മീശയും താടിയുമൊന്നുമില്ലാത്ത കാലം, പ്രായമറിയാതെ വനിതാ പൊലീസുകാരൊക്കെ വന്ന് എന്നെ എടുക്കും, അപ്പോള്‍ ജയറാമേട്ടനും മണിച്ചേട്ടനുമൊക്കെ അവരോട് ഇതായിരുന്നു പറയാറ് ; പൊട്ടിച്ചിരിപ്പിക്കുന്ന ഓർമ്മകളിലൂടെ ഗിന്നസ് പക്രു!

മലയാള സിനിമയില്‍ പൊക്കക്കുറവ് കൊണ്ട് ഉയരങ്ങള്‍ കീഴടക്കിയ നായകനാണ് ഗിന്നസ് പക്രുവെന്ന അജയകുമാര്‍. മലയാളത്തിലും തമിഴിലുമായി നിരവധി കഥാപാത്രങ്ങളിലൂടെ എത്തിയ ഗിന്നസ് പക്രു ടെലിവിഷൻ പരിപാടികളും സജീവമാണ്.
മിമിക്രിയിലൂടെ സിനിമാരംഗത്തെത്തിയ പക്രു തുടക്കം കാലം മുതലെ വിദേശരാജ്യങ്ങളില്‍ സ്റ്റേജ് ഷോ ചെയ്യാറുണ്ടായിരുന്നു. അത്തരമൊരു അനുഭവം പങ്കുവെക്കുകയാണ് പക്രു . ഒരു പ്രമുഖ ഓൺലൈൻ ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് പക്രു മനസുതുറക്കുന്നത്. ചെറുതായതിനാല്‍ തന്നെ തന്നോട് എല്ലാവര്ക്കും പ്രത്യേക വാത്സല്യമായിരുന്നെന്ന് പറയുകയാണ് പക്രു.
‘അന്ന് ഇതുപോലെ മീശയും താടിയുമൊന്നുമില്ലല്ലോ. എല്ലാവരും എന്നെ കണ്ടാ വന്ന് എടുക്കും, സുരക്ഷയ്ക്കായുള്ള വനിതാ പൊലീസുകാരൊക്കെ. അപ്പോള്‍ ജയറാമേട്ടനും ദിലീപേട്ടനും മണിച്ചേട്ടനുമൊക്കെ പറയും അവന്റെ പ്രായമറിയോ പത്തിരുപത്തിരണ്ട് വയസുണ്ട് എന്നൊക്കെ പറയും,’ ചെറു ചിരിയോടെ പക്രു പറഞ്ഞു.
ഒരു മുഴുനീള ചിത്രത്തില്‍ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടന് എന്ന ഗിന്നസ് റെക്കോര്‍ഡ് പക്രുവിന്റെ പേരിലാണ്. വിനയന് സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിലെ വേഷത്തിനാണ് ഗിന്നസ് റെക്കോര്‍ഡ് പക്രുവിനെ തേടിയെത്തിയത്.
2018 ഏപ്രില്‍ 21ന് പക്രുവിനെ ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീരിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്സ്, യൂണിവേര്‍സല്‍ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോഡുകള്‍ ഒരു ദിവസം തന്നെ ഏറ്റുവാങ്ങി റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു.2013-ല്‍ പക്രു സംവിധാനം ചെയ്ത ‘കുട്ടീം കോലും’ എന്ന ചിത്രമാണ് അദ്ദേഹത്തെ റെക്കോഡിനുടമായാക്കിയത്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...