Connect with us

‘ഇങ്ങനെ മുറിച്ചു കളയാൻ ആയിരുന്നെങ്കിൽ എന്തിനാ പോയി ഫോട്ടോക്ക് നിന്നത്, അനന്യയെ ഫോട്ടോയിൽ നിന്ന് വെട്ടിമാറ്റി ശീതൾ ശ്യാം; ശീതളിനെതിരെ സീമ വിനീത്

Malayalam

ആത്മഹത്യ ചെയ്ത ട്രാൻസ് യുവതി അനന്യ അലക്സിനെ ഒഴിവാക്കി ഫെയ്സ്ബുക്കിൽ ഫോട്ടോ പങ്കുവെച്ച ട്രാൻസ് ആക്ടിവിസ്റ്റ് ശീതൾ ശ്യാമിനെതിരെ ട്രാൻസ്ജെൻഡറും മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത്.

യഥാർത്ഥ ഫോട്ടോയും പ്രമുഖ ആക്റ്റിവിസ്റ്റ് പോസ്റ്റ്‌ ചെയ്ത ഫോട്ടോയും എന്ന് പറഞ്ഞ് കൊണ്ടാണ് സീമ ചിത്രം ഫെയ്സ്ബുക്കിൽ പങ്ക് വെച്ചത്. ഇങ്ങനെ മുറിച്ചു കളയാൻ ആയിരുന്നെങ്കിൽ എന്തിനാ പോയി ഫോട്ടോക്ക് നിന്നതെന്നും അവർ ചോദിക്കുന്നു.

ജൂലൈ 16നാണ് ശീതൾ ശ്യാം ചിത്രം പങ്ക് വെച്ചത്. സീമയുടെ പോസ്റ്റ് വന്നതിന് പിന്നാലെ സ്വന്തം കമ്മ്യൂണിറ്റിയിൽ പോലും ചതിയും വഞ്ചനയും എന്ന് പറഞ്ഞ് നിരവധി പേർ രം​ഗത്തെത്തി.

ജൂലൈ 20നാണ് കൊച്ചിയിലെ ഫ്ലാറ്റിൽ കേരളത്തിലെ ആദ്യത്തെ ട്രാൻസ് ജെൻഡർ ആർ.ജെ കൂടിയായിരുന്ന അനന്യ കുമാരി അലക്‌സിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

ലിംഗമാറ്റ ശസ്ത്രക്രിയയിൽ സംഭവിച്ച പിഴവ് മൂലം ഏറെ നാളായി ബുദ്ധിമുട്ട് അനുഭവിക്കുന്നതായി അനന്യ വെളിപ്പെടുത്തിയിരുന്നു. അനന്യയുടെ മരണത്തിന് പിന്നാലെ പങ്കാളി കൂടിയായ ജിജുവും ആത്മഹത്യ ചെയ്തു.

അനന്യ മരിക്കുമ്പോൾ ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ജിജുവും ഉണ്ടായിരുന്നു. ജിജു ഭക്ഷണം വാങ്ങാൻ പുറത്ത് പോയ സമയത്തായിരുന്നു അനന്യയുടെ ആത്മഹത്യ. അനന്യയുടെ മരണശേഷം ഇയാൾ കടുത്ത മാനസിക സംഘർഷത്തിലായിരുന്നെന്ന് സുഹൃത്തുകൾ പറയുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top