എനിക്കും അവള്‍ക്കും പ്രശ്നമില്ലാത്തിടത്തോളം കാര്യം വെറെ ആരും ഇതെ കുറിച്ച് ചിന്തിക്കണമെന്നില്ല, സ്ട്രഗിള്‍സും കാര്യങ്ങളും ലൈഫില്‍ കുറെ ഉണ്ടായതുകൊണ്ട് ഇപ്പോ ഒരുവിധം ആര് എന്ത് പറഞ്ഞാലും അതങ്ങനെ ബാധിക്കാറില്ല; വീണ്ടും അനൂപ്
എനിക്കും അവള്‍ക്കും പ്രശ്നമില്ലാത്തിടത്തോളം കാര്യം വെറെ ആരും ഇതെ കുറിച്ച് ചിന്തിക്കണമെന്നില്ല, സ്ട്രഗിള്‍സും കാര്യങ്ങളും ലൈഫില്‍ കുറെ ഉണ്ടായതുകൊണ്ട് ഇപ്പോ ഒരുവിധം ആര് എന്ത് പറഞ്ഞാലും അതങ്ങനെ ബാധിക്കാറില്ല; വീണ്ടും അനൂപ്
എനിക്കും അവള്‍ക്കും പ്രശ്നമില്ലാത്തിടത്തോളം കാര്യം വെറെ ആരും ഇതെ കുറിച്ച് ചിന്തിക്കണമെന്നില്ല, സ്ട്രഗിള്‍സും കാര്യങ്ങളും ലൈഫില്‍ കുറെ ഉണ്ടായതുകൊണ്ട് ഇപ്പോ ഒരുവിധം ആര് എന്ത് പറഞ്ഞാലും അതങ്ങനെ ബാധിക്കാറില്ല; വീണ്ടും അനൂപ്
സീതാകല്യാണം എന്ന ഏഷ്യാനെറ്റ് പരമ്പരയിലൂടെ മലയാളി കുടുംബ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് അനൂപ് കൃഷ്ണൻ. സീരിയലിലെ കല്യാൺ എന്ന പേരിലാണ് നടൻ അനൂപ് കൃഷ്ണൻ മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനായത്. ഇതിന് പിന്നാലെ ബിഗ് ബോസ്സ് മലയാളം സീസൺ 3 യിൽ മത്സരാർത്ഥിയായി എത്തുകയും ചെയ്തു
അനൂപ് കൃഷ്ണന്റെയും പ്രതിശ്രുത വധു ഐശ്വര്യയുടെയും എന്‍ഗേജ്മെന്റ് അടുത്തിടെയാണ് നടന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി. ബിഗ് ബോസ് താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് അനൂപിനും ഇഷയ്ക്കും ആശംസകള്‍ നേര്‍ന്ന് എത്തിയത്.
എന്‍ഗേജ്മെന്റ് ചിത്രങ്ങള്‍ പങ്കുവെച്ചതിന് പിന്നാലെയാണ് അനൂപ് പറഞ്ഞ് മാത്രം അറിഞ്ഞ ഇഷയെ എല്ലാവരും കണ്ടത്. തുടര്‍ന്ന് ഇഷയ്ക്കെതിരെ ബോഡി ഷെയിമിങ് കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ഇതിന് പിന്നാലെ വധുവിന്റെ വണ്ണം പറഞ്ഞ് കളിയാക്കിയവര്‍ക്കെല്ലാം വായടപ്പിക്കുന്ന മറുപടിയാണ് അനൂപ് കൃഷ്ണന് നല്‍കിയത്.
ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ബോഡി ഷെയിമിങ് കമന്റുകളെ കുറിച്ച് വീണ്ടും മനസുതുറക്കുകയാണ് അനൂപ്. എങ്ങനെയുളള ആളാണ് ഐശ്വര്യയെന്ന ചോദ്യത്തിന് ‘എങ്ങനെയാണോ ഞാന്‍, അതേപോലെ കൂളായിട്ടുളള ആളാണ് എന്ന്’ അനൂപ് പറഞ്ഞു.
