Connect with us

കൊറോണയേക്കാള്‍ വലിയ മഹാമാരി സര്‍ക്കാര്‍ ആണ്; കൊറോണയെ തടയാന്‍ അടച്ചു പൂട്ടിയാല്‍ പോര ജീവിതം നഷ്ടപ്പെടുന്നവര്‍ക്ക് വേണ്ട കാര്യങ്ങള്‍ കൂടി ചെയ്യണം, വൈറലായി അഖില്‍ മാരാരുടെ പോസ്റ്റ്

Malayalam

കൊറോണയേക്കാള്‍ വലിയ മഹാമാരി സര്‍ക്കാര്‍ ആണ്; കൊറോണയെ തടയാന്‍ അടച്ചു പൂട്ടിയാല്‍ പോര ജീവിതം നഷ്ടപ്പെടുന്നവര്‍ക്ക് വേണ്ട കാര്യങ്ങള്‍ കൂടി ചെയ്യണം, വൈറലായി അഖില്‍ മാരാരുടെ പോസ്റ്റ്

കൊറോണയേക്കാള്‍ വലിയ മഹാമാരി സര്‍ക്കാര്‍ ആണ്; കൊറോണയെ തടയാന്‍ അടച്ചു പൂട്ടിയാല്‍ പോര ജീവിതം നഷ്ടപ്പെടുന്നവര്‍ക്ക് വേണ്ട കാര്യങ്ങള്‍ കൂടി ചെയ്യണം, വൈറലായി അഖില്‍ മാരാരുടെ പോസ്റ്റ്

മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് അഖില്‍ മാരാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അഖില്‍ ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ കോവിഡിനേക്കാള്‍ വലിയ മഹാമാരി സര്‍ക്കാര്‍ ആണെന്ന് പറയുകയാണ് അഖില്‍ മാരാര്‍. ഫേസ്ബുക്കിലൂടെയായിരുന്നു അഖിലിന്റെ പ്രതികരണം.

അഖില്‍ മാരാറിന്റെ കുറിപ്പ്:

കരയുന്ന കുഞ്ഞിനെ പാല്‍ ഉള്ളു. സത്യമാണ് അമ്മ പോലും കുഞ്ഞു കരഞ്ഞാലെ അതിന് വിശക്കുന്നു എന്നറിയു. കേരളത്തില്‍ ലോക്ഡൗണ് മൂലം പട്ടിണിയില്‍ ആയ ജീവിതം തകര്‍ന്ന മനുഷ്യരെ നിങ്ങള്‍ വെറുതെ കരഞ്ഞാല്‍ പോര വാവിട്ട് കരയണം. കാരണം നിങ്ങളുടെ വിശപ്പ് കാണാന്‍ സര്‍ക്കാര്‍ അമ്മയല്ല. കഴിഞ്ഞ ഒന്നര വര്‍ഷമായി വളരെ ചെറിയ ഒരു വിഭാഗത്തിന് ലോക്ഡൗണ് വലിയൊരു അനുഗ്രഹം ആണ്. പക്ഷെ ഈ വളരെ ചെറിയ വിഭാഗമാണ് ഇവിടെ കരുത്തുള്ളവര്‍.

മുന്‍ കാലങ്ങളില്‍ എല്ലാ ദിവസവും വണ്ടി കൂലി, ഭക്ഷണം എന്നീ ചിലവുകള്‍ മാസം വരുമായിരുന്ന നല്ലൊരു ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീട്ടില്‍ ഇരുന്നു കൊണ്ട് ശമ്പളം. ചെലവായി പോകുമായിരുന്ന പണം ലാഭം. യൂണിഫോം ഇട്ടവരും ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും അമിത ജോലി ഉണ്ടായി എന്നതൊഴിച്ചാല്‍ ബാക്കി സര്‍ക്കാര്‍ ജോലിക്കാരും അധ്യാപകരും സുഭിക്ഷമായി മാസ ശമ്പളം വാങ്ങി കുടുംബത്തോടെ ജീവിക്കുന്നതിനൊപ്പം സര്‍ക്കാര്‍ നല്‍കുന്ന കിറ്റ് യാതൊരു ഉളുപ്പും ഇല്ലാതെ വാങ്ങി തിന്നുക കൂടി ചെയ്യുന്നു.

