Connect with us

ഋഷിയുടെ വിവാഹ സത്യം ഇങ്ങനെ; സൂര്യയെ വിവാഹം ചെയ്യുന്നത് ഒരു എച്ച് ഡി ക്വാളിറ്റി സ്വപ്നം മാത്രമോ?; ആദി സാർ തിരികെയെത്തുമ്പോൾ സന്തോഷം മങ്ങുന്നു; കൂടെവിടെയിൽ ആരും കണ്ടെത്താത്ത ആ കാര്യം !

Malayalam

ഋഷിയുടെ വിവാഹ സത്യം ഇങ്ങനെ; സൂര്യയെ വിവാഹം ചെയ്യുന്നത് ഒരു എച്ച് ഡി ക്വാളിറ്റി സ്വപ്നം മാത്രമോ?; ആദി സാർ തിരികെയെത്തുമ്പോൾ സന്തോഷം മങ്ങുന്നു; കൂടെവിടെയിൽ ആരും കണ്ടെത്താത്ത ആ കാര്യം !

ഋഷിയുടെ വിവാഹ സത്യം ഇങ്ങനെ; സൂര്യയെ വിവാഹം ചെയ്യുന്നത് ഒരു എച്ച് ഡി ക്വാളിറ്റി സ്വപ്നം മാത്രമോ?; ആദി സാർ തിരികെയെത്തുമ്പോൾ സന്തോഷം മങ്ങുന്നു; കൂടെവിടെയിൽ ആരും കണ്ടെത്താത്ത ആ കാര്യം !

എല്ലാ കൂടെവിടെ ആരാധകരും ഇപ്പോൾ അറിയാൻ ആഗ്രഹിക്കുന്ന ഒന്നാണ് ഋഷിയുടെയും സൂര്യയുടെയും ആ വിവാഹം അത് സത്യമാണോ സ്വപ്നമാണോ.. എന്നത്. കൂടുതൽ ആരാധകരും പറയുന്നത് സ്വപ്നമായിരിക്കും എന്നാൽ ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്ന രംഗങ്ങൾ ആയതുകൊണ്ട് ഇങ്ങനെ ഒരു സ്വപ്നം ഉണ്ടായിക്കോട്ടെ എന്നാണ്.

എന്നാൽ നിങ്ങളിൽ കുറച്ചുപേരെങ്കിലും ശ്രദ്ധിച്ച ഒരു കാര്യത്തെ വച്ച് ഈ കഥയുടെ മറ്റൊരു ട്വിസ്റ്റ് നമുക്ക് നോക്കാം. കഥയിൽ മിത്ര എന്ന കഥാപാത്രം നിസ്സാരമല്ല എന്നുള്ളത് എല്ലാ പ്രേക്ഷകർക്കും അറിയാമല്ലോ?. സൂര്യ ഋഷിയുടെ ജീവിതത്തിലേക്ക് വരുന്നതിന് മുൻപ് തന്നെ ഋഷിയുടെയും മിത്രയും ബന്ധം തുടങ്ങിയതാണ്. ഇരുവരുടെയും വിവാഹം ആദി സാറും അഥിതി ടീച്ചറും വരെ അംഗീകരിച്ചതാണ്.

എന്നാൽ, ഋഷിയ്ക്ക് മിത്രയോട് പ്രണയമൊന്നും അന്നും തോന്നിയിരുന്നില്ല. ഒരു ഫാമിലി അറേൻജ്‌ഡ്‌ മാര്യേജ് ആയിരുന്നു അത്. പരമ്പരയുടെ തുടക്കത്തിൽ തന്നെ ഋഷിയും മിത്രയും തമ്മിലുള്ള വഴക്ക് കാണിക്കുന്നുണ്ട്. അവിടെയും ഇരുവരുടെയും ബന്ധത്തെ പൂർണമായി സപ്പോർട്ട് ചെയ്യുന്നത് റാണിയമ്മയാണ്. അതോടൊപ്പം ആദി സാറും മിത്രയുമായുള്ള ബന്ധത്തിനെ അനുകൂലിക്കുന്നത് നമ്മൾ കണ്ടതാണ്.

ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത് സൂര്യയെ വിവാഹം കഴിച്ച് ഹെലികോപ്റ്ററിൽ ഋഷി പറക്കുന്നതാണ്. എന്നാൽ ഓണത്തിന് മറ്റൊരു കാര്യം ഉണ്ടായി. അത് അധികമാരും ശ്രദ്ധിച്ചിട്ടുമില്ല. ഓണത്തിനിടയിൽ കൂടെവിടെ പരമ്പരയിൽ ഒരുപാട് സ്വപ്നങ്ങളാണ് നടന്നത്. എല്ലാ സ്വപ്നങ്ങളും കാഴ്ചയ്ക്ക് അടിപൊളിയായായിരുന്നു. ഇന്നും അതിന്റെ വീഡിയോകളും ഫോട്ടോകളും ഋഷിയുടെ അതായത് ബിബിൻ ജോസിന്റെ ഇൻസ്റ്റയിൽ കാണാം.

കൂട്ടത്തിൽ മിത്രയ്ക്കും സൂര്യയ്ക്കും ഒപ്പം ഋഷി നിൽക്കുന്ന ഒരു ഫോട്ടോ നിങ്ങൾ ഒന്നുകൂടി നോക്കുക. ഋഷി റെഡ് കളറിലെ കുർത്തിയും ബാക്കി രണ്ടുപേരും സാരിയുമാണ് വേഷം. അതിൽ മിത്രയുടെ നെറ്റിയിൽ സിന്ദൂരം കാണാം.. മിത്രയുടെ വിവാഹം അപ്പോൾ കഴിഞ്ഞു എന്നല്ലേ ഇത് സൂചിപ്പിക്കുന്നത്. പാരമ്പരയ്ക്കായിട്ട് എടുത്ത ചിത്രമല്ല അത്. മിത്ര എന്ന കഥാപാത്രത്തെ ചെയ്യുന്ന മാൻവി വിവാഹിതയുമല്ല. മാൻവിയ്ക്ക് വെറും ഇരുപത്തിനാല് വയസാണ് പ്രായം.

