
Malayalam
ഇപ്പോ ശരിയാക്കിത്തരാം! ആ ചെറിയ സ്പാനർ എവിടെ?; ഇസഹാക്കിന്‍റെ ചിത്രങ്ങളുമായി കുഞ്ചാക്കോ ബോബൻ
ഇപ്പോ ശരിയാക്കിത്തരാം! ആ ചെറിയ സ്പാനർ എവിടെ?; ഇസഹാക്കിന്‍റെ ചിത്രങ്ങളുമായി കുഞ്ചാക്കോ ബോബൻ

14 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഒരു കുഞ്ഞ് പിറന്നത്. 2019 ഏപ്രിൽ 16നായിരുന്നു ഇസഹാക്കിന്‍റെ ജനനം. സോഷ്യൽ മീഡിയയിൽ സജീവമായ കുഞ്ചാക്കോബോബൻ ഇസുക്കുട്ടന്റെ ഫൊട്ടോകൾ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്
ഇപ്പോൾ ഇതാ മകന്റെ പുതിയൊരു ചിത്രമാണ് ചാക്കോച്ചൻ ഇപ്പോൾ പങ്കു വച്ചിരിക്കുന്നത്.
ഇസുക്കുട്ടൻ കുറേ കളിപ്പാട്ടങ്ങൾക്കൊപ്പമിരിക്കുന്ന ചിത്രമാണ് ചാക്കോച്ചൻ പങ്കുവച്ചിട്ടുള്ളത്. കുറേ വാഹനങ്ങളുടെയും റോഡ് റോളറും എസ്കവേറ്ററും ക്രെയിനും പോലുള്ള ഹെവി മെഷീനുകളുടെയും ചെറു രൂപങ്ങളായ കളിപ്പാട്ടങ്ങൾ ഇസഹാക്കിന്റെ മുന്നിൽ നിരതെറ്റാതെ വച്ചിരിക്കുന്നതായി ഫൊട്ടോയിൽ കാണാം.
ചിത്രത്തിനൊപ്പം രസകരമായ വാചകങ്ങളും ചാക്കോച്ചൻ നൽകിയിരിക്കുന്നു. “മെക്കാനിക്ക് ആണോ റെക്കാനിക്ക് ആണോ (തകർക്കുന്നയാൾ),” എന്നാണ് ചിത്രത്തിന് ചാക്കോച്ചൻ കാപ്ഷൻ നൽകിയിരിക്കുന്നത്. ഒപ്പം രണ്ട് സിനിമാ ഡയലോഗുകളും നൽകിയിട്ടുണ്ട് താരം.
‘വെള്ളാനകളുടെ നാട്’ എന്ന സിനിമയിലെ “ഇപ്പോ ശരിയാക്കിത്തരാം,” എന്ന ഡയലോഗും “ആ ചെറിയ സ്പാനർ എവിടെ,” എന്ന ഡയലോഗുമാണ് ചിത്രത്തിനൊപ്പം താരം നൽകിയിട്ടുള്ളത്. ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്
ഈ ഓണത്തിന് കുടുംബാംഗങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു. “കുടുംബത്തോണം” എന്ന ഹാഷ്ടാഗോട് കൂടിയായിരുന്നു താരം ചിത്രങ്ങൾ പങ്കുവച്ചത്. നിഴൽ, നായാട്ട്, മോഹൻ കുമാർ ഫാൻസ് എന്നിവയാണ് ഈ വർഷം ഇതുവരെ ചാക്കോച്ചന്റേതായി പുറത്തുവന്നത്. പട, ഭീമന്റെ വഴി, മലയാളം തമിഴ് ദ്വിഭാഷാ ചിത്രമായ ഒറ്റ് എന്നിവയാണ് ചാക്കോച്ചന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...