ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം പതിപ്പ് വലിയ വിജയമായി മാറിയിരുന്നു. സീസണ് 3യുടെ വിജയി ആരെന്ന് അറിയാനുള്ള മലയാളികളുടെ കാത്തിരിപ്പ് ഈയ്യടുത്താണ് അവസാനിച്ചത്. ഷോ അവസാനിച്ചിട്ടും വിജയെ അറിയാനായി നാളുകള്‍ കാത്തിരിക്കേണ്ടി വന്നിരുന്നു ആരാധകര്‍ക്കും താരങ്ങള്‍ക്കും. മുന്‍ സീസണുകള്‍ക്ക് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ പ്രേക്ഷക സ്വീകാര്യതയാണ് ഇത്തവണ ഷോയ്ക്ക് ലഭിച്ചത്. പ്രതീക്ഷിച്ചത് പോലെ മണിക്കുട്ടന് തന്നെ ബിഗ് ബോസ് വിന്നറായത് ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തി
വര്‍ഷങ്ങളായി സിനിമയില്‍ ഉണ്ടെങ്കിലും മണിക്കുട്ടൻ എന്ന നടന്റെ കരിയറില്‍ ലഭിച്ച വലിയ അംഗീകാരമാണ് ബിഗ് ബോസിലെ നേട്ടം. ഇത്തവണ പ്രേക്ഷക പിന്തുണയുടെ കാര്യത്തില്‍ മുന്നിലെത്തിയ മല്‍സരാര്‍ത്ഥി കൂടിയാണ് മണിക്കുട്ടന്. ഏംകെ എന്ന വിളിപ്പേരുളള താരത്തിന്റെ പേരില്‍ നിരവധി ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും സജീവമാണ് മണിക്കുട്ടന് ബിഗ് ബോസ് കീരിടം നേടിയത് ആരാധകരും ആഘോഷമാക്കി മാറ്റി. കോടിക്കണക്കിന് വോട്ടുകളാണ് നടന് ബിഗ് ബോസ് ഫിനാലെയില്‍ ലഭിച്ചത്.
മണിക്കുട്ടൻ ഹൗസിൽ ഉണ്ടായിരുന്നപ്പോൾ താരത്തിന്റെ വിവാഹം എന്നായിരിക്കുമെന്നുള്ള ചർച്ച സോഷ്യൽ മീഡിയയിൽ തകൃതിയായി നടന്നിരുന്നു.
ബിഗ് ബോസ്സിൽ വരുന്നതിന് മുൻപ് എം ജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിയിൽ മണിക്കുട്ടൻ അതിഥിയായി എത്തിയിരുന്നു. പരിപാടിയിൽ വിവാഹത്തെക്കുറിച്ചും മണിക്കുട്ടൻ തുറന്ന് പറഞ്ഞിരുന്നു. ആ വീഡിയോ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്
എന്റെ സുഹൃത്തുക്കളുടെ കല്യാണം കഴിഞ്ഞു. അവർക്ക് മക്കളായി. ഒരാൾ മാത്രം ചിന്തിച്ചാൽ വിവാഹം നടക്കില്ല. മറു വശം കൂടി ചിന്തിക്കണം. നമ്മുടെ ജോലി, നമ്മുടെ പൊസിഷൻ എല്ലാം അവർ മനസ്സിലാക്കണമെന്നാണ് മണിക്കുട്ടൻ പറയുന്നത്
കല്യാണം എന്ന് പറയുന്നത് ഒരു ഭാഗ്യമാണ്. വന്നു ചേരേണ്ടതാണ്. നടകൾക്കുമ്പോൾ നടക്കട്ടെ , ഇരുപതാമത്തെ വയസ്സിലാണ് ഞാൻ ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. ഇപ്പോൾ 15 വർഷമായി സിനിമയിൽ എത്തിയിട്ട്. അപ്പോൾ തന്നെ നിങ്ങൾക്ക് എന്റെ വയസ്സ് നിങ്ങൾക്ക് ഊഹിക്കാം. വീട്ടിലുംപ്രഷർ ഉണ്ടെന്നും മണിക്കുട്ടൻ പറയുന്നു
