രാജ്യം രണ്ടാം ഘട്ട കോവിഡിന്റെ പിടിയിലാണ്. നിരവധി പേരാണ് ദിനം പ്രതി മരണപ്പെടുന്നത്. കൊവിഡിനെതിരായ വാക്സിന് സ്വീകരിക്കലും പ്രോട്ടോക്കോള്‍ പാലിക്കലും മാത്രമാണ് രോഗത്തെ ചെറുക്കാനുള്ള ഏക വഴിയായി ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. നിരവധി പേരാണ് ഇതിനോടകം തന്നെ വാക്സിന് സ്വീകരിച്ച്ത്. ഇതിന്റെ ചിത്രങ്ങളടക്കം നിരവധി പ്രമുഖര്‍ പങ്കിടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നടി മഞ്ജിമ മോഹനും വാക്സിന് സ്വീകരിച്ചിരിക്കുകയാണ്.
കൊവിഡ് വാക്സിന് സ്വീകരിച്ചതിനെ കുറിച്ചും അത് എത്രമാത്രം പ്രാധാന്യമാണെന്നും വിവരിക്കുകയാണ് നടി ഇപ്പോള്‍. ‘എല്ലാവരേയും പോലെ എനിക്ക് വാക്സിന് എടുക്കാന്‍ ഒരു ചെറിയ ഭയം ഉണ്ടായിരുന്നു. പക്ഷേ വാക്സിനേഷന് എടുക്കേണ്ടത് എത്ര പ്രധാനമാണെന്ന് ഡോക്ടര്‍ എന്നെ ബോധ്യപ്പെടുത്തി. മൂന്നാം തരംഗം നങ്ങളെ കഠിനമായി ബാധിക്കുന്നത് തടയാനുള്ള ഒരേയൊരു പരിഹാരമാണിത്.
എന്റെ ചോദ്യങ്ങള്‍ക്ക് ക്ഷമയോടെ ഉത്തരം നല്‍കിയതിന് നന്ദിയെന്നും മഞ്ജിമ മോഹന്‍ പറയുന്നു. ഞങ്ങള്‍ക്ക് നിങ്ങള്‍ ചെയ്ത സേവനത്തിനും ഇത് ചെയ്യാന്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കിയതിനും ഫൈസലിനും രവിക്കും അപ്പോളോയിലെ മറ്റ് സ്റ്റാഫുകള്‍ക്കും നന്ദിയെന്നും മഞ്ജിമ മോഹന്‍ പറഞ്ഞു.
വാക്സിന് എടുത്ത് നിങ്ങളെയും നിങ്ങളുടെ ചുറ്റുമുള്ളവരെയും സംരക്ഷിക്കണമെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. വാക്സിനേഷനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അല്ലെങ്കില്‍ അതിന്റെ പ്രക്രിയയെക്കുറിച്ച്, കമന്റ് ചെയ്യുക. ഞാന്‍ അതിന് മറുപടി നല്‍കാമെന്നും മഞ്ജിമ മോഹന്‍ എഴുതുന്നു. ബാലതാരമായി വന്ന് നായികയായ നടിയാണ് മഞ്ജിമ മോഹന്‍.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...