Connect with us

റേപ്പ് ചെയ്യപ്പെട്ടവര്‍ പെരുമാറേണ്ട രീതിയെന്താണ്; തരുണ്‍ തേജ്പാലിനെ വെറുതേ വിട്ട കേസില്‍ പ്രതികരണവുമായി പാര്‍വതി തിരുവോത്ത്

Malayalam

സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത കേസില്‍ തെഹല്‍ക്ക സ്ഥാപക എഡിറ്ററായ തരുണ്‍ തേജ്പാലിനെ ഗോവയിലെ അഡീഷണല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു. വെറുതെ വിടാനുള്ള കാരണങ്ങളില്‍ ഒന്ന് പരാതിക്കാരി റേപ്പ് നടന്ന പോലെ പെരുമാറിയില്ല എന്നതായിരുന്നു.

ഇപ്പോഴിതാ ഈ സംഭവത്തില്‍ നടി പാര്‍വതി തിരുവോത്ത് വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. റേപ്പ് ചെയ്യപ്പെട്ടവര്‍ പെരുമാറേണ്ട രീതിയെന്താണെന്നാണ് പാര്‍വ്വതി ചോദിക്കുന്നത്.

‘ലൈംഗിക അതിക്രമം നേരിട്ടവര്‍ പെരുമാറേണ്ട ഒരു പ്രത്യേക രീതിയുണ്ടോ? തെറ്റുകാരിയാണെന്ന് വരുത്തി തീര്‍ത്ത ഒരു സ്ത്രീയെ തെറ്റുകാരിയാക്കാന്‍ ലോകത്തിലെ എല്ലാ കാരണങ്ങളും നിരത്തും. എന്നാല്‍ അതില്‍ അവള്‍ക്ക് നീതി വാങ്ങി കൊടുക്കാനുള്ള കാരണങ്ങള്‍ ഉണ്ടാവില്ല’എന്നും പാര്‍വതി തിരുവോത്ത് പറഞ്ഞു.

More in Malayalam

Trending

Recent

To Top