മണിക്കുട്ടൻ ഒരു കുട്ടിയെ ഇഷ്ടപ്പെട്ടു, കാണാൻ നല്ല ഐശ്വര്യം ഉണ്ട്. രണ്ടു മൂന്ന് മാസം സംസാരിച്ചു… ഭയങ്കര സ്നേഹത്തിലായി. എന്നാൽ ഒരു സുപ്രഭാതത്തിൽ ആ കുട്ടി പറയുകയാണ് എനിയ്ക്ക് മസ്സിൽ വെച്ച ആളെ ഇഷ്ടമല്ല. അങ്ങനെ പറഞ്ഞാൽ മണിക്കുട്ടൻ എന്ത് ചെയ്യുമെന്നായിരുന്നു എം ജി ശ്രീകുമാറിന്റെ അടുത്ത ചോദ്യം
ഞാൻ ജിമ്മിൽപോകുന്നതും, ഡാൻസ് പഠിക്കാൻ പോകുന്നത്, ഫൈറ്റ് പടിക്കുന്നതെല്ലാം സിനിമയിക്ക് വേണ്ടിയാണ്, മണിക്കുട്ടൻ എന്ന് പറയുമ്പോൾ എല്ലാവരും ഫൈറ്റ് ഡാൻസ് ഇവയെല്ലാം ചെയ്യുമെന്നാണ് കാണുന്നത്
സിനിമയിൽ ഒരു കഥാപാത്രത്തിന് വേണ്ടി ശരീരം കുറയ്ക്കണമെന്ന്പറഞ്ഞാൽ ഞാൻ മെലിയും. എന്നാൽ ഒരു കാമുകി വന്ന പറഞ്ഞാൽ രണ്ടാമത് ഒന്ന് ചിന്തിക്കാതെ ഞാൻ പറയും നീ ബോഡി ഒന്നും ഇല്ലാത്ത ഒരാളെ നോക്കിക്കോളൂവെന്ന്…വേറെ എന്ത് കാര്യം ആണെങ്കിലും ഞാൻ അഡ്ജസ്റ്റ് ചെയ്യും. പക്ഷെ ഈ കാര്യം ചെയ്യില്ലെന്നാണ് മണിക്കുട്ടൻ പറഞ്ഞത്
2021ൽ മണികുട്ടന്റെ വിവാഹം നടക്കട്ടെയെന്ന് എം ജി ശ്രീകുമാർ പറയുമ്പോൾ ശ്രീക്കുട്ടൻ സാറിന്റെ നാക്ക് പൊന്നാകട്ടെയെന്നാണ് മണിക്കുട്ടൻ പറഞ്ഞത്. 100 ശതമാനം നടക്കുമെന്നാണ് അതിന് മറുപടിയായി ശ്രീകുമാർ പറഞ്ഞത്
2021 പുതുവര്‍ഷമാണ്. പുതുവർഷത്തിൽ ഒരു സംഭവം സഭവിച്ചിരിക്കും. അത് ജൂണിലായിരിക്കുമെന്ന് പറഞ്ഞപ്പോൾ വാക്സിൻ ആണോയെന്നാണ് മണിക്കുട്ടൻ തമാശരൂപേണ പറഞ്ഞത്. കല്യാണം കഴിഞ്ഞില്ലെങ്കിലും കുഴപ്പമില്ല വാക്സിൻ കണ്ടുപിടിക്കെട്ടെയെന്നായിരുന്നു മണിക്കുട്ടൻ പറഞ്ഞത്
അടുത്തിടെ മണികുട്ടന്റെ വിവാഹത്തെക്കുറിച്ച് ബിഗ് ബോസ്സ് മത്സരാർത്ഥിയായിരുന്നു പൊളി ഫിറോസിന്റെ വാക്കുകളും ശ്രദ്ധനേടിയിരുന്നു
മണിക്കുട്ടന് സീരിയസായിട്ട് കല്യാണത്തെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ഉടനെ തന്നെയുണ്ടാകും. എവിടെ നിന്നാണെന്നൊന്നും പറഞ്ഞിട്ടില്ല. ആരെയും കണ്ടുവെച്ചിട്ടില്ല വീട്ടുകാര്‍ നോക്കുന്നുണ്ട്. ഒന്ന് രണ്ട് മാസത്തിനകം തന്നെയുണ്ടാകും. വയസും കൂടി വരികയല്ലേയെന്നായിരുന്നു ഫിറോസ് പറഞ്ഞത്
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...