അപ്പോൾ ഋഷി വിവാഹം കഴിക്കുന്നത് മാൻവിയെ തന്നെയാണോ? ഇനി ഇന്ന് കാണിക്കുന്ന എപ്പിസോഡിൽ ഋഷിയുടെ വിവാഹത്തിനായി റാണിയമ്മ സീരിയസായിട്ട് ചർച്ചകൾ നടത്തുന്നുണ്ട്. അതായത് സൂര്യയോട് ഋഷിയ്ക്ക് പ്രണയമുണ്ടോ എന്ന സംശയം ഉടലെടുത്തുകഴിഞ്ഞു. അപ്പോൾ ഋഷിയുടെ വിവാഹം തന്നെയാണ് അതിന് റാണിയമ്മ കാണുന്ന പോംവഴി.

ഇനി ഇത് വച്ചുനീട്ടണ്ട… ഉടനെ പണിക്കരെ വിളിക്കണം. ഋഷിയുടെയും മിത്രയുടെയും ജാതകം നോക്കണമെന്നും പറ്റിയാൽ ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ മുഹൂർത്തവും കുറിപ്പിക്കണം . എന്നാണ് റാണിയമ്മ പറയുന്നത്. ഇത് കുഞ്ഞി പൂർണ്ണമായിട്ടും അംഗീകരിക്കുന്നുണ്ടെങ്കിലും അനന്ദൻ ചെറിയൊരു മുടക്കം പറയുന്നുണ്ട്. മുഹൂർത്തം കുറിക്കൽ ഒക്കെ ഇപ്പോഴേ വേണോ റാണിയമ്മേ …? ആദി ടൂർ കഴിഞ്ഞു വന്നിട്ടുപോരെ…അവനോടും കൂടിയെന്ന് ആലോചിച്ചിട്ട്… എന്നാണ് അനന്ദൻ പറഞ്ഞത്.

എന്നാൽ, അതിന്റെ ആവശ്യമില്ലെന്നും കല്യാണത്തിന് പൂമാലയെടുത്ത് കൈയിൽ കൊടുക്കേണ്ട ആവശ്യമല്ലേ ആദിയ്ക്ക് ഉള്ളതെന്നും റാണിയമ്മ പറയുകയാണ്. ഋഷിയുടെ കല്യാണക്കാര്യം തീരുമാനിക്കുന്നതിൽ നമ്മളെക്കാൾ അർഹതയും അവകാശവും അവന്റെ അച്ഛനമ്മമാരായ ആദിയ്ക്കും അഥിതിയ്‌ക്കും ഉണ്ട്. അവരോടും കൂടി ആലോചിച്ചിട്ട് അതിനൊരുങ്ങുന്നതാവും നല്ലത് എന്ന് ലക്ഷ്മിയും പറയുന്നുണ്ട്. അതായത് ആദി സാർ രംഗത്തുവരേണ്ട സമയമായി.

അഥിതി ടീച്ചർ ഉടനെ എത്തുമെന്നുള്ളത് പ്രൊമോയിൽ കാണിക്കുന്നുണ്ട്. അപ്പോൾ ഋഷിയുടെ വിവാഹത്തിനായി ഇത്രയധികം തിരക്കുകൂട്ടുമ്പോൾ ആദി സാറും എത്തും. അപ്പോൾ ഋഷിയുടെ കല്യാണക്കാര്യത്തിൽ ഒരു തീരുമാനം എന്തായാലും ഉണ്ടാകും. അത് മിത്രയുമായി തന്നെയാണ് നടക്കാൻ സാധ്യത എന്നാണ് ഈ ചിത്രം സൂചിപ്പിക്കുന്നത്.

അപ്പോൾ പിന്നെ സൂര്യയുടെയും ഋഷിയുടെയും വിവാഹം അതാരുടെ സ്വാപനമായിരിക്കും. അതൊരു സ്വപ്നം എന്നുതന്നെ പറയാൻ കാരണം ആ ഹെലികോപ്റ്റർ ആണ് . ഋഷി മുൻകൂട്ടി ഹെലികോപ്റ്റർ ബുക്ക് ചെയ്തതാണോ? അതിൽ ഋഷിയുടെ ശബ്ദമാണ് കേൾക്കുന്നത്.. അപ്പോൾ ഋഷിയുടെ സ്വാപനമാകാൻ സാധ്യതയുണ്ട്.. എന്നാൽ സൂര്യയും ഇങ്ങനെയൊരു കാര്യം ആഗ്രഹിക്കുന്നുണ്ട്. അപ്പോൾ സൂര്യയും ആകാം. എല്ലാം ഒന്നുകൂടി ചെക്ക് ചെയ്ത് നിങ്ങൾക്കുള്ള അഭിപ്രായങ്ങളും കമൻറ് ചെയ്യൂ. ഇതെല്ലാം നല്ല എച്ച് ഡി ക്വളിറ്റി സ്വപ്നമാണെങ്കിൽ ആരുടേതാണെന്ന് കൂടി ഗസ് ചെയ്യാം…

about koodevide

More in Malayalam

Trending

Recent

To Top