Connect with us

എല്ലാ കാര്യങ്ങളും തുടങ്ങുന്നത് ബാത്ത്റൂമില്‍ നിന്ന്, നയന്‍താരയുമായുള്ള ചില രഹസ്യങ്ങളെ കുറിച്ച് വിഘ്‌നേഷ് ശിവന്‍, നയന്‍സിനൊപ്പമുള്ള രഹസ്യ ഫോട്ടോ ചോദിച്ചയാള്‍ക്ക് അതും നല്‍കി!

Malayalam

എല്ലാ കാര്യങ്ങളും തുടങ്ങുന്നത് ബാത്ത്റൂമില്‍ നിന്ന്, നയന്‍താരയുമായുള്ള ചില രഹസ്യങ്ങളെ കുറിച്ച് വിഘ്‌നേഷ് ശിവന്‍, നയന്‍സിനൊപ്പമുള്ള രഹസ്യ ഫോട്ടോ ചോദിച്ചയാള്‍ക്ക് അതും നല്‍കി!

എല്ലാ കാര്യങ്ങളും തുടങ്ങുന്നത് ബാത്ത്റൂമില്‍ നിന്ന്, നയന്‍താരയുമായുള്ള ചില രഹസ്യങ്ങളെ കുറിച്ച് വിഘ്‌നേഷ് ശിവന്‍, നയന്‍സിനൊപ്പമുള്ള രഹസ്യ ഫോട്ടോ ചോദിച്ചയാള്‍ക്ക് അതും നല്‍കി!

മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികളാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. ഇരുവരും ഏറെക്കാലമായി പ്രണയത്തിലാണ്. ഇവരുടെ വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും യാത്രാ വിശേഷങ്ങളും എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. മാത്രമല്ല, ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയും നല്‍കാറുണ്ട്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് വിഘ്‌നേഷ് പറഞ്ഞ മറുപടിയാണ് വൈറലായിരിക്കുന്നത്.

സിനിമാ ലോകത്ത് വിക്കിയ്ക്ക് ഏറ്റവും കൂടുതല്‍ പ്രചോദനം നല്‍കിയ താരം ആരാണെന്ന ചോദ്യത്തിന് രജനികാന്ത് എന്നാണ് ഉത്തരം നല്‍കിയത്. ബോളിവുഡില്‍ സിനിമ സംവിധാനം ചെയ്യുകയാണെങ്കില്‍ രണ്‍ബീര്‍ കപൂറായിരിക്കും നായകന്‍. സംവിധായകന്‍ ആയില്ലായിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നെന്ന ചോദ്യത്തിന് സംവിധായകന്‍ ആവാന്‍ ശ്രമിച്ച് കൊണ്ടിരിക്കുമെന്നായിരുന്നു മറുപടി. മലയാളത്തിലെ ഇഷ്ടനടന്മാര്‍ മോഹന്‍ലാലും ഫഹദ് ഫാസിലുമാണ്. നയന്‍താരയ്ക്കൊപ്പമുള്ള പ്രിയപ്പട്ട സ്ഥലം ഏതാണെന്നായിരുന്നു ഒരാളുടെ ചോദ്യം. ‘അവളുണ്ടെങ്കില്‍ ഏത് സ്ഥലവും പെട്ടെന്ന് തന്നെ പ്രിയപ്പെട്ട ഇടമാവുമെന്ന്’ വിക്കി പറയുന്നു. നയന്‍താരയ്ക്ക് ഏറ്റവും നന്നായി ചേരുന്ന വസ്ത്രം മോഡേണ്‍ ആണോ നാട്ടിന്‍പുറം സ്‌റ്റൈല്‍ ആണോന്ന് ചോദിച്ചപ്പോള്‍ ‘സാരി ഉടുത്ത് അവളെ കാണുന്നതാണ്’ തനിക്കേറ്റവും ഇഷ്ടമുള്ളത്.

നയന്‍സിനൊപ്പമുള്ള രഹസ്യമായിട്ടുള്ളൊരു ഫോട്ടോ കൂടി തരാമോന്ന ആരാധകരുടെ ചോദ്യത്തിന് കിടിലനൊരു ഫോട്ടോയും വിക്കി നല്‍കിയിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജീവിതത്തില്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച വ്യക്തി ആരാണെന്ന ചോദ്യത്തിന് നയന്‍താരയുടെ അമ്മ ഓമന കുര്യന്‍ ആണെന്നാണ് വിഘ്നേശ് പറയുന്നത്. നയന്‍സിനും അമ്മയ്ക്കുമൊപ്പമുള്ള ഫോട്ടോയും താരം പങ്കുവെച്ചു. എന്ത് കൊണ്ടാണ് നയന്‍താരയെ വിവാഹം കഴിക്കാത്തത്. ഞങ്ങള്‍ അതിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണെന്ന് പറയുമ്പോള്‍ ‘വിവാഹം കഴിക്കാനും മറ്റ് കാര്യങ്ങള്‍ക്കും ഭയങ്കര ചെലവാണ് സഹോദരാ, അത് കൊണ്ട് വിവാഹത്തിന് വേണ്ടി പണം സേവ് ചെയ്യുകയാണ്. ഇനി കൊറോണ ഓക്കെ പോവട്ടേ എന്നും താരം പറയുന്നു.

