Malayalam
അതീവ ഗ്ലാമറസ് ലുക്കില്‍ പ്രത്യക്ഷപ്പെട്ട് തണ്ണീര്‍മത്തന്‍ ദിനങ്ങളിളെ സ്റ്റെഫി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
അതീവ ഗ്ലാമറസ് ലുക്കില്‍ പ്രത്യക്ഷപ്പെട്ട് തണ്ണീര്‍മത്തന്‍ ദിനങ്ങളിളെ സ്റ്റെഫി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
വളരെയേറെ പ്രേക്ഷക പ്രശംസ ലഭിച്ച ചിത്രമായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ഇതിലെ താരങ്ങളെയെല്ലാം തന്ന േെപ്രക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ തണ്ണീര്‍മത്തന്‍ താരം ഗോപിക രമേശിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷയ്ല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സത്യന്‍ രാജന്‍ ആണ് ഫൊട്ടോഗ്രാഫര്‍. സിനിമയില്‍ തുടക്കം കുറിച്ചതിനു ശേഷം ഇന്‍സ്റ്റഗ്രാമിലും താരമാണ് ഗോപിക.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ഗോപിക തന്റെ ചിത്രങ്ങളും വിശേഷങ്ങളഉമായി ഇടയ്ക്കിടെ എത്താറുണ്ട്. അവയെല്ലാം തന്നെ ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളതും.
തണ്ണീര്‍മത്തന്‍ ദിനങ്ങളിളെ സ്റ്റെഫി എന്ന കഥാപാത്രത്തിന് പ്രേക്ഷകരുടെ കയ്യടി നേടാന്‍ സാധിച്ചിരുന്നു. തുടര്‍ന്ന് വാങ്ക് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തില്‍ ഗോപിക എത്തിയിരുന്നു.
മൂക്കൂത്തി, വിശുദ്ധ അംബ്രോസോ എന്നീ ഹ്രസ്വ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടി യുവ സംവിധായകന്‍ ഗിരീഷ് എംഡി സംവിധാനം ചെയ്ത ചിത്രമായിരുന്നു തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍.
വിനീത് ശ്രീനിവാസനോടൊപ്പം കുമ്പളങ്ങി നൈറ്റ്‌സ് എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ മാത്യൂ തോമസും ഉദാഹരണം സുജാതയിലൂടെ വെള്ളിത്തിരയില്‍ മികച്ച സ്വീകാര്യത ലഭിച്ച അനശ്വര രാജനുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
