കഴിഞ്ഞ ദിവസമായിരുന്നു ഡോക്ടേഴ്സ് ഡേ. സിനിമ താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് സന്ദേശങ്ങൾ പങ്കുവെച്ച് എത്തിയത്. നടൻ കുഞ്ചാക്കോ ബോബൻ പങ്കുവെച്ച സന്ദേശം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ സന്ദേശം പങ്കുവെച്ചത്.
ജീവന്റെ കാവലാളുകളായി നമുക്ക് സംരക്ഷണം ഒരുക്കുകയാണ് നമ്മുടെ ഡോക്ടർമാർ. മഹാമാരി ഉയർത്തിയ പ്രതിസന്ധിയിൽ ജീവൻ പണയം വച്ച് പോരാട്ടം നടത്തുന്ന പ്രിയപ്പെട്ടവർക്ക് ആദരവോടെ ഹൃദയത്തിൽ നിന്നൊരു സല്യൂട്ട് എന്നായിരുന്നു കുഞ്ചാക്കോ ബോബൻ പറഞ്ഞത്
നേരത്തെ നടന്മാരായ മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയവരും ഫേസ്ബുക്കിലൂടെ ഡോക്ടേഴ്സ് ദിന സന്ദേശം പങ്കുവെച്ചിരുന്നു.
‘ഈ മഹാമാരിക്കാലത്ത് നാടിന്റെ രക്ഷക്കായി വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരാണ് നമ്മുടെ പ്രിയപ്പെട്ട ഡോക്ടർമാർ. അവർ ജനങ്ങളുടെ ആരോഗ്യത്തിനായി അഹോരാത്രം പ്രയത്നിക്കുന്നവരാണ്. അമൂല്യമായ അറിവുകൾകൊണ്ട്, അസുഖങ്ങൾ ഭേദമാക്കുന്നവരാണ്. അവർ കുറിപ്പടികളിൽ ചുരുക്കിയെഴുതുന്നത്, ചുരുക്കി വിവരിക്കാനാവാത്ത നമ്മുടെ പ്രതീക്ഷകളാണ്,ആശ്വാസങ്ങളാണ്, നമ്മുടെ ഭാവി തന്നെയാണ്.
‘ഒന്ന് കണ്ടാൽ തന്നെ പാതി അസുഖം മാറും’ എന്ന് അവരെക്കുറിച്ച് പലപ്പോഴും നമ്മൾ പറയാറുണ്ട്. പക്ഷേ,ഒരു കാര്യം മറക്കരുത്, അവരും മനുഷ്യരാണ്. അതുകൊണ്ട്, ഒരു കാരണവശാലും, ഒരു സാഹചര്യത്തിലും നമ്മുടെ ഡോക്ടർമാർക്കെതിരെ പ്രകോപനം കൈക്കൊള്ളാതിരിക്കുക. അവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം കൂടിയാണ്. ഇന്ന് ഈ ഡോക്ടേഴ്സ് ഡേയില്‍ നമുക്ക് നമ്മുടെ പ്രിയപ്പെട്ട ഡോക്ടർമാരെ ഓർക്കാം. അവരെ മനസ്സിലാക്കാം. നന്ദിയോടെ അവരുടെ സേവനങ്ങളെ വിലമതിക്കാം‘ എന്നാണ് മോഹൻലാൽ പറഞ്ഞത്.
റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സും സുരാന ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...