Connect with us

“നീയടക്കമുള്ള ചാണക സംഘികൾ എൻ്റെ സഹോദരീ സഹോദരൻമാരല്ല” ; കമ്മ്യൂണിസം അറിയില്ലേൽ പോയി പഠിക്കടോ ; ചാണക കമന്റിൽ കലിതുള്ളി സാധിക !

Malayalam

“നീയടക്കമുള്ള ചാണക സംഘികൾ എൻ്റെ സഹോദരീ സഹോദരൻമാരല്ല” ; കമ്മ്യൂണിസം അറിയില്ലേൽ പോയി പഠിക്കടോ ; ചാണക കമന്റിൽ കലിതുള്ളി സാധിക !

“നീയടക്കമുള്ള ചാണക സംഘികൾ എൻ്റെ സഹോദരീ സഹോദരൻമാരല്ല” ; കമ്മ്യൂണിസം അറിയില്ലേൽ പോയി പഠിക്കടോ ; ചാണക കമന്റിൽ കലിതുള്ളി സാധിക !

ഇന്ത്യ ഇന്ന് 75 -ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഒട്ടനവധി പോരാട്ടങ്ങളുടെയും ത്യാഗത്തിന്റെ സ്മരണകള്‍ ഉണരുന്ന ദിനം. രാജ്യമെങ്ങും ത്രിവര്‍ണ പതാകകള്‍ പാറിക്കളിക്കുമ്പോൾ സോഷ്യൽ മീഡിയയിലും സ്വാതന്ത്യദിനാശംസകൾ നിറയുകയാണ്. എന്നാൽ ഇതിനിടയിൽ മലയാളികളുടെ പ്രിയങ്കരിയായ ടെലിവിഷൻ അവതാരകയും നയുകയുമായ സാധിക വേണുഗോപാലാണ് സോഷ്യൽ മീഡിയയിൽ സ്വാതന്ത്യദിനാശംസ പങ്കുവച്ച് ശ്രദ്ധ നേടിയിരിക്കുന്നത്.

രാവിലെ തന്നെ സാധിക സ്വാതന്ത്യ ദിനത്തിന് സൂചകമായി ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. ഇന്ത്യാ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്. ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു. സമ്പൂർണ്ണവും വൈവിദ്ധ്യപൂർണ്ണവുമായ അതിന്റെ പാരമ്പര്യത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു. ഞാൻ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിർന്നവരെയും ബഹുമാനിക്കും. ഞാൻ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്നിക്കും. എന്ന ദേശീയ പ്രതിജ്ഞ പങ്കുവച്ചെത്തിയപ്പോഴും ഒരുകൂട്ടർ സാധികയെ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ലെന്ന മട്ടിലാണ്.

സാധികയുടെ രാഷ്ട്രീയത്തെയായിരുന്നു ഇത്തവണ ഇക്കൂട്ടർ ചോദ്യം ചെയ്തത്. ആറു അഭിനേത്രി എന്ന നിലയിൽ ഒതുങ്ങാതെ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്ന വ്യക്തിയാണ് സാധിക. പൊതുവെ സിനിമാ നടിമാരിൽ കാണാത്ത സാമൂഹിക പ്രതിബദ്ധത സാധിക എന്ന നായികയിൽ കാണാം. ഇതുതന്നെയാണ് മറ്റുള്ളവരിൽ നിന്നും സാധികയെ വ്യത്യസ്തയാക്കുന്നത്.

അതേസമയം, ഒരു വ്യക്തിയുടെ ആശയങ്ങൾ സമൂഹത്തിലെ എല്ലാവരും ഒരുപോലെ സ്വീകരിക്കണമെന്നില്ല. എതിർപ്പുകളും വിമർശങ്ങളും ഇത്തരക്കാരുടെ പിന്നാലെ ദിനവും കാണും. അതുതന്നെയാണ് ഇന്ന് സാധികയ്ക്കും സംഭവിച്ചത്. സാധിക പോസ്റ്റ് ചെയ്ത മാന്യമായ പോസ്റ്റിന് താഴെയും വിമർശന പൊങ്കാലയിടാൻ നിരവധിപേരാണ് എത്തിയത്.

