Connect with us

സിനിമയിലെത്തി ആദ്യ കാലത്ത് തന്നെ നിലപാടുകളുടെ പേരിൽ ക്രൂശിക്കപ്പെട്ട ആളോടോ? ആളറിഞ്ഞ് കളിക്കെടാ, അങ്ങനെയൊന്നും അയാളെ ഒതുക്കാനാകില്ല; പൃഥ്വിരാജിനെ പിന്തുണച്ച് സാജിദ് യാഹിയയുടെ ശക്തമായ വാക്കുകൾ !

Malayalam

സിനിമയിലെത്തി ആദ്യ കാലത്ത് തന്നെ നിലപാടുകളുടെ പേരിൽ ക്രൂശിക്കപ്പെട്ട ആളോടോ? ആളറിഞ്ഞ് കളിക്കെടാ, അങ്ങനെയൊന്നും അയാളെ ഒതുക്കാനാകില്ല; പൃഥ്വിരാജിനെ പിന്തുണച്ച് സാജിദ് യാഹിയയുടെ ശക്തമായ വാക്കുകൾ !

സിനിമയിലെത്തി ആദ്യ കാലത്ത് തന്നെ നിലപാടുകളുടെ പേരിൽ ക്രൂശിക്കപ്പെട്ട ആളോടോ? ആളറിഞ്ഞ് കളിക്കെടാ, അങ്ങനെയൊന്നും അയാളെ ഒതുക്കാനാകില്ല; പൃഥ്വിരാജിനെ പിന്തുണച്ച് സാജിദ് യാഹിയയുടെ ശക്തമായ വാക്കുകൾ !

ലക്ഷദ്വീപ് ജനതയ്ക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച നടൻ പൃഥിരാജിനെതിരെ വ്യാപക സൈബർ ആക്രമണമായിരുന്നു നടന്നത്. ഇതിനെതിരെ നിരവധി താരങ്ങളും ഫേസ്ബുക്കിലൂടെ പ്രതികരണം അറിയിച്ചെത്തിയിരുന്നു. ഇപ്പോൾ ഈ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകനും നടനും സംഗീത സംവിധായകനുമായ സാജിദ് യാഹിയ.

തന്റെ കൗമാര കാലത്ത് സിനിമയിലെത്തി ആദ്യ കാലത്തു തന്റെ നിലപാടുകൾ കൊണ്ടും ആശയ അഭിപ്രായങ്ങൾ കൊണ്ടും ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെട്ട, അന്നത്തെ മലയാളി പൊതുബോധം അഹങ്കാരിയെന്നു വിളിച്ച ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിട്ട നടനാണ് പൃഥിരാജ്. അങ്ങനെയുളള ആളെ തെറി പറഞ്ഞോ ഒരു പോസ്റ്റ്‌ ഇട്ടോ ഒതുക്കി കളയാമെന്ന് കരുതേണ്ടെന്ന് സാജിദ് യാഹിയ അഭിപ്രായപ്പെട്ടു.

മൂത്ര പ്രയോഗത്തിന്റെ വിഷം കടം കൊള്ളാൻ ഉപയോഗിച്ച പൃഥ്വിരാജിന്റെ വാലിനും ഉണ്ടൊരു ചരിത്രം എന്ന് പറഞ്ഞു കൊണ്ടാണ് സാജിദ് യാഹിയുടെ കുറിപ്പ് ആരംഭിക്കുന്നത്. പിതാവും നടനുമായ സുകുമാരനെ അധിക്ഷേപിച്ചും വ്യക്തിഹത്യ നടത്തിയും സംഘ പരിവാർ നിയന്ത്രണിതിലുള്ള ജനം ടിവിയുടെ ചാനല്‍ ചീഫ് എഡിറ്റര്‍ ജി.കെ സുരേഷ് ബാബു ലേഖനം എഴുതിയിരുന്നു.

സാജിദ് യാഹിയയുടെ കുറിപ്പ് ഇങ്ങനെ !

