ഞാൻ ആത്മഹത്യ ചെയ്യില്ല ചിലപ്പോൾ ഞാനും നാളെ കൊല്ലപ്പെട്ടേക്കും, പക്ഷേ പറയാനുള്ളത് മുഴുവൻ പറഞ്ഞവസാനിപ്പിക്കും; അനന്യയുടെ മരണത്തിന് ശേഷം സീമ വിനീത് പറഞ്ഞ വാക്കുകൾ !
ഞാൻ ആത്മഹത്യ ചെയ്യില്ല ചിലപ്പോൾ ഞാനും നാളെ കൊല്ലപ്പെട്ടേക്കും, പക്ഷേ പറയാനുള്ളത് മുഴുവൻ പറഞ്ഞവസാനിപ്പിക്കും; അനന്യയുടെ മരണത്തിന് ശേഷം സീമ വിനീത് പറഞ്ഞ വാക്കുകൾ !
ഞാൻ ആത്മഹത്യ ചെയ്യില്ല ചിലപ്പോൾ ഞാനും നാളെ കൊല്ലപ്പെട്ടേക്കും, പക്ഷേ പറയാനുള്ളത് മുഴുവൻ പറഞ്ഞവസാനിപ്പിക്കും; അനന്യയുടെ മരണത്തിന് ശേഷം സീമ വിനീത് പറഞ്ഞ വാക്കുകൾ !
മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് സീമ വിനീത്. ട്രാന്സ്ജന്ഡര് വ്യക്തിയായ സീമ ഒരുപാട് വെല്ലുവിളികളെ മറികടന്നാണ് ഇന്നത്തെ താരത്തിലേക്ക് എത്തുന്നത്. ആണായി ജനിച്ച് പെണ്ണായി മാറിയ സീമ ഇന്ന് സോഷ്യല്‍ മീഡിയയിലും താരമാണ്. തന്റെ ശസ്ത്രക്രിയകളെക്കുറിച്ചും വര്‍ഷ പൂജയെക്കുറിച്ചുമെല്ലാം സീമ സോഷ്യല്‍ മീഡിയയിലൂടേയും മറ്റും പങ്കുവച്ചിരുന്നു.
എന്നാൽ, ആക്ടിവിസ്റ്റായ അനന്യയുടെ ആത്മഹത്യാ സീമ വിനീതിനെയും ഏറെ തളർത്തിയിരുന്നു. അനന്യയ്ക്ക് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടതോടെ അനന്യ അത്യധികം വേദനയായിരുന്നു ഒരു വർഷക്കാലമായി അനുഭവിച്ചുകൊണ്ടിരുന്നത്. വേദന കടിച്ചമർത്തിയും അനന്യ പൊരുതാൻ ശ്രമിച്ചിരുന്നു.
ഒടിഞ്ഞ ചിറകുകൾ കൊണ്ട് വീണ്ടും പറക്കാൻ ശ്രമിച്ചപ്പോൾ കൂടെപ്പിറപ്പുകളായി അനന്യ കരുതിയവർ പോലും കൂടെ നിന്നില്ല , പകരം താഴേക്ക് വലിച്ചിടാനാണ് ശ്രമിച്ചതെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം സീമ വിനീത് രംഗത്തുവന്നിരുന്നു. അതിനുപിന്നാലെ സീമ പങ്കുവച്ച മറ്റൊരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഗൗരവത്തോടെ കാണുന്നത്.
സീമ പങ്കുവച്ച കുറിപ്പിങ്ങനെ, “ഞാൻ ആത്മഹത്യ ചെയ്യില്ല ചിലപ്പോൾ കൊല്ലപ്പെട്ടേക്കും ഞാനും നാളെ പക്ഷേ പറയാനുള്ളത് മുഴുവൻ പറഞ്ഞവസാനിപ്പിക്കും. ആരെയും ഭയം ഇല്ല ആരുടേയും തണലിൽ അല്ല ഞാൻ ജീവിക്കുന്നത് . ഒറ്റക്കാണ് എന്ന പൂർണ്ണ ബോധ്യമുണ്ട്, ഒറ്റക്ക് നിന്നല്ലേ ഇതുവരെ എത്തിയത് ഇനിയും ഒരു കൂട്ടത്തിന്റെയും കൂട്ട് വേണ്ട എന്നാണ് സീമ വേദനയോടെ പറഞ്ഞിരിക്കുന്നത്.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....