‘ഒരു പ്രൊഡക്ഷന്‍ കണ്ട്രോളര് വിളിച്ചിട്ട് ബുക്ക് ചെയ്യാന്‍ കഴിയുന്ന നടനല്ല താന്‍, തന്നെ അങ്ങനെ കിട്ടില്ല; എക്കാലത്തെയും തന്റെ വലിയ പരാതിയെ കുറിച്ചും പറഞ്ഞ് ബാലചന്ദ്ര മേനോന്

നിരവധി ചിത്രങ്ങളിലൂടെ നടനായും സംവിധാകനായും പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ബാല ചന്ദ്ര മേനോന്. ഇപ്പോഴിതാ താന്‍ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത് തനിക്ക് അത് ചേരുമോ എന്ന് നോക്കിയിട്ടാണെന്ന് പറയുകയാണ് ബാലചന്ദ്രമേനോന്. അല്ലാതെ ഒരു പ്രൊഡക്ഷന്‍ കണ്ട്രോളര് വിളിച്ച ശേഷം അഭിനയിക്കാന്‍ പോകുന്ന ഒരു നടനല്ല താന്‍.
ഒരു കഥാപാത്രം ചെയ്യാന്‍ വിളിക്കുമ്പോള്‍ ആ കഥാപാത്രത്തിന് താന്‍ യോജിച്ചതല്ലെന്ന് തോന്നിയാല്‍ ആ സിനിമ സ്വീകരിക്കാതിരിക്കാന്‍ തനിക്ക് യാതൊരു മടിയുമില്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു. അതോടൊപ്പം സിനിമമേഖലയെക്കുറിച്ചുള്ള തന്റെ എക്കാലത്തെയും വലിയ പരാതിയും അദ്ദേഹം പങ്കുവെച്ചു.
‘ഒരു പ്രൊഡക്ഷന്‍ കണ്ട്രോളര് വിളിച്ചിട്ട് ബുക്ക് ചെയ്യാന്‍ കഴിയുന്ന നടനല്ല ഞാന്‍. എന്നെ അങ്ങനെ കിട്ടില്ല. ഒരു സിനിമയില്‍ അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ ഞാന്‍ അതിന്റെ സംവിധായകനോടും, തിരക്കഥാകൃത്തിനോടും അഭിനയിക്കാന്‍ പോകുന്ന സിനിമയെക്കുറിച്ച് വ്യക്തമായി സംസാരിക്കും. ആ കഥാപാത്രം കേട്ടിട്ട് ഞാന്‍ അതിനു യോജിച്ചതാണോ എന്ന് തോന്നിയിട്ടേ ‘ഒക്കെ’ പറയൂ. അല്ലാതെയുള്ള സിനിമകള്‍ ഞാന്‍ ചെയ്യാറില്ല.
എനിക്ക് എപ്പോഴുമുള്ള പരാതിയാണ്, ഞാന്‍ എന്റെ സിനിമയില്‍ തന്നെ തലയില്‍ കെട്ടുമായി വന്നു അഭിനയിച്ചു പോയതല്ലാതെ എന്നിലെ നടനെ മറ്റു സംവിധായകര്‍ പരിഗണിച്ചിട്ടില്ല. അത് എന്റെ എക്കാലത്തെയും വലിയ പരാതിയാണ്. എന്നിലെ നടനെ വളരെ വ്യത്യസ്തമായ രീതിയില്‍ പല സംവിധായകര്‍ക്കും ഉപയോഗിക്കാന്‍ കഴിയുമായിരുന്നു. അത് സംഭവിച്ചില്ല അതില്‍ ഇപ്പോഴും ദുഃഖിക്കുന്ന ആളാണ് ഞാന്‍’.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...