Connect with us

കടയില്‍ കാസറ്റ് കൊടുക്കാനെന്നു വീട്ടുകാരോട് പറഞ്ഞാണ് പുറത്തു വന്നത്, പക്ഷേ അത് ഒരു ഒളിച്ചോട്ടമായിരുന്നു; ദാരിദ്ര്യം അറിഞ്ഞതുകൊണ്ട് ഇപ്പോള്‍ ഏത് സാഹചര്യത്തിലും പൊരുത്തപ്പെടാന്‍ സാധിക്കുന്നു

Malayalam

കടയില്‍ കാസറ്റ് കൊടുക്കാനെന്നു വീട്ടുകാരോട് പറഞ്ഞാണ് പുറത്തു വന്നത്, പക്ഷേ അത് ഒരു ഒളിച്ചോട്ടമായിരുന്നു; ദാരിദ്ര്യം അറിഞ്ഞതുകൊണ്ട് ഇപ്പോള്‍ ഏത് സാഹചര്യത്തിലും പൊരുത്തപ്പെടാന്‍ സാധിക്കുന്നു

കടയില്‍ കാസറ്റ് കൊടുക്കാനെന്നു വീട്ടുകാരോട് പറഞ്ഞാണ് പുറത്തു വന്നത്, പക്ഷേ അത് ഒരു ഒളിച്ചോട്ടമായിരുന്നു; ദാരിദ്ര്യം അറിഞ്ഞതുകൊണ്ട് ഇപ്പോള്‍ ഏത് സാഹചര്യത്തിലും പൊരുത്തപ്പെടാന്‍ സാധിക്കുന്നു

നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് റിയാസ് ഖാന്‍. വില്ലന്‍ കഥാപാത്രങ്ങളില്‍ കൂടിയാണ് റിയാസ് ഖാന്‍ കൂടുതലും തിളങ്ങി നിന്നത്. മോഹന്‍ലാല്‍ നായകനായ ബാലേട്ടന്‍ എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തിലൂടെയാണ് റിയാസ് ഖാന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

തമിഴ് നടി ഉമയാണ് റിയാസ് ഖാന്റെ ഭാര്യ. ഇപ്പോള്‍ താരം ഒരു അഭിമുഖത്തില്‍ തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ വാക്കുകള്‍ ആണ് ശ്രദ്ധേയമാകുന്നത്. തന്റെ സഹോദരിയുടെ സുഹൃത്തായ ഉമയുമായി പ്രണയത്തില്‍ ആയത് വീട്ടുകാര്‍ അംഗീകരിച്ചില്ല. ഈ ബന്ധം എതിര്‍ത്തതിനെ തുടര്‍ന്ന് ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. അത് തന്നെയാണ് ജീവിതത്തിലെ ഏറ്റവും രസകരമായ സംഭവമെന്നും യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പറഞ്ഞു.

റിയാസ് ഖാന്റെ വാക്കുകളിങ്ങനെ, ‘ഒളിച്ചോടിയതാണ് ഏറെ രസകരണം.. വീട്ടില്‍ നിന്നും മതില്‍ ചാടിയോ അല്ലെങ്കില്‍ രാത്രിയോ ഒന്നുമല്ല പോയത്. അതും രാവിലെ. കടയില്‍ കാസറ്റ് കൊടുക്കാനെന്നു വീട്ടുകാരോട് പറഞ്ഞാണ് പുറത്തു വന്നത്. പക്ഷേ അത് ഒരു ഒളിച്ചോട്ടമായിരുന്നു എന്ന് പിന്നീടാണ് വീട്ടുകാര്‍ക്ക് മനസിലായത്. എന്നാല്‍ അതിനു ശേഷമുള്ള ഞങ്ങളുടെ ജീവിതം ഒരു തുടക്കക്കാര്‍ എന്ന നിലയില്‍ ഒരുപാട് കഷ്ടാപാടുകള്‍ നിറഞ്ഞതായിരുന്നു.

