Connect with us

വഴിയാധാരമായി രഹന ഫാത്തിമ ! കൂടെ താമസിക്കുന്ന സൃഹൃത്തിനെ വിവാഹം കഴിക്കുമോ ? ഞെട്ടിക്കുന്ന ആ ഉത്തരം!

Malayalam

വഴിയാധാരമായി രഹന ഫാത്തിമ ! കൂടെ താമസിക്കുന്ന സൃഹൃത്തിനെ വിവാഹം കഴിക്കുമോ ? ഞെട്ടിക്കുന്ന ആ ഉത്തരം!

വഴിയാധാരമായി രഹന ഫാത്തിമ ! കൂടെ താമസിക്കുന്ന സൃഹൃത്തിനെ വിവാഹം കഴിക്കുമോ ? ഞെട്ടിക്കുന്ന ആ ഉത്തരം!

കേരളത്തിലെ പുരോഗമന സമരങ്ങളിളിലും, ശരീരം കൊണ്ടുള്ള പ്രതിഷേധങ്ങളിലും മുൻപന്തിയിൽ, ഫറൂഖ് ഖോളേജിലെ അധ്യാപകൻ്റെ പ്രസ്താവനക്കെതിരെ മാറ് തുറന്നും, തൃശൂര്‍ പൂരത്തോടനുബന്ധിച്ചുള്ള പുലികളിയില്‍ ആദ്യത്തെ പെണ്‍പുലിയായും, ചുംബനസമരത്തിലെല്ലാം മുന്നിൽ ! രഹ്ന ഫാത്തിമയെ മലയാളികൾക്ക് കൂടുതൽ പരിചയപ്പെടുത്തേണ്ട ആവിശ്യം ഇല്ല. ഈ അടുത്ത കാലത്ത് രഹനയും ഭർത്താവ് മനോജ്‌ ശ്രീധരനും വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരുന്നു

ഇരുവരും തമ്മിൽ വേർപിരിഞ്ഞുവെന്നുള്ള വാർത്തയായിരുന്നു ഇതിനാധാരം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മനോജ് ഇക്കാര്യം തുറന്ന് പറയുന്നത്. അഡ്ജസ്റ്റ്മെന്റുകൾ വേണ്ടി വരുന്നതായി തോന്നിയതിനാൽ വളരെ സൗഹൃദപരമായി പിരിയാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും നിയമപരമായി വിവാഹം കഴിച്ചിട്ടില്ലാത്തതിനാൽ തടസമില്ലെന്നും മനോജ് പറഞ്ഞത്. ഇതിന് ശേഷം രഹ്നയെ കുറിച്ച് പലർക്കും അറിവില്ലായിരുന്നു…

ഇപ്പോൾ ഇതാ ഒരു സുഹൃത്തിന്റെ വീട്ടില്‍ അവരുടെ കുടുംബത്തിനൊപ്പം താമസിക്കുന്നതിനിടെ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് രഹന ഫാത്തിമ. തനിക്ക് താമസിക്കുവാന്‍ വാടക വീടുകള്‍ കിട്ടാത്ത സാഹചര്യമാണെന്നും, കിട്ടിയാല്‍ വാടക നല്‍കുവാന്‍ ബുദ്ധിമുട്ടാണെന്നും അവര്‍ വ്യക്തമാക്കുന്നു. സുഹൃത്തിനൊപ്പം താമസിച്ചാല്‍ അവരുടെ ജീവിതപങ്കാളിയാണെന്ന തരത്തില്‍ വിലയിരുത്തല്‍ നടത്തുന്നവരോട് തനിക്ക് സഹതാപമാണെന്നും രഹന ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

രഹനാഫാത്തിമ ഇപ്പോള്‍ ഒറ്റക്കാണ്, ഒറ്റയ്ക്ക് തന്നെ fight ചെയ്തു മുന്നോട്ടു പോകാന്‍ ആണ് എനിക്ക് താല്പര്യം.

സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് ജീവിക്കാനും പറ്റും, എന്നും, എല്ലായിപ്പോഴും സ്ത്രിയെ സംരക്ഷിക്കാന്‍ ഒരു പങ്കാളി വേണമെന്ന പൊതുബോധമാണ് മാറേണ്ടത്. രഹന ഫാത്തിമ ഇപ്പോഴും ഒറ്റയ്ക്കാണ് സമൂഹത്തിനോടും ജീവിതത്തിനോടും fight ചെയ്‌തുകൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യവും മാനസികാവസ്ഥയും (എനിക്ക് വാടകയ്ക്ക് വീട് കിട്ടുന്നില്ല , വാടക കൊടുക്കാന്‍ കൈയില്‍ കാശുമില്ല, ജോലിയില്ല, കേസുകള്‍, മുന്നോട്ടുള്ള നിലനില്‍പ്പ്) കാരണം ഒരു സുഹൃത്തിന്റെ വീട്ടില്‍ അവരുടെ ഫാമിലിയുടെ കൂടെ ജീവിക്കുന്നത് വലിയൊരു ആശ്വാസമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതെ നിവര്‍ത്തിയുള്ളു. അത് ജീവിതകാലം മുഴുവന്‍ അല്ല, സ്വന്തമായി ഒരു വരുമാനം ഉണ്ടാകുന്നവരെ ഒരു സുഹൃത്തിന്റെ സഹായം തേടുന്നു അത്രമാത്രം.

2002 ഏപ്രിലില്‍ ആണ് എന്റെ അബ്ബ മരിക്കുന്നത്. അതിനുശേഷം ഇത് വരെ എന്റെ അമ്മ ഒറ്റയ്ക്ക് ഒരാളുടെയും ആശ്രയം ഇല്ലാതെയാണ് ജീവിച്ചത്. നമ്മുടെ ചുറ്റും നോക്കിയാല്‍ അദ്വാനിച്ചു ഒറ്റയ്ക്ക് ജീവിക്കുന്നതും, ഒറ്റയ്ക്ക് കുട്ടികളെ നോക്കി ജീവിക്കുന്നതുമായ സ്ത്രീകളെ കാണാന്‍ പറ്റും. എന്നാല്‍ അദ്വാനിക്കാന്‍ മനസുണ്ടായിട്ടും, ഒരു ജോലി കിട്ടാതെ ബുദ്ധിമുട്ടുന്ന അവസ്ഥയില്‍ പലരുടെയും സഹായം എനിക്ക് കിട്ടിയിട്ടുണ്ട്. മുന്‍വിധികള്‍ ഇല്ലാതെ മുതലെടുപ്പ് നടത്താതെ കൂടെ നില്‍ക്കുന്നവരുടെ ഒപ്പം നില്‍ക്കാനാണ് എനിക്ക് താല്പര്യം.

അല്ലാതെ ഒരു സുഹൃത്തിനൊപ്പം ഒരു വീട്ടില്‍ താമസിച്ചാല്‍ അവരുടെ ജീവിതപങ്കാളി ആകും എന്നാ തരത്തില്‍ ഉള്ള വിലയിരുത്തല്‍ കാണുമ്ബോള്‍ ചില ആളുകളോട് സഹതാപം തോന്നുന്നു.

ഞാന്‍ എന്റെ കുട്ടികളുടെ അച്ഛന്റെ സ്ഥാനം മറ്റാര്‍ക്കും കൊടുക്കാന്‍ താല്‍പ്പര്യപെടുന്നില്ല, അവരുടെ അച്ഛന്‍ അന്നും ഇന്നും Manoj K Sreedhar എന്നാ വ്യക്തിത്തന്നെയാണ്. എന്നാല്‍ രഹന ഫാത്തിമ എന്നാ വ്യക്തിക്കു ഒറ്റയ്ക്ക് മുന്നോട്ടു പോകാന്‍ ആണ് ആഗ്രഹം ഇനി ഏതെങ്കിലും ഒരു സാഹചര്യത്തില്‍ എനിക്കൊരു പങ്കാളി ഉണ്ടായാല്‍, ഇതില്‍ കൂടെ തന്നെ ഞാന്‍ എല്ലാവരെയും അറിയിക്കുന്നതാണ്. അതുവരെ ഊഹാപോഹങ്ങള്‍ക്കും സത്യവിരുദ്ധമായ വാര്‍ത്തകള്‍ക്കും എന്റെ സുഹൃത്തുക്കള്‍ ചെവികൊടുക്കാതെ ഇരിക്കും എന്നാണ് എന്റെ പ്രതീക്ഷ.

More in Malayalam

Trending