നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടനാണ് ഗിന്നസ് പക്രു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ തന്റെ രാഷ്ട്രീയ പ്രവേശനം ഉടന്‍ ഉണ്ടാകുമെന്ന് പറഞ്ഞിരിക്കുകയാണ് ഗിന്നസ് പക്രു. കോവിഡിന് ശേഷം കലാകാരന്മാര്ക്ക് രാഷ്ട്രീയത്തില്‍ ഇടപെടാം എന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്.
സുഹൃത്തുക്കള്‍ ഉള്‍പ്പെടെ പലരും രാഷ്ട്രീയത്തിലേക്ക് എത്തിക്കഴിഞ്ഞു. അതിനാല്‍ തന്റെ രാഷ്ട്രീയ പ്രവേശനവും ഉടന്‍ ഉണ്ടാകും എന്ന് പക്രു പറയുന്നു. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ ആണ് അദ്ദേഹം ഇക്കാര്യങ്ങളെ കുറിച്ച് പറഞ്ഞത്. ചില വ്യക്തികളോടും ചില ആശയങ്ങളോടൊക്കെയും വളരെ വലിയ താല്‍പ്പര്യമുണ്ട്. അതുകൊണ്ടു തന്നെ എല്ലാം കൂടി നോക്കുമ്പോള്‍ ഇതിനകത്തു നിന്നു തന്നെ ഒന്ന് താന്‍ തിരഞ്ഞെടുക്കാനുള്ള സാധ്യതയുണ്ട്.
തന്നെ പോലുയുള്ള ഒരു വ്യക്തി മറ്റ് രാജ്യങ്ങളില്‍ ചെല്ലുമ്പോള്‍ അവിടെ നിന്നും വളരെയധികം പരിഗണനയും സൗകര്യങ്ങളും ലഭിക്കും. എന്നാല്‍ നമ്മുടെ രാജ്യം കുറേ വര്‍ഷങ്ങള്‍ക്ക് പിന്നിലാണ്. നമ്മള് എത്രയും പെട്ടെന്ന് മറ്റ് രാജ്യങ്ങളുടെ മുന്നില്‍ എത്തുന്നതാണ് തന്റെ സ്വപ്നമെന്നും പക്രു പറയുന്നു.
984ല്‍ പുറത്തെത്തിയ അമ്പിളി അമ്മാവന് എന്ന ചിത്രത്തിലൂടെയാണ് പക്രു സിനിമയില്‍ എത്തിയത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തിയ പക്രു പിന്നീട് സംവിധായകന്, നിര്‍മ്മാതാവ് തുടങ്ങിയ മേഖലകളിലും പ്രവര്‍ത്തിച്ച കലാകാരനാണ്. കഴിഞ്ഞ ദിവസം തന്റെ മകളുടെ ഡാന്‍സ് വീഡിയോ പക്രു പങ്കുവെച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....