നയന്‍താരയ്ക്ക് ആദ്യം നല്‍കിയ സമ്മാനം ‘തങ്കമേ’ എന്ന പാട്ടാണ്. നയന്‍സിന്റെ സൗന്ദര്യ രഹസ്യം പ്രാര്‍ഥനയാണ്. അവളുടെ ഏറ്റവും ഇഷ്ടപ്പെട്ട പെര്‍ഫ്യൂം ക്ലിവ് ക്രിസ്ത്യന്‍ ആണ്. നിങ്ങളും നയന്‍താരയും തമ്മിലുള്ള ചില രഹസ്യങ്ങളെന്താണെന്ന് ചോദിച്ചപ്പോള്‍ ‘രാത്രിയില്‍ ഭക്ഷണം കഴിച്ച ശേഷം പാത്രങ്ങളെല്ലാം നയന്‍താര തന്നെ കഴുകി വെക്കുമെന്നാണ്’ വിക്കി പറഞ്ഞത്. ഇതിനിടെ ചില രസകരമായ മറുപടികള്‍ കൂടി വിഘ്നേഷ് പറഞ്ഞിരുന്നു. നമുക്കൊരു കുഞ്ഞിനെ വൈകാതെ പ്രതീക്ഷിക്കാമോ എന്നൊരാള്‍ ചോദിച്ചിരുന്നു. ‘അത് നിങ്ങളുടെയും ജീവിത പങ്കാളിയുടെയും തീരുമാനം പോലെ ഇരിക്കുമെന്നായിരുന്നു താരത്തിന്റെ മറുപടി.

നയന്‍താരയെ ഉമ്മ വെക്കുന്നൊരു ഫോട്ടോ തരാമോ? എന്ന ചോദ്യത്തിന് ആ സമയത്ത് ഞാന്‍ തിരക്കാണ്. മറ്റൊര്‍ക്കെങ്കിലുമേ ആ സമയത്തൊരു ഫോട്ടോ എടുക്കാന്‍ സാധിക്കൂ എന്ന് വിക്കി തമാശരൂപേണ പറയുന്നു. എല്ലാവരും നിങ്ങളോട് നയന്‍താരയെ കുറിച്ചാണ് ചോദിക്കുന്നത്. എന്ത് തോന്നുന്നു, അഭിമാനമാണെന്ന് താരം. വീട്ടില്‍ ഏത് ഭാഗത്തിരുന്നാണ് സിനിമയ്ക്ക് വേണ്ടി സ്‌ക്രിപ്റ്റ് എഴുതാന്‍ തുടങ്ങുന്നതെന്ന് ആരാധകന്റെ സംശയത്തിന് എല്ലാ കാര്യങ്ങളും തുടങ്ങുന്നത് ബാത്ത്റൂമില്‍ നിന്ന് മാത്രമായിരിക്കുമെന്ന് വിക്കി പറയുന്നു. നടി സാമന്തയെ കുറിച്ച് എന്തേലും പറയാന്‍ പറഞ്ഞപ്പോള്‍ മനോഹരമായൊരു നടിയാണ് അവര്‍. അതിലുപരി നല്ലൊരു മനുഷ്യയുമാണ് എന്നും അദ്ദേഹം മറുപടി നല്‍കി.

അതേസമയം നയന്‍താരയുടെ നെട്രിക്കണ്‍ റിലീസിന് തയ്യാറെടുക്കുകയാണ്. കൊറിയന്‍ ത്രില്ലറായ ബ്ലൈന്‍ഡിന്റെ റീമേക്കാണ് ചിത്രം. വിഗ്‌നേഷ് ശിവന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അതേസമയം വിഗ്‌നേഷ് സംവിധാനം ചെയ്യുന്ന കാത്തു വാക്കുളെ രണ്ട് കാതല്‍ ആണ് മറ്റൊരു നയന്‍താര ചിത്രം. ചിത്രത്തില്‍ വിജയ് സേതുപതിയും സമാന്തയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നിഴല്‍ ആണ് നയന്‍താരയുടെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. കുഞ്ചാക്കോ ബോബനായിരുന്നു ചിത്രത്തിലെ നായകന്‍. മൂക്കുത്തി അമ്മന്‍ ആയിരുന്നു നയന്‍താരയുടെ ഒടുവില്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം. ചിത്രത്തില്‍ ദേവിയായിട്ടാണ് നയന്‍താര അഭിനയിച്ചത്. അണ്ണാത്തെയാണ് ഇനി പുറത്തിറങ്ങാനുള്ള മറ്റൊരു ചിത്രം. രജനീകാന്ത് ചിത്രമായ അണ്ണാത്തെയില്‍ കീര്‍ത്തി സുരേഷും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ദര്‍ബാറിന് ശേഷം രജനീകാന്തും നയന്‍താരയും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് അണ്ണാത്തെ.

More in Malayalam

Trending

Box Office Collections