“നീയടക്കമുള്ള ചാണക സംഘികൾ എൻ്റെ സഹോദരീ സഹോദരൻമാരല്ല” എന്നതാണ് കൂട്ടത്തിൽ മുൻപിൽ തന്നെ കിടക്കുന്ന കമന്റ്. സുധീ നിലമ്പൂർ എന്ന പ്രൊഫൈലിൽ നിന്നുള്ള കമെന്റാണ് ഇത്. ഇതിന് സാധിക മാന്യമായ ഭാഷയിൽ നല്ല അടിപൊളി മറുപടിയും പറയുന്നുണ്ട്. “കമ്മ്യൂണസത്തിന്റെ പ്രധാന ലക്ഷ്യം എല്ലാ മനുഷ്യരെയും ഒരുപോലെ പരിഗണിക്കുക എന്നതാണ്. കുറഞ്ഞത് സ്വന്തം പ്രസ്ഥാനത്തിന്റെ ആശയം എങ്കിലും മാനിക്കാമല്ലോ” എന്നതാണ് സാധികയുടെ മറുപടി കമന്റ്.

സുധീ നിലമ്പൂർ എന്ന വ്യക്തിയുടെ മുഖചിത്രത്തിൽ തന്നെ ഉറപ്പാണ് എൽ ഡി എഫ് എന്ന എഴുത്തുണ്ട്. ഇത് പ്രകാരമാണ് സാധിക കമ്മ്യൂണത്തെക്കുറിച്ച് കമന്റിട്ടതും. പ്രസ്തുത കമെന്റിനു താഴെയും പൊങ്കാല നിറയുന്നുണ്ട്.

കഴിഞ്ഞ ദിവസവും സാധികയുടെ സാമൂഹിക പ്രതിബദ്ധതയെ ചോദ്യം ചെയ്ത് ഒരുകൂട്ടർ സോഷ്യൽ മീഡിയയിൽ മുറവിളി കൂട്ടിയിരുന്നു. വലിയ സ്വർണ്ണാഭരണം അണിഞ്ഞുകൊണ്ട് സാധിക പങ്കുവെച്ച ഒരു ചിത്രമാണ് കഴിഞ്ഞ ദിവസം ശ്രദ്ധിക്കപ്പെട്ടത്. ഇത് സമകാലിക വിഷയമായ സ്ത്രീധന പ്രശ്നങ്ങളോട് ചേർത്തുവെച്ചാണ് ചിലർ വിമർശനമുന്നയിച്ചത് . സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികൾ പിച്ചി ചീന്തപ്പെടുമ്പോൾ നിങ്ങളെ പോലുള്ളവർ ഇത്തരം പരസ്യങ്ങളുമായി വരുന്നത് ശരിയല്ല എന്ന ഒരാളുടെ കമൻ്റിന് മറുപടി കൊടുത്തുകൊണ്ടാണ് സാധിക സംസാരിച്ച് തുടങ്ങിയത്.

ഞാൻ സ്ത്രീധനം കൊടുത്തല്ല കെട്ടിയതു അത് എന്റെ തീരുമാനം ആണ്. പിന്നെ ഈ സ്ത്രീധനം സ്വർണ്ണം മാത്രം ആണെന്ന നിങ്ങളുടെ ഒക്കെ നിലപാട് ആയി എനിക്ക് യോജിക്കാൻ ഒക്കില്ല, സ്വർണ്ണം എന്നത് സ്ത്രീക്ക് കല്യാണത്തിന് മാത്രം കൊടുക്കാനുള്ള ഒന്നാണെന്നും എനിക്കറിയില്ല.’ഞാൻ എന്റെ ദേഹത്തു സ്വർണം അണിഞ്ഞ ഒരു ചിത്രം ഇട്ടതുകൊണ്ടു അത് ഒരിക്കലും സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കൽ ആകില്ല. പിന്നെ സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ആണ് തെറ്റ് അല്ലാതെ സ്വർണം വാങ്ങുന്നതും വിൽക്കുന്നതും അല്ല. ഈ സ്ത്രീധനം എന്ന് പറയുന്നത് സ്വർണ്ണം മാത്രം അല്ല, അത് പണമായും വസ്തുവായും ഒക്കെ കൊടുക്കാം അതൊരു കച്ചവട കരാർ ആണ്.’എന്നാണ് സാധിക മറുപടിയായി കുറിച്ചത് .

about sadhika venugopal

Continue Reading
You may also like...

More in Malayalam

Trending

Recent

To Top