സ്ട്രഗിള്‍സും കാര്യങ്ങളും ലൈഫില്‍ കുറെ ഉണ്ടായതുകൊണ്ട് ഇപ്പോ ഒരുവിധം ആര് എന്ത് പറഞ്ഞാലും അതങ്ങനെ ബാധിക്കാറില്ല. അത്ര വലിയൊരു വിഷമത്തിലേക്കോ അല്ലെങ്കില്‍ കുറെ ദിവസം കൊണ്ടുനടക്കാനോ തോന്നാറില്ല. സത്യം പറഞ്ഞാല്‍ ആ സമയത്ത് അത് വിടും. ആര് പറഞ്ഞാലും ബാധിക്കാറില്ല. അതുപോലെത്തെ ഒരു ക്യാരക്ടറ് തന്നെയാണ് ഇഷ’, അനൂപ് പറയുന്നു.
എല്ലാവരും ഈയൊരുവിധം സെന്‍സില്‍ പോവുകയാണെങ്കില്‍ നമുക്ക് എല്ലാവര്ക്കും ഒരുപാട് ബുദ്ധിമുട്ടുകളും കാര്യങ്ങളുമൊക്കെ ഉണ്ടാവും. പ്രത്യേകിച്ച് കൊറാണോയുടെ സമയമായതുകൊണ്ട്. പക്ഷെ എന്തിനെയും നേരിടാമെന്നുളള മെന്റാലിറ്റിയാണ് വേണ്ടത്. ബോഡി ഷെയിമിങ്ങിന്റെ കാര്യത്തില്‍ അന്ന് ഒരു ലൈവ് വന്നതിന്റെ ഉദ്ദേശം അല്ലെങ്കില്‍ അതുപോലൊരു റിയാക്ഷന് എനിക്കും അവള്‍ക്കും പ്രശ്നമില്ലാത്തിടത്തോളം കാര്യം വെറെ ആരും ഇതെ കുറിച്ച് ചിന്തിക്കണമെന്നില്ല’.
പിന്നെ അതിന്റെ അപ്പുറത്തേക്ക് വരുന്ന ആള്‍ക്കാരാണ് എന്റെ ഫാമിലി എന്ന് പറയുന്നത്. അവര്‍ക്കും പ്രശ്നമില്ല. ഇഷയുടെ കുടുംബത്തിനും പ്രശ്നമില്ല. അതിന്റെയും അപ്പുറത്തേക്ക് വേറെ ഒന്നുമില്ല. അപ്പോ അതിനെ ഒരു കാരണം പോലുമായി ഞങ്ങള്‍ കാണാത്തിടത്തോളം കാലം ഒരു സബ്ജക്ടായിട്ട് പോലും എടുക്കേണ്ട ആവശ്യമില്ല അനൂപ് പറയുന്നു.
പിന്നെ ഇപ്പറഞ്ഞ പോലെ ചില ആള്ക്കാര് ചിന്തിക്കുന്നതും, അവര്‍ പറയുന്ന വാക്കുകളും വേറൊരാള് എന്നോട് ഇന്ന രീതിയില്‍ പെരുമാറണം എന്ന് വെച്ച് എനിക്ക് പെരുമാറാന്‍ കഴിയില്ലല്ലോ’. ഐശ്വര്യയുടെ ഇഷ്ടപ്പെട്ട ക്വാളിറ്റി ഏതാണെന്ന ചോദ്യത്തിനും അനൂപിന്റെ മറുപടി വന്നു. ‘എന്താണോ ഞാന്‍ ചിന്തിക്കുന്ന രീതി അതുപോലെ തന്നെയാണ് പുളളിയും
കരിയറിന് പ്രാധാന്യം നല്‍കുന്നൊരു കുട്ടിയാണ്. പിന്നെ സാധാരണ രീതിയില്‍ ജീവിക്കാനും വളരെ സിമ്പിളായിട്ട് എങ്ങനെ ലൈഫ് മുന്നോട്ട് കൊണ്ടുപോവാമെന്നും ഐഡിയോളജി ഉളള ഒരാളാണ്. പിന്നെ ഒരു വ്യക്ത്വമുളള കുട്ടിയാണ്. ഇന്‍ഡിപെന്‍ഡന്റ് ആണ്’, അനൂപ് പറഞ്ഞു. ‘മോഹന്‍ലാലിന്റെ സിനിമയില്‍ വില്ലന്‍ വേഷം കിട്ടിയാല്‍ ചെയ്യുമോ’ എന്ന ചോദ്യത്തിന് ‘ലാലേട്ടന്റെ കൂടെ ഏത് വേഷമായാലും ചെയ്യും എന്നാണ്’ അനൂപ് പറഞ്ഞത്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...