അടുത്തത് ഐടി മേഖലയില്‍ ജോലി ചെയ്യുന്ന മഹാഭൂരിപക്ഷവും വീടുകളിലേക്ക് ജോലി മാറ്റിയപ്പോള്‍ മാസം മാസം നല്‍കിയ വാടക, ഭക്ഷണ ചിലവ്, വണ്ടി കൂലി ഇവ അധിക ലാഭം ആയി ഇവരുടെ കൈയില്‍ കിട്ടുന്നു. ആശുപത്രിയില്‍ കോവിഡിന്റെ പേരില്‍ ലക്ഷങ്ങള്‍ ഈടാക്കി പിഴിയുന്നത് കൊണ്ട് ഡോക്ടര്‍മാരും ഹാപ്പി. പിന്നെ മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍ മുതല്‍ വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റ്, കോര്‍പറേഷന്‍, ക്ഷേമ കമ്മീഷന്‍ തലവന്മാര്‍ ഇവര്‍ക്കൊക്കെ സുഖ ജീവിതം.

ഫാര്‍മ മേഖലയിലും സ്വകാര്യ ലാബിനും ഒക്കെ ചാകര കാലമായിരുന്നു ഈ ഒന്നര വര്‍ഷം. അത് കൊണ്ട് തന്നെ ഈ വിഭാഗത്തില്‍ പെടുന്ന ആരും ലോക്ഡൗണ് പിന്‍വലിച്ചു കാണാന്‍ ആഗ്രഹിക്കുന്നില്ല എന്ന് മാത്രമല്ല ആജീവനാന്തം ലോക്ഡൗണ് ആയിരുന്നെങ്കില്‍ എന്നിവര്‍ ആഗ്രഹിക്കുന്നു. പിന്നെ സിനിമ മേഖലയില്‍ പൗര പ്രമാണികള്‍ കോടികള്‍ കൊയ്യുന്നു അത് കൊണ്ട് അവരും ഹാപ്പി. മാധ്യമങ്ങള്‍ക്ക് പരസ്യ വരുമാനം കുറഞ്ഞെങ്കിലും കോവിഡിന്റെ ഭീതി പരമാവധി പ്രചരിപ്പിക്കുക എന്ന ലക്ഷ്യം നിറവേറ്റിയത് വഴി ലോക ഓണ്‌ലൈന് കോര്പറേറ്ററുകളുടെ ഫണ്ട് കിട്ടിയിട്ടുണ്ടാകണം.

ഈ മുകളിലെ വിഭാഗത്തില്‍ പെടുന്ന ആര്‍ക്കും ലോക്ഡൗണ് ഒരു പ്രശ്‌നമല്ല അവരുടെ ആനന്ദ നൃത്തത്തില്‍ മഹാഭൂരിപക്ഷം വരുന്ന മറ്റൊരു ജനതയുടെ കണ്ണീര്‍ ആരും കാണുന്നില്ല. ഇവര്‍ക്ക് വരുമാനം നിലച്ചു എന്ന് മാത്രമല്ല ഇവരുടെ കൈയില്‍ നിന്നും പിടിച്ചു പറിച്ചു സര്‍ക്കാര്‍ കോടികള്‍ ഉണ്ടാക്കുന്നു എന്നത് കൂടി കണക്കില്‍ എടുക്കുമ്പോള്‍ മനുഷ്യാവകാശം എന്ന വാക്കിന് എന്താണ് പ്രസക്തി. എന്തിന് വേണ്ടിയാണ് ഇതൊക്കെ ചെയ്തതെന്ന് ചോദിച്ചാല്‍ ഇവര്‍ക്ക് പോലും വ്യക്തമായ ഉത്തരം ഇല്ല

ചുരുക്കത്തില്‍ കോവിഡ് ജലദോഷ പനി മാത്രമായി ജനങ്ങള്‍ക്കിടയില്‍ നില്‍ക്കുമ്പോള്‍ ഏതാണ്ട് 2 കോടിയോളം വാക്‌സിനേഷന്‍ നടത്തിയിട്ടും വീണ്ടും നിയന്ത്രണം എന്ന പേരില്‍ ജനങ്ങളെ ദ്രോഹിക്കുന്നത് ശക്തമായ ഭാഷയില്‍ എതിര്‍ക്കപ്പെടേണ്ടതാണ്. മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നെങ്കില്‍ മരണ നിരക്കും അത് പോലെ ക്രിട്ടിക്കല്‍ അവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കേണ്ടി വരുന്നവരുടെ എണ്ണവും അടിസ്ഥാനപെടുത്താം.

