News
സ്ത്രീകളെ കുറിച്ച് അശ്ലീല പരാമര്‍ശങ്ങള്‍, പ്രമുഖ ടിവി ഷോയ്ക്കെതിരെ പരാതി
സ്ത്രീകളെ കുറിച്ച് അശ്ലീല പരാമര്‍ശങ്ങള്‍, പ്രമുഖ ടിവി ഷോയ്ക്കെതിരെ പരാതി
Published on
കോടതി മുറിയില്‍ പരസ്യമായി മദ്യപിക്കുന്ന രംഗങ്ങള്‍ചിത്രീകരിച്ച പ്രമുഖ ടിവി പരിപാടിയായ കപില്‍ ശര്‍മ്മ ഷോയ്ക്കെതിരെ കേസ്. ഇത് കോടതിയലക്ഷ്യമാണെന്ന് കാണിച്ച് ശിവപുരിയില്‍ നിന്നുള്ള അഭിഭാഷകനാണ് പരാതി നല്‍കിയത്.
കപില്‍ ശര്‍മ്മ ഷോയില്‍ സ്ത്രീകളെക്കുറിച്ച് അശ്ലീല പരാമര്‍ശങ്ങളാണ് നടക്കുന്നതെന്നും എപ്പിസോഡുകളിലൊന്നില്‍ കോടതിമുറിയില്‍ മദ്യപിക്കുന്ന രംഗം കാണിച്ചെന്നും അഭിഭാഷകന്‍ പരാതിയില്‍ പറയുന്നു. കേസ് ഒക്ടോബര്‍ ഒന്നിന് പരിഗണിക്കും.
ഇത്തരം അനാവശ്യ രംഗങ്ങള്‍ അവതരിപ്പിക്കുന്നതിന് തടയിടണം എന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2020 ജനുവരി 19ന് പുറത്തുവിട്ട എപ്പിസോഡിനെതിരെയാണ് പരാതി. ഇതേ ഭാഗം പിന്നീട് 2021 ഏപ്രില്‍ 24ന് വീണ്ടും പ്രദര്‍ശിപ്പിച്ചിരുന്നു.
Continue Reading
You may also like...
Related Topics:news