Connect with us

അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ടുമായി അനു സിത്താര, സോഷ്യല്‍ ‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

Malayalam

അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ടുമായി അനു സിത്താര, സോഷ്യല്‍ ‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ടുമായി അനു സിത്താര, സോഷ്യല്‍ ‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനു സിത്താര. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അനു പങ്കുവെച്ച വീഡിയോ ആണ് ആരാധകരുടെ ഇടയില്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. സ്വിമ്മിങ് പൂളില്‍ നിന്നുള്ള അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ട് വിഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. നീന്തല്‍ക്കുളത്തിനടിയില്‍ നിന്നുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന അനുവിനെ വിഡിയോയില്‍ കാണാം. റിമി ടോമി, മൃദുല വാരിയര്‍, ശിവദ തുടങ്ങി നിരവധി താരങ്ങള്‍ വിഡിയോയ്ക്ക് പ്രതികരണം അറിയിച്ചിട്ടുണ്ട്.

പൊതുവെ നാടന്‍ പെണ്‍കുട്ടി ഇമേജുള്ള കഥാപാത്രങ്ങളാണ് അനുവിനെ തേടിയെത്താറുള്ളത്. കുറച്ച് നാളുകള്‍ക്ക് മുമ്പ് എംജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാന് പരിപാടിയില്‍ പങ്കെടുക്കാന്‍ അനു സിത്താര എത്തിയിരുന്നു. രസകരമായ കുറേക്കാര്യങ്ങള്‍ ഈ പരിപാടിയില്‍ അനു തുറന്നു പറയുകയുണ്ടായി. അനു വഴക്കിടാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു അനു നല്‍കിയ മറുപടി.

അതേസമയം ദേഷ്യപ്പെട്ട സാഹചര്യങ്ങളുണ്ടായിട്ടുണ്ടെന്നും അനു സിത്താര പറയുന്നു. വഴക്കുണ്ടാക്കിയിട്ടുണ്ട്. ഒന്ന് രണ്ട് തവണ. പക്ഷെ വഴക്ക് എന്നൊന്നും അതിനെ പറയാന്‍ പറ്റില്ല. ചീത്ത പറഞ്ഞിട്ടുണ്ടെന്ന് പറയാം എന്നായിരുന്നു അനുവിന്റെ പ്രതികരണം. എന്തിനു വേണ്ടിയാണ് എന്ന് എംജി ശ്രീകുമാര്‍ ചോദിച്ചു. ചില സമയത്ത് ഫുഡ് വരാത്തതിന്റെ പേരിലൊക്കെയാണ്. ചോറും മീന്‍ കറിയുമാണ് ഇഷ്ടം. പക്ഷെ ഇപ്പോള്‍ ചോറ് കുറച്ചിരിക്കുകയാണ്. തടി കുറയ്ക്കണമെന്ന് തോന്നി എന്നായിരുന്നു അനു നല്‍കിയ ഉത്തരം. എല്ലാവര്‍ക്കും വിശന്നു കഴിഞ്ഞാല്‍ എന്നെ നോക്കുമെന്നും നടി പറയുന്നു.

പോലീസ് ആകണമെന്നുണ്ടായിരുന്നു. വണ്ടിയില്‍ പോകുമ്പോള്‍ വഴക്ക് കാണുമ്പോള്‍ ഇറങ്ങി ചെന്ന് ഇടപെട്ട് പരിഹരിക്കണമെന്ന് തോന്നിയിട്ടുണ്ട്. പക്ഷെ നമുക്ക് പവര്‍ ഇല്ലല്ലോ. പോലീസ് ആണെങ്കില്‍ പവര്‍ ഉണ്ടല്ലോ എന്നും അനു സിത്താര പറഞ്ഞു. ഇതുവരേയും പോലീസ് കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നും അത്തരത്തിലൊരു അവസരം കിട്ടുകയാണെങ്കില്‍ സന്തോഷമായിരിക്കുമെന്നും താരം പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top