പൃഥിരാജ് സുകുമാരൻ

പ്രമുഖർ അവരുടെ മൂത്ര പ്രയോഗത്തിന്റെ വിഷം

കടം കൊള്ളാൻ ഉപയോഗിച്ച പൃഥ്വിരാജിന്റെ വാലിനും ഉണ്ടൊരു ചരിത്രം.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നു ഗോൾഡ് മെഡലോടെ ഇംഗ്ലീഷ് ബിരുദം നേടി പിന്നീട് കുറച്ചു കാലം അധ്യാപനവും

അവിടെ നിന്നു എം. ടി യുടെ നിർമ്മാല്യത്തിലൂടെ സിനിമയിലേക്ക് വന്ന നിഷേധിയുടെ ചരിത്രം..എടപ്പാൾ പൊന്നാംകുഴി വീട്ടിൽ സുകുമാരന്റെ ചരിത്രം..അതെ സുകുമാരന്റെ മകൻ തന്നെയാണ് പ്രിത്വിരാജ്.

തന്റെ കൗമാര കാലത്തു സിനിമയിലെത്തി ആദ്യ കാലത്തു തന്റെ നിലപാടുകൾ കൊണ്ടും ആശയ അഭിപ്രായങ്ങൾ കൊണ്ടും ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെട്ട, അന്നത്തെ മലയാളി പൊതുബോധം അഹങ്കാരിയെന്നു വിളിച്ച ഏറ്റവും കൂടുതൽ സൈബർ ആക്രമണം നടത്തിയ പൃഥ്വിരാജ്. പക്ഷെ കഥ അവിടെ തീർന്നിരുന്നില്ല.

പിന്നീട് അങ്ങോട്ട് സംസ്ഥാന പുരസ്കാരവും വിവിധ ഭാഷകളിലെ അംഗീകാരങ്ങളും,മലയാളത്തിലെ young dynamic superstar എന്ന വിശേഷണവും ഒടുവിൽ ലൂസിഫർ സംവിധാനത്തിലൂടെ മലയാളത്തിലെ ഏറ്റവും വലിയ വാണിജ്യ വിജയ സിനിമയുടെ അമരക്കാരൻ എന്ന ക്യാമറയ്ക്കു പിന്നിലെ ഹീറോയിസവും…അയാൾ തെളിയിക്കുക തന്നെയാണ്.

ഒരു നിഷേധിയുടെ മകൻ തന്നെയാണ് താനെന്നു. ആദ്യം CAA വിരുദ്ധ സമരങ്ങളിലും ഇപ്പോൾ ലക്ഷദ്വീപ് സമൂഹത്തിന്റെ അവകാശങ്ങൾക്ക് വേണ്ടിയും ഐക്യം നടത്തി അയാൾ അടയാളപ്പെടുത്തുകയാണ്. “അച്ഛന്റെ ചരിത്രം അച്ഛന്…ഇത് അയാളുടെ ചരിത്രമാണ്”

പ്രിത്വിരാജ് -ആ പേരിന് അർഥം ഭൂമിയുടെ അധിപൻ എന്നു കൂടിയാണ്.അത്രയ്ക്കു മുള്ളു നിറഞ്ഞ പാതകൾ താണ്ടി വന്നു കിരീടം ചൂടിയ ആ അയാളെയാണ് ഒരു പോസ്റ്റ്‌ ഇട്ടോ തെറി പറഞ്ഞോ ഒതുക്കി കളയാമെന്ന് ഓർക്കുന്നത്. അവരോട് അയാൾ ഒരിക്കൽ പറഞ്ഞതു

പോലെ അതു തന്നെയേ നമുക്കും പറയാനുള്ളു, “ആളറിഞ്ഞു കളിക്കട… എന്നവസാനിക്കുന്നു ആ കുറിപ്പ്.

about prithviraj

More in Malayalam

Trending

Recent

To Top