Connect with us

‘SEX IS NOT A PROMISE എന്ന സിനിമാ ഡയലോഗ് വച്ച് ടിക് ടോക് താരം വിഘ്‌നേശിനെ ന്യായീകരിക്കാമോ? ; നാല് ചുവരുകൾക്കുള്ളിലെ ചർച്ചകളല്ല അറിവിന് ആധാരം ; സിനിമാ ഡയലോഗ് പറഞ്ഞ് പോസ്റ്റ് ഇടുന്നവർ അറിയാൻ !

Malayalam

‘SEX IS NOT A PROMISE എന്ന സിനിമാ ഡയലോഗ് വച്ച് ടിക് ടോക് താരം വിഘ്‌നേശിനെ ന്യായീകരിക്കാമോ? ; നാല് ചുവരുകൾക്കുള്ളിലെ ചർച്ചകളല്ല അറിവിന് ആധാരം ; സിനിമാ ഡയലോഗ് പറഞ്ഞ് പോസ്റ്റ് ഇടുന്നവർ അറിയാൻ !

‘SEX IS NOT A PROMISE എന്ന സിനിമാ ഡയലോഗ് വച്ച് ടിക് ടോക് താരം വിഘ്‌നേശിനെ ന്യായീകരിക്കാമോ? ; നാല് ചുവരുകൾക്കുള്ളിലെ ചർച്ചകളല്ല അറിവിന് ആധാരം ; സിനിമാ ഡയലോഗ് പറഞ്ഞ് പോസ്റ്റ് ഇടുന്നവർ അറിയാൻ !

ആഷിഖ് അബുവിന്റെ സംവിധാനത്തിൽ 2017 ൽ റിലീസായ ചിത്രമായിരുന്നു മായാനദി . അതുവരെ ഉണ്ടായിരുന്ന നായികാ സങ്കൽപ്പത്തിന് മറ്റൊരു തലം കൊടുത്തുകൊണ്ട് ചെയ്ത സിനിമ വളരെയധികം ചർച്ചകൾക്ക് വിധേയമായി . നായികാ കഥാപാത്രത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് ചിത്രീകരിച്ച സിനിമയിൽ ഐശ്വര്യ ലക്ഷ്മിയും ടൊവിനോ തോമസുമായിരുന്നു പ്രധാന കഥാപാത്രങ്ങളായത്.

സിനിമയിലെ ‘SEX IS NOT A PROMISE’ എന്ന ഡയലോഗിന് ആവശ്യത്തിലധികം പ്രാധാന്യം നൽകി സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു . വളരെ സ്വാഭാവികമായി സിനിമയിൽ പറഞ്ഞുവച്ച ഡയലോഗ് ഇത്രയധികം ചർച്ചചെയ്യപ്പെടുമെന്ന് ഐശ്വര്യ ലക്ഷ്മി പോലും കരുതിയില്ല.

എന്നാൽ ആ ഡയലോഗ് പറയുവാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു എന്നാണ് ഇപ്പോൾ ഐശ്വര്യ പറയുന്നത്. എൻജോയ്മെന്റിന് വേണ്ടി സെക്സ് ചെയ്യാം എന്നാൽ, നിങ്ങള്‍ ആ വ്യക്തിയെ വിവാഹം കഴിക്കണമെന്നല്ല’. ഈ ഡയലോഗ് ഇത്രയധികം ആഘോഷിക്കപ്പെടുമെന്നോ മലയാള സിനിമയിലെ ഐക്കോണിക്ക് ഡയലോഗായി മാറുമെന്നോ പ്രതീക്ഷിച്ചിരുന്നില്ല.

സ്ത്രീകള്‍ ഇത്തരം കാര്യങ്ങള്‍ സംസാരിക്കുന്നത് അനുവദിക്കാത്ത സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. അപ്പോള്‍ ഒരു സ്ത്രീ ‘സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്’ എന്ന് ഉറക്കെ പറയുന്നത് വല്യ കാര്യമാണെന്ന് പലരും പറഞ്ഞതായും ഐശ്വര്യ പറഞ്ഞിരുന്നു.