മരണ നിരക്ക് പരിശോധിച്ചാല്‍ അര ശതമാനം പോലും ഇല്ല എന്നതാണ് യാഥാര്‍ഥ്യം. ഇനി ഈ അര ശതമാനത്തില്‍ പോലും 90% മരണവും 60 വയസിന് മുകളില്‍ പ്രായം ഉള്ള സ്വാഭാവിക മരണത്തിന്റെ വക്കില്‍ ഉള്ളവര്‍ക്കും ആണെന്ന് കണക്കുകള്‍ പറയുന്നു. 33.5 ലക്ഷം പേര്‍ക്ക് ടെസ്റ്റ് ചെയ്തു രോഗം കണ്ടെത്തിയപ്പോള്‍ വെറും 713 പേര്‍ മാത്രമാണ് 40 വയസിന് താഴെ മരണം അടഞ്ഞത്.. ഇവരില്‍ പോലും മരണ കാരണത്തിന് ക്യാന്‍സര്‍ ഉള്‍പ്പെടെ മറ്റ് മാരക രോഗങ്ങള്‍ കൂടി ഉണ്ടായിരുന്നു എന്നതും യാഥാര്‍ഥ്യമാണ്..

ഇനി പോലീസിന്റെ ചെക്കിങ്. പെറ്റി അടിക്കുമ്പോള്‍ ആദ്യം ചോദിക്കേണ്ടത് വാക്‌സിന്‍ എടുത്തോ എന്നതായിരിക്കണം. വാക്‌സിന്‍ എടുത്ത ആള്‍ സാമൂഹിക അകലം പാലിച്ചില്ല എങ്കില്‍ എന്താണ് കുഴപ്പം. എല്ലാ ജില്ല അതിര്‍ത്തിയിലും താത്കാലിക വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ വെയ്ക്കുക. വാക്‌സിന്‍ എടുക്കാത്തവരെ യാത്ര ചെയ്യാന്‍ അനുവദിക്കാതെ അവിടെ നിന്നും വാക്‌സിന്‍ എടുക്കാന്‍ പറയാം. അപ്പോള്‍ വാക്‌സിനേഷന്‍ വേഗത്തില്‍ നടക്കും. വാക്‌സിന്‍ എടുത്ത എല്ലാവര്‍ക്കും മാസ്‌ക് ധരിച്ചു കൊണ്ട് എല്ലാ കാര്യങ്ങളും ചെയ്യാന്‍ അനുമതി കൊടുക്കുക. ഷോപ്പിങ് മാള്‍ ഉള്‍പ്പെടെ എല്ലാം തുറന്നു കൊടുക്കുക. പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കുക.

ഇനി അടച്ചു പൂട്ടിയെ കൊറോണ പോകു എങ്കില്‍ ഒരു മാസം പൂര്‍ണമായും അടച്ചിടുക. സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ എല്ലാവരുടെയും ഒരു മാസത്തെ ശമ്പളം 10000 രൂപ ആക്കി കുറച്ച ശേഷം വരുമാനം നിലച്ച എല്ലാ കുടുംബത്തിനും 10000 രൂപ നല്‍കുക. വ്യാപാരികളുടെ ലോണ് പലിശ എഴുതി തള്ളാന്‍ നടപടി സ്വീകരിക്കുക. റിസര്‍വ് ബാങ്ക് സമ്മതിച്ചില്ല എങ്കില്‍ ആ തുക സര്‍ക്കാര്‍ നല്‍കുക. ചുരുക്കത്തില്‍ കൊറോണയെ തടയാന്‍ അടച്ചു പൂട്ടിയാല്‍ പോര ജീവിതം നഷ്ടപ്പെടുന്നവര്‍ക്ക് വേണ്ട കാര്യങ്ങള്‍ കൂടി ചെയ്യുക. അല്ലാതെ കുറച്ചു പേര്‍ക്ക് ജീവിതം ബാക്കിയുള്ളവര്‍ ചത്തോടുങ്ങാട്ടെ എന്ന നിലപാട് ശരിയല്ല. കൊറോണയേക്കാള്‍ വലിയ മഹാമാരി സര്‍ക്കാര്‍ ആണ് എന്നതില്‍ യാതൊരു സംശയവും ഇല്ല.

More in Malayalam

Trending

Recent

To Top