
Malayalam
പത്ത് ജന്മമെടുത്താലും ചിത്രയെ പോലെ തനിക്ക് പാടാനാവില്ല, അവര്‍ക്കും തന്നെ പോലെ പാടാനാവില്ലല്ലോ അതുകൊണ്ട് ഹാപ്പിയാണ്
പത്ത് ജന്മമെടുത്താലും ചിത്രയെ പോലെ തനിക്ക് പാടാനാവില്ല, അവര്‍ക്കും തന്നെ പോലെ പാടാനാവില്ലല്ലോ അതുകൊണ്ട് ഹാപ്പിയാണ്

വ്യത്യസ്തമായ തന്റെ ശബ്ദം കൊണ്ട് മലയാളികളുടെ അടക്കം നിരവധി പേരുടെ ആരാധന സ്വന്തമാക്കിയ ഗായികയാണ് ഉഷ ഉതുപ്പ്, മലയാളികളുടെ സ്വന്തം ദീദി. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തന്റെ ബോള്‍ഡ് വോയിസ് തരുന്ന ആത്മവിശ്വാസത്തെ കുറിച്ച് പറയുകയാണ് ദീദി.
സംഗീതം എനിക്ക് ബിസിനസ് അല്ല. ആശയവിനിമയത്തിനുള്ള ഉപാധിയാണ്. ഈ ലോകത്ത് കെജെ യേശുദാസിനെ പോലെ, എസ്പിബിയെ പോലെ, ചിത്രയെയും സുജാതയെയും പോലെ പാടുന്നവരുണ്ട്. പക്ഷേ, തനിക്കൊരിക്കലും അവരെ പോലെ പാടാന്‍ കഴിയില്ലെന്ന് ബോധ്യമുണ്ട്.
പത്ത് ജന്മമെടുത്താലും ചിത്രയെ പോലെ തനിക്ക് പാടാനാവില്ല. അവര്‍ക്കും തന്നെ പോലെ പാടാനാവില്ലല്ലോ. അതുകൊണ്ട് താന്‍ എങ്ങനെയാണോ അതില്‍ ഹാപ്പിയാണ്. ഇക്കാലത്ത് എല്ലാവരുടെയും ശബ്ദം ശ്രോതാക്കള്‍ ആസ്വദിക്കുന്നുണ്ട്.
ആര് പാടുന്നു എന്നതിലല്ല, പാട്ട് ശ്രദ്ധിക്കപ്പെടുന്നു എന്നതിലാണ് കാര്യം. ‘നീ മധു പകരു മലര് ചൊരിയൂ’. ‘എന്റെ കേരളം, എത്ര സുന്ദരം… ഈ പാട്ടുകളൊക്കെ ഓരോരുത്തരും ഓരോ രീതിയിലാവും പാടുന്നത്.
പക്ഷേ പാട്ട് ജീവിക്കുന്നു. നിങ്ങള്‍ നല്ല പാട്ടുകാരനാണോ നല്ല പാട്ടുകാരനാണോ എന്ന ചോദ്യത്തില്‍ പ്രസക്തിയുമില്ല എന്നും ഉഷ ഉതുപ്പ് അഭിമുഖത്തില്‍ പറഞ്ഞു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ലഹരി ഉപയോഗവും ഇടപാടുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇപ്പോഴിതാ നടന് തെറ്റ് തിരുത്താൻ...
വ്ലോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധന ഗ്നയായി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കോവളം പൊലീസ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....