ഞങ്ങള്‍ക്ക് ആ സമയത്ത് ജോലി ഇല്ലായിരുന്നു. പുതിയതായി സിനിമയോ ഷോകളോ രണ്ടാള്‍ക്കും ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ ജീവിതം ഒരുപാട് ദുരിതങ്ങള്‍ നിറഞ്ഞതായിരുന്നു, ആകെ ഗതികേട്ടപ്പോള്‍ ഞാന്‍ ഒരു ഒരു കേബിള്‍ ടിവി നടത്തി. അതില്‍ നിന്നുള്ള തുച്ഛമായ പൈസയിലാണ് ജീവിച്ചത്. പക്ഷെ ആ സമയത്തും ഉമ ഒരു പരാതികളും ഇല്ലാതെ എന്റെ കൂടെ വളരെ സന്തോഷത്തോടെ ജീവിച്ചു.

ഒരിക്കല്‍ താന്‍ പോണ്ടി ബസാറില്‍ നിന്നും മുന്നൂറ് രൂപയ്ക്ക് ചുവപ്പ് നിറമുള്ള ചുരിദാര്‍ വാങ്ങി ഉമക്ക് കൊടുത്തിരുന്നു സമ്മാനമായി അത് അവള്‍ക്ക് അന്ന് ഒരുപാട് സന്തോഷമായെന്നും’ റിയാസ് പറയുന്നു.ദാരിദ്ര്യം അറിഞ്ഞതുകൊണ്ട് ഇപ്പോള്‍ ഏത് സാഹചര്യത്തിലും പൊരുത്തപ്പെടാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. പിന്നീട് വീട്ടുകാരൊക്കെ സഹകരിക്കാന്‍ തുടങ്ങി ഞങ്ങള്‍ക്ക് അവസരങ്ങള്‍ ലഭിച്ചു തുടങ്ങിയപ്പോള്‍ കഷ്ട്ടപാടുകള്‍ എല്ലാം പതിയെ മാറിയെന്നും, ഇപ്പോഴും കാശിന്റെ വില അറിഞ്ഞു തന്നെയാണ് ജീവിക്കുന്നത്.

കുറച്ച് നാളുകള്‍ക്ക് മുമ്പ് റിയാസിന്റെ മായക്കൊട്ടാരം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ വൈറലായിരുന്നു. റിയാസ് ഖാന്റെ പേജില്‍ തന്നെ മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരത്തോളം ഷെയറുകളും പതിനായിരത്തിലധികം ലൈക്കുകളും പോസ്റ്റര്‍ നേടി. റിയാസ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേരും അതിലെ വാചകവുമാണ് പോസ്റ്റര്‍ ഇന്‍സ്റ്റന്റ് ഹിറ്റ് ആക്കിയത്.

ഒരു സ്ത്രീയുടെ ‘പല്ലു മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി 17 മണിക്കൂറില്‍ 3.45 കോടി രൂപ സമാഹരിച്ച’ ‘നന്മമരം സുരേഷ് കോടാലിപ്പറമ്പന്‍’ ആണ് ചിത്രത്തില്‍ റിയാസിന്റെ കഥാപാത്രം. പോസ്റ്റര്‍ വൈറല്‍ ആയതിനൊപ്പം അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരവധി കമന്റുകളും എത്തിയിരുന്നു. ചാരിറ്റി പ്രവര്‍ത്തകരെ മൊത്തത്തില്‍ പരിഹസിക്കുന്നത് ശരിയല്ലെന്ന് ഒരു വിഭാഗം പറയുമ്പോള്‍ അതിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്നവരെ പരിസഹിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്ന് മറുവിഭാഗം പറയുന്നു.

കഥാപാത്രത്തിന്റെ ഇമോഷണല്‍ ബ്ലോക്കിലേക്കും സിനിമ കടക്കുന്നുണ്ടെന്നും ആത്മാര്‍ഥമായി ഒരാളെ സഹായിക്കാന്‍ സിനിമയില്‍ സുരേഷ് തീരുമാനമെടുക്കുന്നുണ്ടെന്നും റിയാസ് ഖാന്‍ പറയുന്നു. ‘പിന്നെ രണ്ടുതരം ആളുകള്‍ എല്ലാ മേഖലകളിലുമില്ലേ. പൊലീസുകാരില്‍ ഇല്ലേ, നല്ല ആളുകളും ചീത്ത ആളുകളും. എല്ലാവരും മോശക്കാരാണെന്ന് പറയാന്‍ പറ്റില്ലല്ലോ. സിനിമയില്‍ പലതും തൊട്ടും തൊടാതെയും പറഞ്ഞുപോകുന്നുണ്ട്’ എന്നാണ് റിയാസ് ഖാന്‍ പറഞ്ഞത്.

More in Malayalam

Trending

Recent

To Top