ഞാൻ പാടിയത് ലാലേട്ടൻ കേട്ടു; എക്സലൻന്റ് എന്ന് മറുപടിയും തന്നു; സന്തോഷം പങ്കുവച്ച് വിനോദ് കോവൂർ …

മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, പ്രകാശ് രാജ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒടിയന്. കഥാപാത്രങ്ങളെ പോലെ തന്നെ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു ചിത്രത്തിലെ പാട്ടുകളും.
ഇപ്പോഴിതാ ചിത്രത്തിലെ ‘ഏനൊരുവൻ മുടി അഴിച്ചങ്ങ് ആടണ്’ എന്ന് തുടങ്ങുന്ന ഗാനം പാടുകയാണ് നടൻ വിനോദ് കോവൂർ.
നടൻ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഗാനം പങ്കുവെച്ചത്. മോഹൻലാൽ ഗാനം കേട്ടുവെന്നും അഭിനന്ദനങ്ങൾ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.
“ഒടിയൻ എന്ന സിനിമയിൽ ലാലേട്ടൻ പാടിയ ഒരു നാടൻ പാട്ട് ഉണ്ട്. സിനിമയിൽ ഈ പാട്ട് കണ്ടിട്ടുണ്ടാവില്ല.എം ജയചന്ദ്രന്റെ ഈണത്തിൽ ലാലേട്ടൻ മനോഹരമായി ആലപിച്ച ആ നാടൻ പാട്ട് ഒന്ന് പാടി വീഡിയോ ചെയ്യണം എന്ന് മോഹം തോന്നി ചെയ്തതാ. ക്യാമറ- അഭയ എഡിറ്റിംഗ്- ഫൈസൽ വി.പി സാങ്കേതിക സഹായം- വരദ സ്റ്റുഡിയോ- ഉബൈദ് ഖയാൽ. ഞാൻ പാടിയത് ലാലേട്ടൻ കേട്ടു എക്സലൻന്റ് ആയി പാടി എന്ന് പറഞ്ഞ് മറുപടിയും തന്നു. ഒപ്പം ലാൽ ഫാൻസ് അസോസിയേഷൻ ഗ്രൂപ്പിലും പാട്ട് സ്ഥാനം പിടിച്ചു. ഈ സന്തോഷവും കൂടി അറിയിക്കട്ടെ”, എന്നാണ് വിനോദ് കുറിച്ചത്.
ഒടിയൻ എന്ന ചിത്രത്തിനായി മോഹൻലാലാണ് ‘ഏനൊരുവൻ മുടി അഴിച്ചങ്ങ് ആടണ്’ എന്ന ഗാനം പാടിയത്. എം ജയചന്ദ്രനാണ് ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിച്ചത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്
ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ്...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...