Connect with us

‘1500 ഓളം ഡോക്ടര്‍മാരുടെ ജീവനുകളാണ് ഈ കോറോണക്കാലത്ത് പൊലിഞ്ഞുപോയത്’; രാവെന്നോ പകലെന്നോ ഇല്ലാതെ ഈ മഹാമാരിക്കാലത്തും നമുക്കായി പ്രവര്‍ത്തിക്കുന്നവര്‍, ഡോക്ടേഴ്‌സ് ദിനത്തില്‍ ആസംസകളുമായി മോഹന്‍ലാല്‍

Malayalam

‘1500 ഓളം ഡോക്ടര്‍മാരുടെ ജീവനുകളാണ് ഈ കോറോണക്കാലത്ത് പൊലിഞ്ഞുപോയത്’; രാവെന്നോ പകലെന്നോ ഇല്ലാതെ ഈ മഹാമാരിക്കാലത്തും നമുക്കായി പ്രവര്‍ത്തിക്കുന്നവര്‍, ഡോക്ടേഴ്‌സ് ദിനത്തില്‍ ആസംസകളുമായി മോഹന്‍ലാല്‍

‘1500 ഓളം ഡോക്ടര്‍മാരുടെ ജീവനുകളാണ് ഈ കോറോണക്കാലത്ത് പൊലിഞ്ഞുപോയത്’; രാവെന്നോ പകലെന്നോ ഇല്ലാതെ ഈ മഹാമാരിക്കാലത്തും നമുക്കായി പ്രവര്‍ത്തിക്കുന്നവര്‍, ഡോക്ടേഴ്‌സ് ദിനത്തില്‍ ആസംസകളുമായി മോഹന്‍ലാല്‍

അന്താരാഷ്ട്ര ഡോക്ടര്‍മാരുടെ ദിനത്തില്‍ ഡോക്ടര്‍മാര്‍ക്കും മറ്റ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആസംസകള്‍ അറിയിച്ച് നടന്‍ മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെ നിര്‍ണയം കൂട്ടായ്മയിലെ ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് താരം ആശംസകള്‍ അറിയിച്ചത്. ‘1500 ഓളം ഡോക്ടര്‍മാരുടെ ജീവനുകളാണ് ഈ കോറോണക്കാലത്ത് പൊലിഞ്ഞുപോയത്. രാവെന്നോ പകലെന്നോ ഇല്ലാതെ ഈ മഹാമാരിക്കാലത്തും നമുക്കായി പ്രവര്‍ത്തിക്കുന്നവര്‍.

നിര്‍ണയം കൂട്ടായ്മയിലെ എന്റെ സഹോദരി സഹോദരന്മാര്‍ ഉള്‍പ്പെടെ എല്ലാ ഡോക്ടര്‍മാര്‍ക്കും ഹൃദയം നിറഞ്ഞ ‘ഡോക്ടേഴ്‌സ് ഡേ’ ആശംസകള്‍. കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കഴുകിയും ,സാമൂഹിക അകലം പാലിച്ചും, മാസ്‌ക് ധരിച്ചും കൃത്യമായി വാക്സിന്‍ സ്വീകരിച്ചും ഈ യത്‌നത്തില്‍ നമുക്കവരെ സഹായിക്കാം’ എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

അതേസമയം, മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ആറാട്ട് എന്നീ ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം കേരളത്തിലെ എല്ലാ തിയേറ്ററുകളിലുമായാണ് റിലീസ് ചെയ്യുന്നത്. ആദ്യമായാണ് സംസ്ഥാനത്ത് ഒരു ചിത്രം എല്ലാ തിയേറ്ററുകളിലും ഒരേസമയം പ്രദര്‍ശത്തിന് എത്തുന്നത്. മള്‍ട്ടിപ്ലക്‌സുകള്‍ ഉള്‍പ്പടെ 600ല്‍ അധികം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

നിലവില്‍ ഓഗസ്റ്റ് 12ന് ഓണം റിലീസായി ചിത്രമെത്തിക്കാന്‍ ആണ് പദ്ധതിയിട്ടിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിന്റെ റിലീസിംഗ് തീയതി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. മെയ് 13 പെരുന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം കൊവിഡ് കാരണം മാറ്റിവെക്കുകയായിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്നും ചിത്രത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ട് എന്ന ചിത്രം ഒക്ടോബര്‍ 14ന് റിലീസ് ചെയ്യും. പൂജ അവധി സമയത്ത് ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യാനാണ് നിലവില്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. അടുത്തിടെ ഇറങ്ങിയ ആറാട്ടിന്റെ ടീസറിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

More in Malayalam

Trending

Recent

To Top