ബോളിവുഡ് താരങ്ങൾക്കിടയിൽ പകരക്കാരിയില്ലാത്ത താരമാണ് പ്രിയങ്ക ചോപ്ര. ഇപ്പോഴിതാ തന്റെ ആരാധകര്‍ക്ക് മുന്നില്‍ ഖേദം പ്രകടിപ്പിച്ച് എത്തിയിരിക്കുകയാണ് പ്രിയങ്ക. താരം അവതരിപ്പിക്കുന്ന പുതിയ പരിപാടിയായ ‘ആക്ടിവിസ്റ്റ്’ ഒരു കൂട്ടം ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് പരക്കെ ആക്ഷപമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് താരം മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്.
സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകള്‍ പരസ്പരം മത്സരിക്കുകയും തങ്ങളുടെ ലക്ഷ്യം എന്താണെന്ന് സമൂഹമാധ്യമങ്ങളിലൂടെയോ അല്ലാതെയോ പ്രചരിപ്പിച്ച് ഏറ്റവുമധികം ധനസമാഹരണം നടത്തുന്നയാള്‍ വിജയിക്കുകയും ചെയ്യും എന്നതാണ് ആക്ടിവിസ്റ്റ് എന്ന പരിപാടിയുടെ ഉള്ളടക്കം. എന്നാല്‍ പരിപാടിയുടെ ഉള്ളടക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്.
സമൂഹത്തിന്റെ പല കോണുകളില്‍ നിന്നും ഉയരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി 5 എപ്പിസോഡുകള്‍ ഉണ്ടായിരുന്ന പ്രോഗ്രാം ഒറ്റ ഡോക്യുമെന്റെറി സ്റ്റൈല്‍ എപ്പിസോഡിലൂടെ നിര്‍ത്താനാണ് അണിയറപ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്. പരിപാടിയ്ക്കെതിരായ പ്രതിഷേധങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ആക്ടിവിസ്റ്റിന്റെ അവതാരക കൂടിയായ പ്രിയങ്ക രംഗത്തെത്തിയിട്ടുണ്ട്.
ആക്ടിവിസം എന്നത് ഇത്തരത്തില്‍ കാണേണ്ട ഒന്നല്ല എന്ന കാര്യം താന്‍ മനസിലാക്കുന്നു എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഒരുപാട് ആളുകള്‍ കൂടിച്ചേര്‍ന്നാണ് നല്ല പ്രവര്‍ത്തികള്‍ ഉടലെടുക്കുന്നതെന്നും ആക്ടിവിസ്റ്റ് എന്ന പരിപാടി തെറ്റായിപ്പോയി എന്നും ആ പരിപാടിയില്‍ പങ്കെടുത്തത് നിങ്ങളെ വിഷമിപ്പച്ചെങ്കില് താന്‍ മാപ്പ് ചോദിക്കുന്നു എന്നുമാണ് പ്രിയങ്ക പറയുന്നത്.
‘സമൂഹത്തില്‍ ഒരുപാട് ആളുകളുണ്ട്. ദിനംപ്രതി ഒത്തിരി കഷ്ടപ്പാടുകള്‍ സഹിച്ചും സമൂഹത്തിന് നന്മ ചെയ്യുന്നവരാണ് അവര്‍, ആരാലും അറിയപ്പെടാതെ പോവുന്നവരാണ് അവര്‍. അവരെ സമൂഹം തിരിച്ചറിയണം, സമൂഹത്തിനായുള്ള ഇത്തരം നല്ല പ്രവര്‍ത്തികളെ അഭിനന്ദിക്കണം,’. യഥാര്‍ത്ഥത്തില്‍ നല്ല ഉദ്ദേശമായിരുന്നു പരിപാടിക്ക് ഉണ്ടായിരുന്നതെന്നും എന്നാല്‍ അവതരിപ്പിച്ച രീതി തെറ്റായെന്നും താരം കൂട്ടിച്ചേര്‍ത്തു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...