Malayalam
സൂര്യയുടെ ഋഷിസാറോ കൺമണിയുടെ ദേവയോ ? ആരാധകർക്ക് ഒറ്റ ഉത്തരമേയുള്ളൂ ; അതിവർ രണ്ടുപേരുമല്ല ; ഇതുപോലൊരു വിജയം മറ്റൊരു നായകനും കിട്ടിയിട്ടുമില്ല !
സൂര്യയുടെ ഋഷിസാറോ കൺമണിയുടെ ദേവയോ ? ആരാധകർക്ക് ഒറ്റ ഉത്തരമേയുള്ളൂ ; അതിവർ രണ്ടുപേരുമല്ല ; ഇതുപോലൊരു വിജയം മറ്റൊരു നായകനും കിട്ടിയിട്ടുമില്ല !
കുടുംബ പ്രേക്ഷകരുടെ ഇഷ്ട വിനോദങ്ങളിലൊന്നാണ് മിനിസ്ക്രീൻ പരമ്പരകൾ . സാധാരണ കണ്ടുവന്ന പരമ്പരകളിൽ നിന്ന് വ്യത്യസ്തമായി പുതിയ പ്രമേയത്തിലുള്ള സീരിയലുകളാണ് ഇപ്പോൾ അധികവും ടെലിവിഷൻ ചാലിലൂടെ പ്രേക്ഷകരുടെ സ്വീകരണമുറികളിൽ എത്തുന്നത്.
അതുകൊണ്ടുതന്നെ കുടുംബ പ്രേക്ഷകർ മാത്രമല്ല യൂത്തിനിടയിലും പരമ്പരകൾക്ക് മികച്ച കാഴ്ചക്കാരും പ്രതികരണവുമാണ് ഉള്ളത്. തിങ്കൾ മുതൽ ശനിവരെ ആഴ്ചയിൽ ആറ് ദിവസമാണ് ഇപ്പോൾ പരമ്പരകൾ സംപ്രേക്ഷണം ചെയ്യുന്നത്.പതിവിന് വിപരീതമായി യൂത്തന്മാരും ടെലിവിഷൻ പാരമ്പരകളിലേക്ക് തിരിഞ്ഞതോടെ സോഷ്യൽ മീഡിയയിൽ പാരമ്പരകളുടെ ചർച്ചകൾക്കും തുടക്കമായി.
സിനിമാ നായകന്മാർക്ക് കിട്ടുന്ന വരവേൽപ്പാണ് സീരിയൽ നായകന്മാർക്കും. സീരിയലിന് ജനപ്രീതി ഏറിയതോടെ സിനിമാ സീരിയൽ എന്ന തരംതിരിവും കുറഞ്ഞിട്ടുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ ഏറെ കാലം തിളങ്ങിനിൽക്കാൻ സീരിയൽ നായകനായാൽ മതിയാകുമെന്നാണ് ഇപ്പോൾ ഒരു സീരിയൽ കഥാപാത്രം തെളിയിച്ചിരിക്കുന്നത്.
ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ മത്സരിച്ച് മുന്നേറുന്ന രണ്ട് പാരമ്പരകളാണ് കൂടെവിടെയും പാടാത്തപൈങ്കിളിയും . നാല് പേരുടെ കഥയാണ് കൂടെവിടെയിൽ പറയുന്നത്. പഠിക്കാനുള്ള ആഗ്രഹത്തിന് പിന്നാലെ പോകുമ്പോള്‍ വെല്ലുവിളികൾ നേരിടുന്ന സൂര്യയാണ് പരമ്പരയിലെ നായിക.
സൂര്യയെ മകളെപ്പോലെ സ്‌നേഹിക്കുന്ന അതിഥി ടീച്ചറുടേയും ആദിത്യന്‍ സാറിന്റേയും മകനും സൂര്യയുടെ അധ്യാപകനുമായ ഋഷിയാണ് പരമ്പരയിലെ നായകന്‍. സൂര്യയും ഋഷിയും തമ്മിലുള്ള കെമിസ്ട്രിയാണ് പരമ്പരയുടെ ഹൈലൈറ്റ്. സംഭവബഹുലമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് പരമ്പര ഇപ്പോഴും സാക്ഷ്യം വഹിക്കുന്നത്.
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് പാടാത്ത പൈങ്കിളി. 2020 സെപ്റ്റംബർ 7 ന് ആരംഭിച്ച പരമ്പരയ്ക്ക് തുടക്കത്തിൽ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. പുതുമുഖ താരങ്ങളായ സൂരജ് സണ്ണും മനീഷയുമായിരുന്നു പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. പുതുമുഖ താരങ്ങളായി ഇവർ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാവുകയായിരുന്നു.
റേറ്റിംഗിങ്ങിൽ മികച്ച സ്ഥാനം നേടി പരമ്പര മുന്നോട്ട് പോകവെയാണ് സീരിയലിൽ നിന്ന് സൂരജ് പിൻമാറുന്നത്. ഇത് ആരാധകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. തിരികെ കൊണ്ട് വരണമെന്നുള്ള പ്രേക്ഷകരുടെ ആവശ്യം ശക്തമാകുമ്പോഴായിരുന്നു സീരിയലിലേയ്ക്ക് പുതിയ ദേവയായി ലക്ജിത് എത്തുന്നത്.
രണ്ടുസീരിയലുകളും ഒരുപോലെ ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിലും പലർക്കും ഏറെ ആരാധന ഇപ്പോഴുള്ള നായക കഥാപാത്രണങ്ങളെയല്ല. അതായത് ഋഷിസാറിനെക്കാളും ദേവയെക്കാളും പ്രശസ്തനായിരിക്കുന്നത് സൂരജ് സൺ എന്ന വ്യക്തിയാണ്. ഇതാദ്യമായാണ് ഒരു ടെലിവിഷൻ സീരിയലിലൂടെ ഒരു വ്യക്തിയ്ക്ക് ഇത്രയധികം ആരാധകരെ ലഭിക്കുന്നത്.
ഇപ്പോഴുള്ള പാരമ്പരകളിലെല്ലാം പുതുമുഖങ്ങളാണ് വരാറുള്ളത്. എന്നിരുന്നിട്ടും സൂരജിന് എന്താണ് ഇത്ര പ്രത്യകത എന്നാണ് ആരാധകർ പരസ്പരം പറയുന്നത്. നിങ്ങൾക്ക് എന്തുകൊണ്ട് സൂരജിനെ ഇഷ്ടമെന്നത് കമെന്റ് ചെയ്യാം .
ABOUT SOORAJ SUN