‘ഞാന്‍ രാജ് കുന്ദ്രയാണോ? എന്നെ കണ്ടാല്‍ അയാളെ പോലെയുണ്ടോ?; ഭര്‍ത്താവിന്റെ നീലച്ചിത്ര നിര്‍മ്മാണ കേസിന് പിന്നാലെ മാധ്യമങ്ങളോട് രൂക്ഷമായി പൊട്ടിത്തെറിച്ച് ശില്പ ഷെട്ടി
‘ഞാന്‍ രാജ് കുന്ദ്രയാണോ? എന്നെ കണ്ടാല്‍ അയാളെ പോലെയുണ്ടോ?; ഭര്‍ത്താവിന്റെ നീലച്ചിത്ര നിര്‍മ്മാണ കേസിന് പിന്നാലെ മാധ്യമങ്ങളോട് രൂക്ഷമായി പൊട്ടിത്തെറിച്ച് ശില്പ ഷെട്ടി
‘ഞാന്‍ രാജ് കുന്ദ്രയാണോ? എന്നെ കണ്ടാല്‍ അയാളെ പോലെയുണ്ടോ?; ഭര്‍ത്താവിന്റെ നീലച്ചിത്ര നിര്‍മ്മാണ കേസിന് പിന്നാലെ മാധ്യമങ്ങളോട് രൂക്ഷമായി പൊട്ടിത്തെറിച്ച് ശില്പ ഷെട്ടി
കുറച്ച് നാളുകള്‍ക്ക് മുമ്പ് ബോളിവുഡ് സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ടായിരുന്നു നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായുമായ രാജ്കുന്ദ്രയെ നീലച്ചത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നത്. ഇത് വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടതോടെ പലതവണ ശില്പയുടെ പ്രതികരണങ്ങള്‍ പലരും തേടിയെങ്കിലും താരം തയ്യാറായിരുന്നില്ല.
ഇതിനിടെ ശില്പ ഷെട്ടി ഉടന്‍ തന്നെ വിവാഹ മോചനത്തിനായി ശ്രമിക്കുമെന്നു എന്നെല്ലാം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ രാജ് കുന്ദ്ര ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെ കഴിഞ്ഞ രണ്ട് മാസമായ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മുഖം തിരിച്ചു നടന്നിരുന്ന ശില്പ ഒടുവില്‍ നിയന്ത്രണം വിട്ട് പ്രതികരിച്ചിരിക്കുകയാണ്.
വളരെ രൂക്ഷമായിട്ടായിരുന്നു ശില്പയുടെ പ്രതികരണം. ”ഞാന്‍ രാജ് കുന്ദ്രയാണോ? എന്നെ കണ്ടാല്‍ അയാളെ പോലെയുണ്ടോ? ഇല്ലല്ലോ, പിന്നെ ഞാനാരാണ്?” എന്നായിരുന്നു ചോദ്യങ്ങളോടുള്ള ശില്പയുടെ പ്രതികരണം. പിന്നാലെ ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും ശില്പ ഷെട്ടി പങ്കുവച്ചു. ഒരു താരമെന്ന നിലയില്‍ ഒരിക്കലും പരാതിപ്പെടാനും വിശദീകരണം നല്‍കാനും പാടില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത് എന്നും താരം പറഞ്ഞു.
അതേസമയം, നേരത്തെ രാജ് കുന്ദ്രയുമായി ബന്ധപ്പെട്ട കേസില്‍ നല്കിയ പ്രസ്താവനയില്‍ ഭര്‍ത്താവിന്റെ ബിസിനസിനെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും താന്‍ തന്റെ ജോലികളുടെ തിരക്കിലായിരുന്നുവെന്നുമായിരുന്നു ശില്പ പറഞ്ഞത്. മകന്റെ പേരില്‍ ആരംഭിച്ചൊരു കമ്പനിയില്‍ നിന്നും താന്‍ കഴിഞ്ഞ വര്‍ഷം തന്നെ പിന്മാറിയിരുന്നുവെന്നും ശില്പ ഷെട്ടി പറഞ്ഞിരുന്നു.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...