അതേസമയം, ഡയലോഗുമായി ബന്ധപ്പെട്ട ചർച്ച അടുത്തിടെ സോഷ്യൽ മീഡിയയിലും സജീവമായിരുന്നു. ടിക് ടോക് താരം അമ്പിളി എന്ന പേരിലറിയപ്പെടുന്ന വിഘ്‌നേഷ് കൃഷ്ണ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന കേസിൽ അറസ്റ്റിലായതോടെയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ഈ ഡയലോഗ് ചർച്ചയായത്. ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയെന്നായിരുന്നു വിഘ്‌നേശിനെതിരെയുണ്ടായിരുന്ന പരാതി.

ഇവിടെ വിവാഹ വാഗ്ദാനം നൽകിയുള്ള പീഡനം എന്ന വാചകമായിരുന്നു ഏറെ ചർച്ചചെയ്യപ്പെട്ടത് . എന്നാൽ, ഇവിടെയാണ് സെക്സ് ഈസ് നോട്ട് എ പ്രോമിസ് എന്ന വാക്കു തെറ്റിദ്ധരിയ്ക്കപ്പെടുന്നത് . തീർച്ചയായും സെക്സ് മാറ്റിനിർത്തപ്പെടേണ്ട ഒന്നല്ല … .

എന്നാൽ പുരോഗമനത്തിന്റെ പേരിൽ അതിന്റെ പവിത്രത കളയേണ്ടതുമല്ല . ഈ കേസിൽ ഇരുവരും പ്രണയത്തിലായിരുന്നു എന്നും ഒന്നിച്ച് പരസ്പര സമ്മതത്തോടെ താമസിച്ചിരുന്നു എന്നതും ഒരു വസ്തുതയാണ്.

മായാനദി എന്ന സിനിമയിലെ സീക്വൻസ് നോർമലായി തോന്നാത്തത് അത് നായിക പറയുന്നത് കൊണ്ട് മാത്രമാണ്. വിഘ്‌നേഷിന്റെ കേസിൽ പെൺകുട്ടി പ്രായപൂർത്തി ആയിട്ടില്ല എന്നതിനാൽ ഒരു സ്ത്രീ എന്ന നിലയിൽ പക്വമായ തീരുമാനം എടുക്കാനുള്ള മാനസിക വളർച്ച പെൺകുട്ടിയ്ക്ക് വന്നിട്ടില്ല. അതുകൊണ്ടു തന്നെ സെക്സ് ഈസ് നോട്ട് എ പ്രോമിസ് എന്ന വാചകം ഇവിടെ പ്രയോഗികമേ അല്ല…

ഇന്നത്തെ കുട്ടികൾ കൂടുതലും സോഷ്യൽ മീഡിയ കുറിപ്പുകളിൽ നിന്നോ സിനിമകളിൽ നിന്നോ ഒക്കെയാണ് പലതും അറിയാൻ ശ്രമിക്കുന്നത്. ശരിയായ സെക്സ് എഡ്യൂക്കേഷൻ അവർക്കിടയിൽ ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ പാതി അറിവോ തെറ്റായ അറിവോ ആണ് അവരിൽ എത്തുന്നത്. ഇത് ഒന്നും അറിയാത്തതിലും വലിയ കുഴപ്പത്തിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യും.

അതുകൊണ്ടാണ് വിഘ്‌നേഷിന്റെ വാർത്തകളോടൊപ്പം ഈ ഒരു സിനിമാ ഡയലോഗും ചർച്ചയായത്. വാർത്തകളുടെ തലക്കെട്ടിൽ തന്നെ ഉണ്ടായിരുന്നു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്നത്. അതുകൊണ്ടുതന്നെ സെക്സ് ഈസ് നോട്ട് എ പ്രോമിസ് എന്ന വാചകം ഈ കേസുമായി ബന്ധപ്പെടുത്തുന്നതിൽ അർത്ഥമില്ല.

about tik toker

Continue Reading
You may also like...

More in Malayalam

Trending

Recent

To Top