നിരവധി പ്രശംസ പിടിച്ചു പറ്റിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു മാര്ട്ടിന് പ്രകാര്‍ട്ട് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ നായാട്ട്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ മേക്കിംഗ് വീഡിയോ പുറത്തുവന്നത്.
ഒന്നര മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയിലെ സംവിധായകന് മാര്ട്ടിന് പ്രക്കാട്ടിന്റെ ഭാഗങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
ഓരോ സീനിലും വളരെ കൃത്യമായി നിര്‍ദേശം നല്‍കുന്നതോടൊപ്പം ഒട്ടുമിക്ക ഭാഗങ്ങളും മാര്ട്ടിന് പ്രക്കാട്ട് അഭിനയിച്ചു കാണിക്കുന്നുണ്ട്. ജോജു ജോര്‍ജിനും കുഞ്ചാക്കോ ബോബനും നിമിഷക്കുമെല്ലാം ഓരോ സീനിലും താന്‍ എന്താണ് കൃത്യമായി ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞു നല്‍കുന്നുണ്ട്.
പൊലീസ് സ്റ്റേഷനില്‍ വെച്ച് ബൈജു എന്ന കഥാപാത്രവുമായി ജോജു ജോര്‍ജിന്റെ മണിയന് പൊലീസ് ഉണ്ടാക്കുന്ന വാക്കുതര്‍ക്കം മുതല്‍ പിന്നീട് അത് അടിപിടിയില്‍ കലാശിക്കുന്നത് വരെയുള്ള ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതാണ് മേക്കിംഗ് വീഡിയോയിലുള്ളത്.
മണിയന് പൊലീസ് തല്ലുമ്പോള്‍ നിലത്തുവീഴുന്ന ബൈജുവിനോട് ‘നിലത്തുവീണാല്‍ റബര്‍പന്ത് പോലെ തിരിച്ചുവരണം’ എന്നാണ് മാര്ട്ടിന് പ്രക്കാട്ടിന്റെ നിര്‍ദേശം. ഈ വാചകങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. മാര്ട്ടിന് പ്രക്കാട്ടിനൊപ്പം നായാട്ടിന് തിരക്കഥയൊരുക്കിയ ഷാഹി കബീറും അഭിനയരംഗങ്ങളില്‍ നിര്‍ദേശം നല്‍കുന്നുണ്ട്.
ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതു പോലെ തന്നെ കുഞ്ചാക്കോ ബോബന്, നിമിഷ സജയന്, ജോജു ജോര്‍ജ് എന്നിവരുടെ കഥാപാത്രങ്ങളും പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...