Connect with us

പിങ്കിന് പല അര്‍ഥങ്ങളുണ്ട്, അതിലൊന്നാണ് ആരോഗ്യം; പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രാധിക ശരത്കുമാര്‍

News

പിങ്കിന് പല അര്‍ഥങ്ങളുണ്ട്, അതിലൊന്നാണ് ആരോഗ്യം; പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രാധിക ശരത്കുമാര്‍

പിങ്കിന് പല അര്‍ഥങ്ങളുണ്ട്, അതിലൊന്നാണ് ആരോഗ്യം; പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രാധിക ശരത്കുമാര്‍

ഒരുകാലത്ത് തെന്നിന്ത്യയില്‍ തിളങ്ങിനിന്നിരുന്ന നടിയാണ് രാധിക ശരത്കുമാര്‍. നിരവധി ഭാഷകളിലായി മുന്‍നിര നായകന്മാര്‍ക്കൊപ്പമെല്ലാം അഭിനയിക്കാന്‍ സാധിച്ച രാധിക ഇപ്പോഴും മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. സ്ത്രീത്വത്തെയും മര്യാദയെയും ആര്‍ദ്രതയെയും ബാല്യത്തെയുമൊക്കെ സൂചിപ്പിക്കുന്ന നിറമായിട്ട് പിങ്കിനെ കണക്കാക്കാറുണ്ട്. പിങ്കിന് പല അര്‍ഥങ്ങളുണ്ട്, അതിലൊന്ന് ആരോഗ്യവും എന്നാണ് രാധിക ശരത്കുമാര്‍ പറയുന്നത്.

പിങ്ക് സാരി ധരിച്ചുള്ള ഫോട്ടോയും രാധിക ശരത്കുമാര്‍ പങ്കുവെച്ചിരിക്കുന്നു. കൊവിഡ് കാലത്ത് അനുയോജ്യമായ അര്‍ഥം എന്നാണ് രാധിക ശരത്കുമാര്‍ എഴുതിയതിനെ കുറിച്ച് കമന്റുകള്‍ വരുന്നത്. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് രാധിക ശരത്കുമാര്‍ നേടിയിട്ടുണ്ട്. സ്വര്‍ണ മെഡല്‍, കൂടും തേടി, അര്‍ഥന, മകന്‍ എന്റെ മകന്‍ തുടങ്ങിയവാണ് രാധിക ശരത്കുമാര്‍ അഭിനയിച്ച പ്രധാന മലയാള സിനിമകള്‍.

More in News

Trending