ഇത് നമ്മുടെ ‘കുടുക്ക് പൊട്ടിയ കുപ്പായമല്ലേ ?’; അമേരിക്കന്‍ നടന്റെ വീഡിയോക്ക് നന്ദി പറഞ്ഞ് ഷാന്‍ റഹ്മാനും വിനീത് ശ്രീനിവാസനും ; മലയാളികൾ ആഘോഷമാക്കിയ ആ അടിച്ചുപൊളി പാട്ട് അങ്ങ് ഹോളിവുഡിലും ഹിറ്റ്!

ഇന്നും മലയാളികളുടെ നാവിൻ തുമ്പത്തുള്ള അടിച്ചുപൊളി പാട്ടാണ് കുടുക്ക് പൊട്ടിയ കുപ്പായം എന്നത്. ധ്യാന്‍ ശ്രീനിവാസന് സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമയിലെ ഈ ഗാനം മലയാളികള്‍ക്കിടയില്‍ വലിയ തരംഗമാണ് സൃഷ്ട്ടിച്ചത് . ഇപ്പോള്‍ പാട്ടിറിങ്ങി രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ ഹോളിവുഡിൽ ഈ ഗാനം തരംഗമായതിന്റെ ആഘോഷത്തിലാണ് ഷാൻ റഹ്മാനും വിനീത് ശ്രീനിവാസനും.
അമേരിക്കന്‍ നടന് ജറേദ് ലെറ്റോയാണ് തന്റെ ഒരു വീഡിയോയില്‍ ഈ പാട്ട് ഉപയോഗിച്ചിരിക്കുന്നത്. താന്‍ ഫോട്ടോ ബോംബ് ചെയ്ത രസകരമായ കുറെ ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചുകൊണ്ടുള്ള വീഡിയോക്കാണ് കുടുക്ക് പൊട്ടിയ കുപ്പായം നടന് ഉപയോഗിച്ചത്.
ഈ വീഡിയോ ജറേദ് ലെറ്റോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ പാശ്ചാത്യ ലോകവും ഗാനം ഏറ്റെടുക്കുകയായിരുന്നു.
ജറേദ് ലെറ്റോയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് പാട്ടിന് സംഗീതം നല്കിയ ഷാന്‍ റഹ്മാന് എത്തിയിട്ടുണ്ട്. കുടുക്ക് പൊട്ടിയ കുപ്പായം തരംഗം തുടരുകയാണെന്നും ജറേദ് ലെറ്റോയുടെ വീഡിയോ കണ്ടപ്പോള്‍ എന്ത് പറയണമെന്ന് അറിയാത്ത അവസ്ഥയിലായി താനെന്നും ഷാന്‍ റഹ്മാന് പറയുന്നു.
വീഡിയോക്ക് താഴെ കമന്റുമായി വിനീത് ശ്രീനിവാസനുമെത്തി. ഈ വീഡിയോ തനിക്ക് അതിമനോഹരമായ ദിവസം സമ്മാനിച്ചുവെന്ന് പറഞ്ഞ വിനീത്, ‘പൊന്നുമക്കളേ ഓടി വാ’ എന്ന് പറഞ്ഞ് ഷാന്‍ റഹ്മാനെയും മഞ്ജു മഞ്ജിത്തിനെയും ടാഗ് ചെയ്യുകയായിരുന്നു.
ഇപ്പോള്‍ ജറേദ് ലെറ്റോയുടെ വീഡിയോക്ക് താഴെ മലയാളികളുടെ കമന്റുകള്‍ നിറയുകയാണ്. ഷാന്‍ സംഗീതം ചെയ്ത ‘കുടുക്ക് പൊട്ടിയ കുപ്പായം’ പാടിയത് വിനീത് ശ്രീനിവാസനാണ്. മനു മഞ്ജിത്താണ് വരികൽ എഴുതിയത്.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...