
Malayalam
ചാന്ത് പൊട്ടും ചങ്കേലസും… അനൂപും മണിക്കുട്ടനും ചേർന്നൊരുക്കിയ വമ്പൻ സർപ്രൈസ്! ഞെട്ടിച്ച് കളഞ്ഞല്ലോ… ആരാണ് ആ പെൺകുട്ടി?
ചാന്ത് പൊട്ടും ചങ്കേലസും… അനൂപും മണിക്കുട്ടനും ചേർന്നൊരുക്കിയ വമ്പൻ സർപ്രൈസ്! ഞെട്ടിച്ച് കളഞ്ഞല്ലോ… ആരാണ് ആ പെൺകുട്ടി?

ബിഗ് ബോസ് മൂന്നാം സീസണിന്‌റെ ഫൈനലിനായുളള തയ്യാറെടുപ്പുകളിലാണ് മല്‍സരാര്‍ത്ഥികള്‍. ഫിനാലെയ്ക്കായി മുന്‍സീസണുകളിലെ മല്‍സരാര്‍ത്ഥികളും മറ്റു താരങ്ങളുമെല്ലാം ചെന്നൈയില്‍ എത്തിയിട്ടുണ്ട്. ബിഗ് ബോസ് ഫൈനല്‍ ഗ്രാന്‍ഡ് ആക്കാനുളള ഒരുക്കങ്ങളിലാണ് അണിയറ പ്രവര്‍ത്തകരെന്നാണ് അറിയുന്നത്.
ചെന്നൈയില്‍ എത്തിയതിന് പിന്നാലെ ഒത്തുകൂടല്‍ ചിത്രങ്ങളും വീഡിയോസുമെല്ലാം മിക്കവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയതിന്‌റെ സന്തോഷം എല്ലാവരും പങ്കുവെക്കുന്നുണ്ട്
മണിക്കുട്ടന്‍, റിതു മന്ത്ര, സൂര്യ, ഡിംപള്‍, സൂര്യ, സന്ധ്യ തുടങ്ങിയവര്‍ ചെന്നൈയിലെ ഹോട്ടലില്‍ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവച്ചിരുന്നു. പോയി വരാം എന്നു പറഞ്ഞാണ് കിടിലം ഫിറോസ് തന്റെ ചിത്രം പങ്കുവെച്ചത്
മണിക്കുട്ടനൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു ഡിംപല്‍ കഴിഞ്ഞ ദിവസം എത്തിയത്. ഒരിടവേളയ്ക്ക് ശേഷം ഇരുവരേയും ഒരു ഫ്രെയിമില്‍ ഒരുമിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. നേരത്തെ സന്ധ്യ മനോജ്, സൂര്യ, സജ്‌ന, റിതു എന്നിവര്‍ക്കൊപ്പമുള്ള വീഡിയോയും ഡിംപല്‍ പങ്കുവച്ചിരുന്നു. അഡോണി, രമ്യ പണിക്കര്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രവും വീഡിയോയും ഡിംപല്‍ പങ്കുവച്ചിട്ടുണ്ട്
എന്നാൽ മണികുട്ടനോടൊപ്പം ഹോട്ടൽ മുറിയിൽ വെച്ച് പാട്ട് പാടുന്ന വീഡിയോയയാണ് അനൂപ് പങ്കുവെച്ചത്. ഇതിന് പിന്നാലെ മണികുട്ടനും തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റായി അത് ഷെയർ ചെയ്തിട്ടുണ്ട്. വിനയൻ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ ചാന്തുപൊട്ടും ചങ്കേലസ്സും ചാർത്തി വരുന്നവളേ…. പുലരിപ്പെണ്ണേ നിന്നെ കാണാൻ പൂതി പെരുകണു മനസ്സിൽ നീയൊരു സുന്ദരിയല്ലേ ദേവമനോഹരിയല്ലേ തുടങ്ങിയ പാട്ടാണ് മണിക്കുട്ടൻ പാടിയിരിക്കുന്നത്
പാട്ട് കൊളമാക്കി, പക്ഷെ ആ ട്രോഫി കൊണ്ട് വരുമ്പോൾ മണിക്ക് ഒരു ഗാനമേള നടത്തണം, മനസിൽ ഏതെങ്കിലും ജിന്ന് കടന്ന് കൂടിയോ തുടങ്ങിയ കമന്റ്കളാണ് ആരാധകർ തമാശരൂപേണ കുറിച്ചത് . ഏതായാലും വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്
ചിത്രങ്ങളും വീഡിയോകളും കണ്ടതോടെ ആരാധകര്‍ ആവേശത്തിലാണ്. ആരായിരിക്കും ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയി എന്നറിയാനായി ഇനി അധിക നേരം കാത്തിരിക്കേണ്ട. മണിക്കുട്ടന്‍, സായ് വിഷ്ണു, ഡിംപല്‍, കിടിലം ഫിറോസ്, അനൂപ്, നോബി, റിതു മന്ത്ര, റംസാന്‍ എന്നിവരില്‍ നിന്നുമാണ് വിജയിയെ കണ്ടെത്തേണ്ടത്. ഇതിനായുള്ള വോട്ടിംഗ് നേരത്തെ തന്നെ നടന്നിരുന്നു.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഷോ നിര്‍ത്തിവെച്ചതിന് ശേഷം ഫിനാലെ എന്തായാലും നടത്തണമെന്ന് പ്രേക്ഷകര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേകുറിച്ച് ചാനല്‍ ആദ്യം പ്രതികരിച്ചില്ലെങ്കിലും പിന്നാലെ വോട്ടിംഗ് പുനരാരംഭിച്ച് ഫിനാലെഉണ്ടാവുമെന്ന് അറിയിച്ചു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണമാണ് ബിഗ് ബോസ് 3 ഫിനാലെ ഇത്രയും നീണ്ടുപോയത്
നേരത്തേ ജൂലൈ പത്താം തീയ്യതി മത്സരാർത്ഥികളോടൊക്കെ ചൈന്നെയിലെത്താൻ ബിഗ്ബോസ് ഔദ്യോഗികമായി അറിയിപ്പു നൽകിയതായും പതിനഞ്ചാം തീയ്യതി ഷൂട്ടിങ് നടത്താനാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും ചില റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ തമിഴ്നാട്ടിൽ വീണ്ടും ലോക്ക് ഡൌൺ 19 വരെ നീട്ടിയതോടെയാണ് ഇതും നടക്കാതെ പോയത്. ഏതായാലും ബിഗ് ബോസിന്‌റെ ഗ്രാന്‍ഡ് ഫിനാലെയ്ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...