Connect with us

തന്നെ കല്യാണം കഴിക്കണം ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് ഒരാള്‍ വന്നിരുന്നു, പേടിച്ചു പോയ അനുഭവത്തെ കുറിച്ച് പറഞ്ഞ് അനിഖ സുരേന്ദ്രന്‍

Malayalam

തന്നെ കല്യാണം കഴിക്കണം ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് ഒരാള്‍ വന്നിരുന്നു, പേടിച്ചു പോയ അനുഭവത്തെ കുറിച്ച് പറഞ്ഞ് അനിഖ സുരേന്ദ്രന്‍

തന്നെ കല്യാണം കഴിക്കണം ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് ഒരാള്‍ വന്നിരുന്നു, പേടിച്ചു പോയ അനുഭവത്തെ കുറിച്ച് പറഞ്ഞ് അനിഖ സുരേന്ദ്രന്‍

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ ബാലതാരമായി പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തിയ താരമാണ് അനിഖ സുരേന്ദ്രന്‍. മലയാളത്തിനു പുറമേ തമിഴിലും സജീവ സാന്നിധ്യമായ താരം കൂടുതലും അജിത്തിന്റെ മകളായി അണ് എത്തിയത്.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെയ്ക്കാറുണ്ട്. ഈ അടുത്ത് തന്റെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി അനിഖ സോഷ്യല്‍ മീഡിയയിലെത്തിയിരുന്നു. രസകരമായ ചോദ്യങ്ങളായിരുന്നു അനിഖയ്ക്ക് നേരിടേണ്ടി വന്നത്. ബാലതാരത്തില്‍ നിന്നും നായികയായി മാറാനുള്ള തയ്യാറെടുപ്പിലാണ് താരം.

ഒരാളുടെ ചോദ്യം നിങ്ങളുടെ കടുത്ത ആരാധകനാണെന്ന് പറഞ്ഞ് ഒരാള്‍ വരികയും തന്നെ കല്യാണം കഴിക്കണം ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞാല്‍ എന്ത് ചെയ്യുമെന്നായിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു അനുഭവം തനിക്കുണ്ടായിരുന്നുവെന്നാണ് അനിഖ പറയുന്നത്. ഇ-മെയില്‍ വഴിയായിരുന്നു ഇയാളുടെ അഭ്യര്‍ത്ഥന. ആദ്യം പേടിച്ചുവെങ്കിലും പിന്നീടത് അവഗണിച്ചുവെന്നും താരം പറയുന്നു.തന്റെ ഉയരത്തെ കുറിച്ച് ഇന്‍സെക്യൂരിറ്റി തോന്നിയിരുന്നുവോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. എന്നാല്‍ ആദ്യം തോന്നിയിരുന്നുവെങ്കിലും ഇപ്പോള്‍ അതിന്റെ നേട്ടങ്ങള്‍ തിരിച്ചറിഞ്ഞുവെന്ന് അനിഖ പറയുന്നു.

കുറച്ച് നാളുകള്‍ക്ക് മുമ്പ് നയന്‍താരയും മമ്മൂക്കയുമാണ് ഓണ്‍ സ്‌ക്രീനിലെ ഇഷ്ടപ്പെട്ട മാതാപിതാക്കളെന്ന് അനിഖ പറഞ്ഞിരുന്നു. ‘നയന്‍താരച്ചേച്ചിക്കൊപ്പം ഭാസ്‌കര്‍ ദി റാസ്‌കല്‍, വിശ്വാസം എന്നീ സിനിമകളിലാണ് അഭിനയിച്ചത്. ഭാസ്‌കര്‍ ദി റാസ്‌കലില്‍ എനിക്ക് കോസ്റ്റിയൂമൊക്കെ തിരഞ്ഞെടുത്ത് തന്നത് നയന്‍താര ചേച്ചിയാണ്.

ഷൂട്ടിങ് സമയത്ത് ഹെയറും, മേക്കപ്പുമെല്ലാം നോക്കിയത് ചേച്ചി തന്നെയായിരുന്നു. ശരിക്കും അമ്മ കുട്ടികളെ നോക്കുന്നത് പോലെ. മമ്മൂക്കക്കൊപ്പം മൂന്ന് സിനിമകളാണ് ചെയ്തത്. ബാവൂട്ടിയുടെ നാമത്തില്‍, ഭാസ്‌കര്‍ ദി റാസ്‌കല്‍, ദി ഗ്രേറ്റ് ഫാദര്‍. എനിക്ക് നല്ല പേടിയുണ്ടായിരുന്നു. പക്ഷെ മമ്മൂക്ക വളരെ കൂളായാണ് നമ്മളോട് ഇടപെടുന്നത്. സെറ്റില്‍ വെറുതെ ഇരിക്കുകയാണെങ്കില്‍ ഈ പാട്ട് നല്ലതല്ലേ എന്ന് പറഞ്ഞ് ബ്ലൂട്ടൂത്ത് കണക്ക്റ്റ് ചെയ്ത ഇയര്‍ഫോണ്‍ ചെവിയില്‍ വെച്ച് തരും’ എന്നും അനിഖ പറയുന്നു.

ഒരു പ്രായം വരെ ബാലതാരമായി അഭിനയക്കുമെന്നാണ് കരുതിയിരുന്നത്. പക്ഷെ അമ്മയും അച്ഛനും പ്രതീക്ഷിച്ച പോലെ ഒരു ബ്രേക്ക് ഉണ്ടായില്ല. സിനിമകള്‍ വന്നുകൊണ്ടേ ഇരുന്നു. അതിനിടയില്‍ അഞ്ച് സുന്ദരികളിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. അന്ന് അതിന്റെ പ്രാധാന്യം തനിക്ക് മനസിലായിരുന്നില്ല.

വര്‍ഷങ്ങള്‍ കഴിയുന്നതനുസരിച്ച് താന്‍ സിനിമയെ സമീപിക്കുന്ന രീതി മാറി. ആദ്യമെല്ലാം സംവിധായകര്‍ പറയുന്നത് മാത്രമാണ് ചെയ്തിരുന്നത്. പിന്നീട് കൂടുതല്‍ സിനിമകള്‍ കാണാനും മറ്റുള്ളവരുടെ അഭിനയം ശ്രദ്ധിക്കാനും തുടങ്ങി. അതിന് അനുസരിച്ച് താന്‍ അഭിനയം കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നുവെന്നും അനിഖ പറഞ്ഞു.

മാത്രമല്ല, ഈ വര്‍ഷം പുറത്തിറങ്ങിയ കപ്പേളയുടെ തെലുങ്ക് റീമേക്കില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനിഖ സുരേന്ദ്രനാണ്. അനിഖയുടെ ആദ്യ തെലുങ്ക് ചിത്രമാണിത്. നടനും സംവിധായകനുമായ മുഹമ്മദ് മുസ്തഫ രചനയും സംവിധാനവും നിര്‍വഹിച്ച കപ്പേള തിയേറ്ററിലും ഒ ടി ടിയിലും മികച്ച വിജയം കൈവരിച്ച ചിത്രമായിരുന്നു. ചിത്രത്തില്‍ അന്ന ബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യൂസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.അന്ന ബെന്‍ ചെയ്ത കഥാപാത്രമാണ് തെലുങ്കില്‍ അനിഖ ചെയ്യുന്നത്. ശ്രീനാഥ് ഭാസിയുടെ കഥാപാത്രത്തെ വിശ്വക് സെന്‍ ആയിരിക്കും അവതരിപ്പിക്കുക.

More in Malayalam

Trending

Recent

To Top