിമകളില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുമുള്ള ഖാദര്‍ ബച്ചനെ കുറിച്ച് നടത്തിയ ചില വെളിപ്പെടുത്തലുകള്‍ വീണ്ടും വൈറലാകുകയാണ്.
മുമ്പ് ഒരിക്കല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ വലിയ ചര്‍ച്ചയായിരുന്നു വഴിതെളിച്ചത്. സര് എന്ന് ബച്ചനെ അഭിസംബോധന ചെയ്യാതിരുന്നതിന്റെ പേരില്‍ പല പ്രോജക്ടുകളില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നുവെന്നാണ് ഖാദര്‍ ഖാന് പറഞ്ഞത്. നടന് മാത്രമായിരുന്നില്ല സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു ഖാദര്‍ ഖാന്.
ദീര്‍ഘനാളായി അസുഖബാധിതനായി കിടപ്പിലായിരുന്ന ഖാദര്‍ ഖാന് 2018ലാണ് അന്തരിച്ചത്. മരിക്കുമ്പോള്‍ 81 വയസായിരുന്നു പ്രായം. രാജേഷ് ഖന്ന, ജിതേന്ദ്ര, ഫിറോസ് ഖാന്, അമിതാഭ് ബച്ചന്, അനില്‍ കപൂര്‍, ഗോവിന്ദ എന്നിവര്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ഖാദര്‍ ഖാന് വില്ലനായും കൊമേഡിയനായും അഭ്രപാളികളില്‍ തിളങ്ങിയിട്ടുണ്ട്.
ഒരിക്കല്‍ ഖാദറും ബച്ചനും ഒരു സിനിമയ്ക്കായി ഒരുമിച്ച് ജോലി ചെയ്യുമ്പോഴാണ് സര് എന്ന വിളിക്കാത്തതിന്റെ പേരില്‍ ഖാദര്‍ ഖാന് ഒഴിവാക്കപ്പെട്ടത്. സംഭവം ശരിയാണെന്ന് ഖാദര്‍ ഖാന് തന്നെ ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. താന്‍ ചെയ്തുകൊണ്ടിരുന്ന പല സിനിമകളും ഇതിന് ശേഷം ഒഴിവാക്കിയെന്നും ഖാദര്‍ ഖാന് പറയുന്നു.
എന്നാല്‍ ഖാദര്‍ ഖാന്റെ മരണ ശേഷം വൈകാരികമായ കുറിപ്പ് പങ്കുവെച്ച് ബിഗ് ബി എത്തിയിരുന്നു. ‘ഖാദര്‍ ഖാന് അന്തരിച്ചു… ഏറ്റവും വിഷമം തോന്നിയ വാര്‍ത്ത… എന്റെ പ്രാര്‍ത്ഥനകളും അനുശോചനങ്ങളും. സിനിമയിലെ ഏറ്റവും കരുണയുള്ളതും കഴിവുറ്റതുമായ പ്രതിഭ… പ്രമുഖനായ എഴുത്തുകാരന്, എന്റെ വിജയകരമായ മിക്ക സിനിമകളിലും ഒപ്പമുണ്ടായിരുന്നു…’ എന്നാണ് ബിഗ് ബി കുറിച്ചത്.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...